മലയാളികൾ ബിഗ് ബോസ് കാണുന്നതിന് കാരണമതാണ്; മോഹൻലാലിനെ നേരിൽ കണ്ടതിനെ കുറിച്ചും ഒമർ ലുലു!
ബിഗ് ബോസ് മലയാളം സീസൺ 5 നാലാം ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയും ഇന്നലെ വീടിനുള്ളിൽ പ്രവേശിച്ചിരിക്കുകയാണ്. സംവിധായകൻ ഒമർ ലുലു ആണ് ഈ സീസണിലെ രണ്ടമത്തെ വൈൽഡ് കാർഡ്. നേരത്തെ ആദ്യ വൈൽഡ് കാർഡ് മത്സരാർത്ഥിയായ ഹനാൻ കഴിഞ്ഞ ആഴ്ച എത്തിയിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഇജെക്ട് ചെയ്യ പെടുകയായിരുന്നു. നേരത്തെ മുതൽ തന്നെ പ്രഡിക്ഷൻ ലിസ്റ്റുകളിൽ വന്ന മത്സരാർത്ഥിയാണ് ഒമർ ലുലു.
ഇന്ത്യ മുഴുവൻ തരംഗം തീർത്ത അഡാർ ലവ് ഉൾപ്പെടെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത ഒമർ ലുലു, തന്റെ പുതിയ ചിത്രമായ നല്ല സമയത്തിന്റെ പേരിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനങ്ങൾ കേട്ടിരുന്നു. എല്ലാ സീസോണുകളിലും ഒമർ ലുലു സിനിമയിൽ നിന്നുള്ള താരങ്ങൾ ആരെങ്കിലും ഷോയിൽ എത്താറുണ്ട്. ഇത്തവണ അങ്ങനെ എത്തിയ താരമായിരുന്നു കഴിഞ്ഞ വീക്കിൽ എവികട് ആയ ഏയ്ഞ്ചലിൻ മരിയ.

അതിന് പിന്നാലെ ആണ് ഒമർ ലുലു ഇപ്പോൾ ഷോയിലേക്ക് പ്രവേശിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിൽ മത്സരിക്കണമെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു എന്നും പക്ഷേ ഈ വട്ടമാണ് അതിനുള്ള ഭാഗ്യം തനിക്ക് ഉണ്ടായത് എന്നുമാണ് വേദിയിൽ മോഹൻലാലിനോട് ഒമർ പറഞ്ഞത്. ഇതേക്കുറിച്ച് പഠിച്ചിട്ടല്ല വരുന്നത് എന്നാൽ അവിടെയെത്തി മികച്ച മത്സരം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് വിശ്വാസം തനിക്കുണ്ട്. പുറത്തുനിന്ന് കാണുന്നതുപോലെ അല്ല അകത്തേക്ക് കയറിയാൽ എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പോകുന്നതെന്നും ഒമർ പറഞ്ഞു.
മറ്റു മത്സരാർത്ഥികൾക്ക് വലിയ സർപ്രൈസ് നൽകികൊണ്ടായിരുന്നു ഒമറിന്റെ എൻട്രി. ആക്ടിവിറ്റി ഏരിയ വഴിയാണ് ഒമർ ലുലു വീടിനുള്ളിൽ പ്രവേശിച്ചത്. തങ്ങളെ ഓഡീഷൻ ചെയ്യാൻ ഒരു സംവിധായകൻ എത്തിയിട്ടുണ്ട് എന്ന് പറഞ്ഞാണ് ഒമർ ലുലുവിനെ അവതരിപ്പിച്ചത്. കുറച്ചു നേരം ഓഡിഷൻ ചെയ്യുന്നത് കാണിച്ച ശേഷമാണു മത്സരാർത്ഥികൾക്ക് ഒപ്പം ഒമർ വീടിനുള്ളിൽ പ്രവേശിച്ചത്.പൊതുവെ തണുത്തു കിടക്കുന്ന ബിഗ് ബോസ് വീട്ടിൽ ഒമർ തീ പാറിക്കുമെന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക്.
അതേസമയം, വീട്ടിലേക്ക് പ്രവേശിക്കും മുൻപ് ഒമർ ലുലു പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. മലയാളികൾ ബിഗ് ബോസ് കാണുന്നതിന് ഒരു കാരണമുണ്ടെന്നാണ് ഒമർ ലുലു പറയുന്നത്. 'മലയാളികൾക്ക് ഒരു പൊതുപ്രവണതയുണ്ട്. അവർ ബിഗ് ബോസ് കാണുകയും ചെയ്യും അതിനെ കുറ്റം പറയുകയും ചെയ്യും. എനിക്ക് അത് ഇഷ്ടമല്ല എന്നൊക്കെ പറയും. പിന്നെ എന്തിനാണ് കാണുന്നത്! ബിഗ് ബോസ് എല്ലാവരും കാണുന്നതിന് പിന്നിൽ മറ്റൊരാൾ എന്താണെന്ന് അറിയാനുള്ള ക്യൂരിയോസിറ്റി ആണ്,'

'ഇതിനുള്ളിൽ നടക്കുന്ന ആക്ടിവിറ്റികൾ, കുശുമ്പ് ഒക്കെ കാണാൻ മലയാളികൾക്ക് ഭയങ്കര ഇഷ്ടമാണ്. എന്നാൽ അത് പറയാൻ വളരെ ഇമേജ് കോൺഷ്യസ് ആണ്. ഇത്രയും കപടത നിറഞ്ഞ വേറൊരു സമൂഹം ഉണ്ടോയെന്ന് എനിക്ക് അറിയില്ല. അത്രയും ഫേക്ക് ആണ് മലയാളികൾ. എന്തിനാണ് ഇങ്ങനെ.
റിയൽ ആയിട്ട്, ഒറിജിനൽ ആയിട്ട് നിൽക്കൂ. ഇത്തവണത്തെ ബിഗ് ബോസിൽ എനിക്ക് ഇഷ്ടപ്പെട്ടത് അതാണ്. നമ്മൾ എല്ലാം ഒറിജിനൽ ആയി നിൽക്ക്. ഒറിജിനലായ ഇമോഷൻസ് കാണിക്ക് അപ്പോൾ തന്നെ എല്ലാം ശരിയാകും,'
ഞാൻ തന്നെ എന്താണെന്ന് അറിയില്ല അത് മനസിലാക്കാൻ ഷോയിലൂടെ പറ്റുമെന്ന് കരുതുന്നു എന്നുമാണ് ഒമർ ലുലു പറഞ്ഞത്. അതേപോലെ മോഹൻലാലിനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് അതിനപ്പുറം എക്സൈറ്റ്മെന്റോ കാര്യങ്ങളോ ഇല്ല. എനിക്ക് പണമോ അംഗീകാരമോ കിട്ടുമ്പോഴാണ് എനിക്ക് എക്സൈറ്റ്മെന്റ് ഉള്ളു. ലാലേട്ടൻ എനിക്ക് കുറച്ചു പൈസ ഒക്കെ തന്നിരുന്നെങ്കിൽ ഞാൻ ഹാപ്പി ആയേനെ. ഇതിപ്പോൾ കാണുമ്പോൾ ഉള്ള കുഞ്ഞി സന്തോഷമാണെന്നും ഒമർ ലുലു പറഞ്ഞു.


Click it and Unblock the Notifications