'എനിക്ക് കിംഗ് ആവേണ്ട, കിംഗ് മേക്കർ ആയാൽ മതി; ഞാൻ ഒരാളെ ജയിപ്പിക്കും': സഹമത്സരാർത്ഥികളോട് ഒമർ ലുലു

കഴിഞ്ഞ ആഴ്ചയാണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയായി സംവിധായകൻ ഒമർ ലുലു ബിഗ് ബോസ് വീടിനുള്ളിൽ പ്രവേശിച്ചത്. സീസൺ ആരംഭിക്കുന്നതിനും മുൻപ് തന്നെ പല തവണ പ്രഡിക്ഷൻ ലിസ്റ്റുകളിലൊക്കെ ഒമർ ലുലുവിന്റെ പേര് വന്നിരുന്നു. മുൻപുള്ള ബിഗ് ബോസ് മലയാളം സീസണുകളിൽ ഒക്കെ തന്നെയും. ഒമര്‍ ലുലു ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരങ്ങള്‍ ബിഗ് ബോസിന്റെ ഭാഗമായി എത്തിയിരുന്നു.

ഇതോടെ ഒമര്‍ ലുലുവിന്റെ സിനിമയില്‍ അഭിനയിച്ചാല്‍ ബിഗ് ബോസിലെത്താം എന്നുള്ള ട്രോളുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഉയര്‍ന്നു വന്നിരുന്നു. ഇത്തവണയും ഒമർ ലുലു സിനിമയിൽ നിന്നുള്ള ആളായി ഏയ്ഞ്ചലിൻ മരിയ ഷോയിൽ എത്തിയിരുന്നു. ഒടുവിൽ ഏയ്ഞ്ചലിൻ ആദ്യ എവിക്ഷനിൽ പുറത്തായതിന് പിന്നാലെ സാക്ഷാൽ ഒമര്‍ ലുലു തന്നെ ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയായിരുന്നു.

omar lulu

മത്സരാര്‍ത്ഥികളെ എല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു ആ വൈൽഡ് കാർഡ് എൻട്രി. പ്രേക്ഷകരിലും ആവേശം നിറയ്ക്കാൻ അതിന് സാധിച്ചിരുന്നു. പൊതുവെ തണുത്തു കിടക്കുന്ന ബിഗ് ബോസ് വീടിനെ ഉണര്‍ത്താന്‍ ഒമര്‍ ലുലുവിന് സാധിക്കുമെന്നന്ന പ്രതീക്ഷയാണ് പ്രേക്ഷകർ പങ്കുവച്ചത്. അതിന് ഒരാഴ്ച മുൻപ് ഹനാൻ ആദ്യ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയെങ്കിലും ഒരാഴ്ച പോലും തുടരാൻ കഴിയാതെ ആരോഗ്യ പ്രശ്‍നങ്ങളെ തുടർന്ന് പുറത്തിറങ്ങിയത് പ്രേക്ഷകരെ നിരാശരാക്കിയിരുന്നു.

വന്ന ആദ്യം ദിവസം തന്നെ തന്റെ ഗെയിം സ്ട്രാറ്റജിയും ടാര്‍ജറ്റുമൊക്കെ ഒമര്‍ ലുലു സൂചിപ്പിച്ചിരുന്നു. അഖിൽ മാരാരിനെ പുറത്താക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സാഗറിനോടും ജുനൈസിനോടും ലുലു പറഞ്ഞിരുന്നു. അഖിൽ മാരാർ പുറത്തായാൽ പിന്നെ ആരുമില്ല എന്നാണ് ഒമർ ലുലു പറഞ്ഞത്. എന്നാൽ അഖിൽ മാരാറിനോടൊക്കെ ഒപ്പം കമ്പനിയായി നടക്കുന്ന ഒമറിനെ ആണ് അടുത്ത ദിവസങ്ങളിൽ പ്രേക്ഷകർ കണ്ടത്.

ഷോ കൂടുതൽ ആവേശകരമാകുമെന്ന് കരുതിയെങ്കിലും ഒരാഴ്ചക്കിടെ അതും ഉണ്ടായിട്ടില്ല. എങ്കിലും വ്യക്തമായ പ്ലാനോടെ തന്നെയാണ് ഒമർ ലുലു മുന്നോട്ട് പോകുന്നത് എന്നാണ് വിലയിരുത്തൽ. ഇപ്പോഴിതാ, ഇന്ന് ലൈവിൽ ഒമർ ലുലു തന്റെ മറ്റൊരു സ്ട്രാറ്റജി തുറന്നു പറഞ്ഞിരിക്കുകയാണ്. താൻ ഒരാളെ ജയിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുറത്തിറങ്ങിയാലും ഞാൻ അയാളെ ജയിപ്പിക്കും എന്നാണ് ഒമർ ലുലു പറയുന്നത്.

omar lulu

അനിയൻ മിഥുൻ, ശ്രുതി ലക്ഷ്മി, ശോഭ, ഷിജു, റിനോഷ് എന്നിവർക്ക് മുന്നിൽ ആയിരുന്നു ഒമർ ഇക്കാര്യം പറഞ്ഞത്. 'ഞാൻ പുറത്തിറങ്ങും, എന്നിട്ട് ഞാൻ തീരുമാനിക്കും ആര് ജയിക്കണമെന്ന്. ഞാൻ ഒരു കിംഗ് മേക്കറാണ്. ഞാൻ പുറത്തിറങ്ങിയിട്ട് ഒരാളെ ജയിപ്പിക്കും. നിങ്ങൾ കണ്ടോളു. അതിനാണ് ഞാൻ ആദ്യം തന്നെ ഇറങ്ങി പോകണമെന്ന് പറഞ്ഞതും. എനിക്ക് കിംഗ് ആവാൻ ഇഷ്ടമല്ല. കിംഗ് മേക്കറാവാനാണ് ഇഷ്ടം,' എന്നായിരുന്നു ഒമർ ലുലു പറഞ്ഞത്.

അതേസമയം, അതാരാണെന്ന് ഒമർ ലുലു വ്യക്തമാക്കുന്നില്ല. ഒരാഴ്ചക്കുള്ളിൽ പറയത്തക്ക സൗഹൃദ വലയമൊന്നും ഉണ്ടാക്കിയെടുക്കാൻ ഒമർ ലുലുവിന് സാധിച്ചിട്ടില്ല. അഖിൽ മാരാർ, ഷിജു, ജുനൈസ്, സാഗർ എന്നിവർക്കൊപ്പമാണ്‌ ഒമർ ലുലു കൂടുതൽ സമയം ചെലവഴിച്ചു കണ്ടിട്ടുള്ളത്. വരും ദിവസങ്ങളിൽ അത് ആരെന്ന് കൂടുതൽ വ്യക്തമാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അതേസമയം, ഒമർ ലുലുവിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഗ്രൂപുകളിൽ ഒക്കെ ചർച്ചയായി മാറിയിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X