റോബിനെ പോലെ ടോക്‌സിക്കാണ് അഖിലും, എന്നാൽ അത്രയുമില്ല; ഇത്തവണ ചോര കണ്ടാലാകും പുറത്താക്കുക!: ഒമർ ലുലു

ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്ന് ഏറ്റവും ഒടുവിൽ പുറത്തായ മത്സരാർത്ഥിയാണ് ഒമർ ലുലു. ഈ സീസണിലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയായി നാലാമത്തെ ആഴ്ച വീടിനുള്ളിലേക്ക് പ്രവേശിച്ച ഒമർ ലുലു കഴിഞ്ഞ ആഴ്ച എവിക്ഷനിലൂടെ പുറത്താവുകയായിരുന്നു. പ്രഡിക്ഷൻ ലിസ്റ്റുകളിലൊക്കെ വന്നിരുന്ന ഒമർ ലുലു ബിഗ് ബോസ് വീടിനുള്ളിൽ എത്തിയപ്പോൾ വലിയ പ്രതീക്ഷകളായിരുന്നു പ്രേക്ഷകർക്ക്. എന്നാൽ അതിനൊത്ത് ഉയരാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്നതാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

അതേസമയം, രണ്ടാഴ്ച കൊണ്ട് തനിക്ക് പുറത്തുണ്ടായ ഇമേജിൽ ഒരു മാറ്റമുണ്ടാക്കാൻ ഒമർ ലുലുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പുറത്തെത്തിയ ശേഷമുള്ള ഒമർ ലുലുവിന്റെ ആദ്യ അഭിമുഖം പുറത്തു വന്നിരിക്കുകയാണ്. മുൻ സീസണുകളിൽ റോബിനും രജിത് കുമാറുമൊക്കെ പുറത്തായത് പോലെ ബിഗ് ബോസ് വീട്ടിൽ നിന്ന് പകുതിക്കു വെച്ച് അഖിൽ മാരാർ പുറത്താകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഒമർ ലുലു.

omar lulu

റോബിനെ പോലെ തന്നെ കുറച്ചു ടോക്‌സിക് ആണ് അഖിൽ മാരാർ എന്നും ഒമർ ലുലു പറയുന്നുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഡോ. റോബിനെ പോലെ കുറച്ച് ടോക്‌സിക് പരിപാടികൾ അഖിലിന് ഉണ്ട്. എന്നാൽ റോബിന്റെ അത്രയും ഇല്ല. ഇത്തവണ ബിഗ് ബോസിൽ കഴിഞ്ഞ തവണത്തേക്കാൾ വയലൻസ് കൂടുതൽ ആണ്. ബിഗ് ബോസ് തന്നെ ഇപ്പോൾ കയ്യാങ്കളിയിലേക്ക് എത്തിച്ചിട്ടുണ്ട് കാര്യങ്ങൾ. ഓരോ സീസണിലും ഇതിന്റെ ടോക്സിക് ലെവൽ കൂടി കൂടി വരും ഇപ്പോൾ ഹിന്ദി ബിഗ് ബോസൊക്കെ നോക്കിയാൽ അറിയാം. ഹിന്ദിയിൽ ഇടിയും മുളക് പൊടി തേക്കലുമൊക്കെ ഉണ്ടായിട്ടുണ്ടെന്ന് ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്,'

'കഴിഞ്ഞ പ്രാവശ്യത്തിനേക്കാളും ഫിസിക്കൽ പരിപാടികൾ ഇത്തവണ ഉണ്ട്. സാഗറും അഖിലും തമ്മിൽ ഇടി ഉണ്ടായിട്ടും പുറത്താക്കിയില്ല. സാഗർ പരാതി പറയുന്നുണ്ടായിരുന്നു. ഇത്തവണ ബ്ലഡ് ഒക്കെ വരുന്ന വിധത്തിൽ ഭയങ്കരമായി എന്തെങ്കിലും ഉണ്ടായാൽ മാത്രമാണ് ഇനി അവിടെ ഒരു പുറത്താക്കൽ ഉണ്ടാവുകയുള്ളു. അല്ലാതെ ഒന്നിനും അങ്ങനെ ഒരു നടപടി ഉണ്ടാവില്ല,' ഒമർ ലുലു പറഞ്ഞു.

അതേസമയം, റോബിനും രജിത് കുമാറുമൊക്കെ പുറത്തായ പോലെ അഖിൽ പുറത്താവാനുള്ള സാധ്യത ഉണ്ടെന്നും ഒമർ ലുലു പറഞ്ഞു. അഖിലിന് ക്ഷമ കുറവാണ് അതുകൊണ്ട് സാധ്യത ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ലെങ്കിലും ബിഗ് ബോസിന് സ്ക്രിപ്റ്റഡായി പ്രേക്ഷകരെ കാണിക്കാൻ സാധിക്കുമെന്നും ഒമർ ലുലു പറഞ്ഞു. ഒരാളെ നല്ലവനായും ചീത്തവനായും ഒക്കെ കാണിക്കാൻ സാധിക്കും. അവിടെ എല്ലായിടത്തും ക്യാമറകളുണ്ട്. എന്തെങ്കിലും സംഭവം കാണിക്കണ്ട എന്ന് വെക്കണമെങ്കിൽ അവർക്ക് ആവാം.

omar lulu akhil

ലൈവിൽ ആണെങ്കിൽ പോലും ഒരു സമയം ഒരു റൂമിൽ നടക്കുന്ന സംഭവങ്ങൾ മാത്രമേ കാണിക്കാൻ സാധിക്കൂ. അങ്ങനെയാകുമ്പോൾ മറ്റേ സ്ഥലത്തു നടക്കുന്ന സംഭവങ്ങൾ കാണിക്കാതെ ഇരിക്കാം. അതുകൊണ്ട് തന്നെ അവർക്ക് ഒരു സ്ക്രിപ്റ്റ് ചെയ്ത് സംപ്രേഷണം ചെയ്യാനാകും. എന്നാൽ അകത്ത് നടക്കുന്നത് ഒന്നും സ്ക്രിപ്റ്റഡ് അല്ല. അതെല്ലാം സംഭവിക്കുന്നത് തന്നെയാണെന്നും ഒമർ ലുലു പറയുന്നുണ്ട്. ശ്രുതിയുടെയും റിനോഷിന്റെയും ബന്ധം സഹോദര ബന്ധം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

റിനോഷ് ഫേക്ക് എന്നൊക്കെ പുറത്തിറങ്ങിയപ്പോൾ കേട്ടു. പക്ഷെ അങ്ങനെയല്ല. ആളെ എന്നെ പോലെ തന്നെ ആണ് തോന്നിയത്. ഗെയിമിൽ ആണെങ്കിൽ പോലും അവനൊരു ടോക്സിക് പ്ലേയും നടത്തില്ല. വളരെ ജന്റിൽമാൻ ആണ്. പിന്നെ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയ്യിൽ നിന്ന് പോകും അതിപ്പോൾ ശാന്ത സ്വഭാവക്കാർ ചൂടായാൽ കയ്യിൽ നിന്ന് പോകുമെന്ന് പറയുന്ന പോലെയാണ്. അതേസമയം അവിടത്തെ ഏറ്റവും മികച്ച ഗെയിമർ വിഷ്ണുവാണെന്നും ഒമർ ലുലു പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X