ഒമര്‍ ലുലു ബിഗ് ബോസില്‍! അകത്തു കയറും മുമ്പേ സ്ട്രാറ്റജി; ലക്ഷ്യമിടുന്നത് ഇവരെയോ?

അഭ്യൂഹങ്ങള്‍ക്ക് വിരമമിട്ടു കൊണ്ട് ഒമര്‍ ലുലു ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍. ഇതുവരെയുള്ള സീസണുകളിലെല്ലാം തന്നെ ഒമര്‍ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരങ്ങള്‍ ബിഗ് ബോസിന്റെ ഭാഗമായിരുന്നു. ഇതോടെ ഒമര്‍ ലുലു സിനിമയില്‍ അഭിനയിച്ചാല്‍ ബിഗ് ബോസിലെത്താം എന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പോലും ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ ഒടുവില്‍ ഒമര്‍ ലുലു തന്നെ ബിഗ് ബോസിലെത്തിയിരിക്കുകയാണ്.

മത്സരാര്‍ത്ഥികള്‍ക്ക് സര്‍പ്രൈസ് നല്‍കി കൊണ്ടാണ് ഒമര്‍ ലുലുവിനെ മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് കയറ്റി വിട്ടിരിക്കുന്നത്. പൊതുവെ തണുത്തു കിടക്കുന്ന ബിഗ് ബോസ് വീടിനെ ഉണര്‍ത്താന്‍ ഒമര്‍ ലുലുവിന് സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യം ദിവസം തന്നെ തന്റെ ഗെയിം സ്ട്രാറ്റജിയും ടാര്‍ജറ്റുമൊക്കെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഒമര്‍ ലുലു.

Bigg Boss Malayalam

ഒമര്‍ ലുലുവിനെ ആക്ടിവിറ്റി ഏരിയ വഴിയാണ് ബിഗ് ബോസ് വീട്ടിലേക്ക് കടത്തി വിട്ടത്. ബിഗ് ബോസിലേക്ക് പുതിയൊരാള്‍ വരുന്നുവെന്ന് പറയാതെയാണ് ഇത് ചെയ്തത്. പകരം ഒരു സംവിധായകന്‍ തന്റെ പുതിയ സിനിമയുടെ ഓഡീഷന് വേണ്ടി വന്നിരിക്കുന്നുവെന്നും അദ്ദേഹം ആക്ടിവിറ്റി ഏരിയയില്‍ ഉണ്ടെന്നുമായിരുന്നു പറഞ്ഞത്. ഇത് പ്രകാരം ഓഡിഷന് വേണ്ടി ഓരോരുത്തരെയായി അകത്തേക്ക് വിളിക്കുകയായിരുന്നു.

ആദ്യമായി ഒമര്‍ ലുലു അകത്തേക്ക് വിളിച്ചത് റെനീഷയേയും ഗോപികയേയുമായിരുന്നു. ഇരുവര്‍ക്കും അഭിനയിക്കാനായി നല്‍കിയത് ഒരു പ്രണയ രംഗമായിരുന്നു. ലെസ്ബിയന്‍ കഥാപാത്രത്തെയാണ് റെനീഷയ്ക്ക് നല്‍കിയത്. തുടര്‍ന്ന് റെനീഷയോട് സ്‌ട്രെയിറ്റ് ആയിട്ടുള്ള ഗോപികയെ പ്രൊപ്പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രേക്ഷകരെ സംബന്ധിച്ച് ഇതൊരു ദേജാവു മൊമന്റ് തന്നെയായിരുന്നു.

നേരത്തെ ബിഗ് ബോസിനുള്ളില്‍ വച്ച് പലപ്പോഴായി റെനീഷയോട് അഞ്ജൂസ് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. അത് ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ഒമര്‍ റെനീഷയ്ക്ക് നല്‍കിയ രംഗം. ഇതിലൂടെ റെനീഷയ്ക്ക് ഒമര്‍ ലുലു വക ഒരു കൊട്ട് ആയിരുന്നു രംഗം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പിന്നാലെ ഗോപികയുടെ കാമുകനെ അവതരിപ്പിക്കാനായി റിനോഷിനെയാണ് ഒമര്‍ ലുലു അകത്തേക്ക് വിളിച്ചത്.

വളരെ സൗഹാര്‍ദ്രപരമായിട്ടാണ് റിനോഷിനെ ഒമര്‍ ലുലു സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. തുടര്‍ന്ന് ഷിജു, അഖില്‍ മാരാര്‍, ശോഭ എന്നിവരേയും ഒമര്‍ അകത്തേക്ക് വിളിക്കുകയുണ്ടായി. ഇതിലൂടെ തന്റെ ടാര്‍ജറ്റുകളും ഗെയിം സ്ട്രാറ്റജിയും ഒമര്‍ സൂചിപ്പിച്ചതായാണ് ആരാധകര്‍ മനസിലാക്കുന്നത്. അകത്തേക്ക് വിളിച്ചവര്‍ക്കൊപ്പമോ എതിരെയോ ആയിരിക്കും ഒമര്‍ ലുലു ഗെയിം കളിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

വീടിനുള്ളിലേക്ക് കയറുന്നതിന് മുമ്പായി ഒമര്‍ ലുലു റിനോഷുമായി നീണ്ടൊരു സംഭാഷണം നടത്തുന്നുണ്ട്. റിനോഷിന് കൈ കൊടുത്ത ശേഷമാണ് ഒമര്‍ അകത്തേക്ക് കയറുന്നത്. അഖില്‍ മാരാര്‍ക്ക് ഒമര്‍ ലുലു നല്‍കിയ കയ്യടിയും സോഷ്യല്‍ മീഡിയ ശ്രദ്ധിച്ചിട്ടുണ്ട്. അകത്ത് വന്ന ശേഷവും ഒമര്‍ ലുലു വക ഒരു ഡോസ് നല്‍കപ്പെട്ടിരുന്നു. തന്നെ പരിചയപ്പെടുന്നതിനിടെ തൃശ്ശൂരില്‍ നിന്നാണെന്ന് പറഞ്ഞ ഒമര്‍ സാഗറിന്റെ നാട്ടുകാരനാണെന്നും സാഗറിനെ പോലെ പുച്ഛം തൃശ്ശൂരുകാരുടെ സ്ഥായിഭാവമാണെന്നും പറഞ്ഞിരുന്നു.

Bigg Boss Malayalam

പൊതുവെ തണുത്തു കിടക്കുകയാണ് ബിഗ് ബോസ് വീട്. അടികളും വഴക്കുകളുമൊക്കെ ഉണ്ടാകുന്നുണ്ടെങ്കിലും മുന്‍ സീസണുകളെ അപേക്ഷിച്ച് മത്സരാര്‍ത്ഥികള്‍ക്ക് നിലവാരമില്ലെന്ന അഭിപ്രായം ശക്തമായി തന്നെ പ്രേക്ഷകര്‍ക്കിടയിലുണ്ട്. ഈ സാഹചര്യത്തില്‍ കരുത്തരായ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ തന്നെ വേണമായിരുന്നു. ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന ഹനാന്‍ ഒരാഴ്ച പോലും തികയ്ക്കാതെ ഷോയില്‍ നിന്നും പുറത്തു പോയതോടെ പ്രേക്ഷകരുടെ പ്രതീക്ഷ മങ്ങിയിരുന്നു.

അതേസമയം ഒമര്‍ ലുലു എത്തുന്നുവെന്നത് പ്രേക്ഷകരില്‍ പ്രതീക്ഷ ഉണര്‍ത്തി. ഒമര്‍ ലുലുവിന്റെ വരവോട് ബിഗ് ബോസ് വീട് ആവേശഭരിതമാകുമെന്ന് തന്നെയാണ് കരുതുന്നത്. ആര്‍ക്കൊക്കെ എതിരെയാകും ഒമര്‍ ഗെയിം കളിക്കുക ആരുടെയൊക്കെ കൂടെയാകും ഒമര്‍ സംഘം ചേരുക എന്നത് കണ്ടറിയേണ്ടതാണ്. അഖില്‍ മാരാരുമായുള്ള ഒമറിന്റെ സമീപനം എങ്ങനെയായിരിക്കും എന്നതും കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X