ഓഡിഷൻ വെറുതെയല്ല? ഒമർ ലുലുവിന്റെ അടുത്ത സിനിമയിൽ അഖിൽ മാരാർ; വീടിനകത്ത് വെച്ച് പ്രഖ്യാപനം!

ബിഗ് ബോസ് മലയാളം സീസൺ 5 നാലാം ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ പുതിയ നിരവധി സംഭവ വികാസങ്ങളാണ് വീടിനുള്ളിൽ അരങ്ങേറുന്നത്. ഈ സീസണിലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രി മുതൽ ആദ്യമായൊരു മിഡ് വീക്ക് എവിക്ഷൻ വരെ പ്രേക്ഷകർ കണ്ടു. ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ആദ്യത്തെ കോമണർ മത്സരാർത്ഥിയായ ഗോപിക ബിഗ്ബോസ് വീട്ടിൽ നിന്ന് പുറത്തുപോയപ്പോൾ സംവിധായകൻ ഒമർ ലുലു ആണ് വൈൽഡ് കാർഡ് എൻട്രിയായി വീടിനുള്ളിലേക്ക് പ്രവേശിച്ചത്.

സീസണിന്റെ തുടക്കം മുതൽ പ്രെഡിക്ഷൻ ലിസ്റ്റുകളിലൊക്കെ വന്ന പേരായിരുന്നു ഒമർ ലുലുവിന്റേത്. കഴിഞ്ഞ സീസണിൽ പോലും വീടിനുള്ളിൽ എത്തുമെന്ന് പറയപ്പെട്ട മത്സരാർത്ഥിയാണ് താരം. ബിഗ് ബോസിലെ മികച്ച മത്സരാർഥികളിൽ ഒരാളായി മാറാൻ സാധ്യതയുള്ളതായി പ്രേക്ഷകർ കാണുന്ന ആളാണ് ഒമർ ലുലു. കഴിഞ്ഞ മൂന്നാഴ്ച ബിഗ് ബോസ് വീടിനുള്ളിൽ ഉണ്ടായ സംഭവങ്ങൾ എല്ലാം കണ്ട് പ്രേക്ഷകമനസും അറിഞ്ഞാണ് ഒമർ ലുലു വീട്ടിനുള്ളിലേക്ക് പ്രവേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കളിമാറുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

akhil marar omar lulu

അതേസമയം, മത്സരാർത്ഥികളെ എല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു ഒമർ ലുലുവിന്റെ വീട്ടിലേക്കുള്ള എൻട്രി. ആക്ടിവിറ്റി ഏരിയ വഴിയാണ് ഒമർ ലുലു വീടിനുള്ളിൽ പ്രവേശിച്ചത്. തങ്ങളെ ഓഡീഷൻ ചെയ്യാൻ ഒരു സംവിധായകൻ എത്തിയിട്ടുണ്ട് എന്ന് പറഞ്ഞാണ് ഒമർ ലുലുവിനെ അവതരിപ്പിച്ചത്. കുറച്ചു നേരം അഖിൽ മാരാർ ഉൾപ്പടെയുള്ള മത്സരാർത്ഥികളെ ഓഡിഷൻ ചെയ്ത ശേഷമാണു അവർക്കൊപ്പം ഒമർ ലുലു വീടിനുള്ളിലേക്ക് പ്രവേശിച്ചത്.

തന്റെ പുതിയ ചിത്രമായ ബാഡ് ബോയ്‌സിന്റെ ഓഡിഷൻ എന്നായിരുന്നു ഒമർ ലുലു മത്സരാർത്ഥികളോട് പറഞ്ഞത്. നേരത്തെ ഫേസ്ബുക്കിലൂടെ ഒമർ ലുലു പ്രഖ്യാപിച്ചിട്ടുള്ള സിനിമയാണിത്. എന്നാൽ ഇന്നത്തെ ലൈവിൽ പുതിയൊരു സംഭവം കൂടി അരങ്ങേറിയിരിക്കുകയാണ്. ബാഡ് ബോയ്‌സ് എന്ന സിനിമയിൽ അഖിൽ മാരാരിനെ നായകനാക്കുമെന്ന് ബിഗ് ബോസ് വീട്ടിൽ വെച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഒമർ ലുലു.

ബിഗ് ബോസ് ഷോ വിശകലനം ചെയ്ത് വീഡിയോകൾ ചെയ്യുന്ന മൂപ്പൻസ് വ്‌ളോഗ് ആണ് ലൈവിൽ ഉണ്ടായ ഈ സംഭവം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. തന്റെ സിനിമയുടെ പ്രൊമോഷന് വേണ്ടി വന്നിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു സംഭവമാണെന്നാണ് വീഡിയോയിൽ പറയുന്നത്.

തമാശ ആയിട്ട് പറഞ്ഞതാണെങ്കിൽ തന്നെ, സംസാരത്തിൽ അങ്ങനെ തോന്നുന്നില്ലെന്നും മൂപ്പൻസ് വ്‌ളോഗ് പറയുന്നു. ഒമർ ലുലു ആണ് എന്നെ വിളിക്കുന്നതെങ്കിൽ ഞാൻ അഭിനയിക്കും എന്ന ഉറപ്പ് അഖിൽ മാരാർ നൽകുന്നുമുണ്ട് എന്നാണ് വീഡിയോയിൽ പറയുന്നത്.

akhil marar omar lulu

അതേസമയം, തന്റെ ഗെയിം സ്ട്രാറ്റജി എന്താണെന്ന് ഒമർ ലുലു കഴിഞ്ഞ ദിവസം ഷോയിൽ വ്യക്തമാക്കിയിരുന്നു. ആദ്യം അഖിൽ മാരാരിനെ വെട്ടുക എന്നതാണ് വേണ്ടതെന്ന് ജുനൈസും സാഗറും നാദിറയുമായുള്ള സംഭാഷണത്തിൽ ഒമർ ലുലു പറഞ്ഞിരുന്നു. അഖിൽ പോയാൽ പിന്നെ ആരുമില്ല നമ്മൾ മാത്രമേ ഉള്ളു എന്നായിരുന്നു ഒമർ പറഞ്ഞത്. അതേസമയം, ഒമറുമായി ഒരു യുദ്ധം പ്രതീക്ഷിച്ച് തന്നെയാണ് അഖിൽ മാരാർ നിൽക്കുന്നത്. ദേവു ഉൾപ്പടെയുള്ള ആളുകളുമായി അഖിൽ ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്.

അതേസമയം ഓഡിഷന്റെ അടിസ്ഥാനത്തിലാണ് അഖിൽ മാരാരിനെ നായകനാക്കാൻ ഒമർ ലുലു തീരുമാനിച്ചതെങ്കിൽ റെനീഷയ്ക്കും ഒരു അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. കാരണം ഒഡിഷനിൽ റെനീഷ വളരെ മനോഹരമായി അഭിനയിച്ചെന്ന് മോഹൻലാലിനോട് ഒമർ ലുലു പറഞ്ഞിരുന്നു. എന്തായാലും ഒമർ ലുലുവിന്റെ ഭാവി പദ്ധതികൾ അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X