'ശോഭയെ കണ്ടപ്പോൾ വിയറ്റ്നാം കോളനിയിലെ ഫിലോമിന ചേച്ചിയെ ഓർമ്മ വന്നു! വിഷ്ണുവിന്റേത് സ്മാർട്ട് പ്ലേ': ഒമർ ലുലു

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ഏഴാം ആഴ്ചയിലേക്ക് എത്തി നിൽക്കുകയാണ്. നിലവിൽ പതിനാല് പേരാണ് ഹൗസിൽ ഉള്ളത്. ഒമർ ലുലു ആണ് ഏറ്റവും ഒടുവിലായി ഹൗസിൽ നിന്ന് പടിയിറങ്ങിയ മത്സരാർത്ഥി. ബിഗ് ബോസ് മലയാളം സീസൺ 5 ലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ താരമാണ് ഒമർ ലുലു. സംവിധായകനായ ഒമർ ലുലു മുൻപ് പല തവണ പ്രഡിക്ഷൻ ലിസ്റ്റുകളിൽ വന്നിട്ടുള്ള മത്സരാർത്ഥി ആയിരുന്നു.

ബിഗ് ബോസിന്റെ എല്ലാ സീസണുകളിലും ഒമർ ലുലു ചിത്രങ്ങളുടെ ഭാഗമായ ആരെങ്കിലുമൊക്കെ ഹൗസിൽ എത്താറുണ്ട്. ഇത്തവണയും ഏയ്ഞ്ചലിൻ മരിയ അങ്ങനെ ഒരു മത്സരാർത്ഥിയായി എത്തിയിരുന്നു. എന്നാൽ ഏയ്ഞ്ചലിൻ പുറത്തായ അതേ വാരം ഒമർ ലുലു വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. മത്സരം വഴിതിരിച്ചു വിടാൻ സാധിക്കുന്ന ഒരു മത്സരാർത്ഥി എന്ന നിലയിൽ ആയിരുന്നു ഒമർ ലുലുവിന്റെ പ്രവേശനത്തെ പ്രേക്ഷകർ കണ്ടിരുന്നത്. എന്നാൽ അങ്ങനെ ആയിരുന്നില്ല സംഭവിച്ചത്.

omar lulu

അഖിൽ മാരാരിന് ഒക്കെ ശക്തനായ എതിരാളി ആകുമെന്ന് കരുതിയ ഒമർ ലുലു അവരുമായെല്ലാം സൗഹൃദം സ്ഥാപിക്കുകയായിരുന്നു. വീടിനുള്ളിലെ എല്ലാവരുമായും നല്ല സൗഹൃദത്തോടെ പെരുമാറുന്ന ഒമറിനെയാണ് കഴിഞ്ഞ രണ്ടാഴ്ചകളിൽ പ്രേക്ഷകർ കണ്ടത്. പുറത്തിറങ്ങും മുൻപ് ഒമർ നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന ആളുകൾ ആയിരുന്നു വിഷ്ണു ജോഷിയും ശോഭയുമൊക്കെ. ഇപ്പോഴിതാ, അവരെ കുറിച്ചുള്ള ഒമറിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.

മുംബൈയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഒമർ ലുലു. 'അവിടെ ഒരു സ്മാർട്ട് പ്ലെയറായി ഞാൻ കാണുന്നത് വിഷ്ണുവിനെയാണ്. വിഷ്ണുവിന്റെ സ്മാർട്ട് പ്ലേ വർക്ക്ഔട്ട് ആവണമെങ്കിൽ അഖിലിന്റെ അടുത്ത് നിന്ന് മാറി കളിക്കണം. എന്നാൽ മാത്രമേ വിഷ്ണുവിന് ഒറ്റയ്ക്ക് കളിയ്ക്കാൻ പറ്റൂ. വിഷ്‌ണു അടിപൊളിയാണ്. അവിടെ ഹാർഡ് വർക്ക് ചെയ്യുന്ന ഒരാൾ ശോഭയാണ്,'

'ശോഭയെ കണ്ടപ്പോൾ എനിക്ക് വിയറ്റ്നാം കോളനി സിനിമയിലെ ഫിലോമിന ചേച്ചിയെ ഓർമ്മ വന്നു. ഈ കോളനി മുഴുവൻ എന്റെയാണെന്ന് പറഞ്ഞ് നടക്കുന്നത് പോലെ. വിഷ്‌ണു സ്മാർട്ട് വർക്ക് ചെയ്യുമ്പോൾ ശോഭ ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. ഒരു മത്സരാർത്ഥി എന്ന നിലയിൽ മാരാരിനെക്കാൾ പൊട്ടൻഷ്യൽ ഉള്ളതായി തോന്നിയത് വിഷ്ണുവിനാണ്. പിന്നെ അവന് കുറച്ച് പൊളിറ്റിക്സ് ഒക്കെ അറിയുന്നത് കൊണ്ട് തന്നെ സംസാരിക്കാൻ അറിയാം. അവിടെ മാരാരിനെതിരെ എന്തെങ്കിലും സംസാരിക്കുന്ന വ്യക്തി ജുനൈസാണ്',

omar lulu sobha vishnu

റിനോഷ് പക്കാ ഗെയിമർ ആണെന്ന് കരുതിയാണ് ഞാൻ ഇവിടുന്ന് പോയത്. പക്ഷേ ഉള്ളിൽ ചെന്നപ്പോൾ പുള്ളി എന്നെ ഒക്കെ പോലെ ഒരാളായി തോന്നിയെന്നും ഒമർ ലുലു പറഞ്ഞു. റിനോഷിന്റെ ഒരു പ്രശ്‌നം എനിക്ക് തോന്നിയത്, അവന് പൊട്ടി കഴിഞ്ഞാൽ എന്താണ് പറയേണ്ടത് എന്ന് അറിയില്ല. എന്നാൽ ഗെയിമിലേക്ക് വന്നാൽ നല്ല മനുഷ്യത്തമൊക്കെ ഉള്ള വ്യക്തി ആയിട്ടാണ് റിനോഷിനെ തോന്നിയതെന്നും ഒമർ ലുലു കൂട്ടിച്ചേർത്തു.

നേരത്തെ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഏഷ്യാനെറ്റിന് നൽകിയ ആദ്യ പ്രതികരണത്തിലും മാരാർ ശോഭയെ കുറിച്ച് പറഞ്ഞിരുന്നു. ആദ്യം ഡ്യൂവൽ പേഴ്സണാണ് ശോഭയെന്ന് ചിന്തിച്ചിരുന്നു. എന്നാൽ അടുത്തപ്പോഴാണ് അങ്ങനെ അല്ലെന്ന് മനസിലായത്. പിന്നെ എല്ലാവരും പറയുന്നത് പെട്ടെന്ന് വിശ്വസിക്കുമെന്നാണ് ഒമർ ലുലു പറഞ്ഞത്. ഒമറിന്റെ ലിസ്റ്റ് പ്രകാരം ടോപ് 5 ൽ വരാൻ സാധ്യതയുള്ള മത്സരാർത്ഥികളിൽ ഒരാളായി ശോഭയേയും പറഞ്ഞിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X