പിള്ളേരുടെ കയ്യില്‍ നിന്ന് ഊക്ക് കിട്ടാന്‍ മാരാരുടെ ജീവിതം ഇനിയും ബാക്കി! ദേവുവിന് സംഭവിച്ചത് ഇത്
ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ വീക്കിലി ടാസ്‌ക് കഴിഞ്ഞിരിക്കുകയാണ്. പിന്നാലെ നോമിനേഷനിലേക്ക് പോകുന്നവരേയും ജയിലില്‍ അടക്കേണ്ടവരെയുമൊക്കെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ആദ്യം ദിവസം തന്നെ അടി വീണ ബിഗ് ബോസ് തുടക്കത്തില്‍ തന്നെ ആവേശകരമായി മാറിയിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെ വിലയിരുത്തുകയാണ് സോഷ്യല്‍ മീഡിയ.
ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഷെറിന്‍ ജോസഫ് എന്ന വ്യക്തി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇന്നലത്തെ എപ്പിസോഡില്‍ നടന്ന രസകരമായ ചില സംഭവവികാസങ്ങളാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഏയ്ഞ്ചലീന്‍ തക്കാളി ഇഷ്യൂവിനെക്കുറിച്ചാണ് ആദ്യം പറയുന്നത്. ന്യായം തീര്‍ച്ചയായും കിച്ചന്‍ ടീമിന്റെ ഭാഗത്ത് തന്നെ ആയിരുന്നു. അവരവര്‍ക്ക് കൊടുക്കുന്ന ഡ്യൂട്ടിയില്‍ അറിവില്ല എങ്കില്‍ പോലും ചെറുതായിട്ടെങ്കിലും നമ്മുടെ കോണ്‍ട്രിബ്യൂഷന്‍ കൊടുക്കുക എന്നത് ബിഗ്ബോസ് വീട്ടില്‍ ആവശ്യമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. കട്ട ടാസ്‌കിനിടെ മിഥുനും ദേവുവും തമ്മിലുണ്ടായ പ്രശ്‌നത്തെക്കുറിച്ചും പറയുന്നുണ്ട്.
മിഥുന്‍ ഇത് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ് മത്സരം ആണ് എന്നോര്‍ത്തിട്ടാണെന്ന് തോന്നുന്നു ഫ്‌ലാഗിനെ റെസ്പെക്ട് ചെയ്യുന്ന പോലെ ഫ്രെയിമിന്റെ അടുത്ത് നിന്ന് മാറി നിന്നു, ആ സമയത്ത് ഗോള്‍ഡന്‍ ബ്രിക്ക് കട്ടെടുത്തത് മോശം എന്നൊക്കെ പറയുന്ന കേട്ടു. ഡ്യൂഡ്, ഇത് ബിഗ്ബോസ് ടാസ്‌ക് ആണ്. ഒന്ന് കുനിഞ്ഞാല്‍ അടിച്ചോണ്ട് പോണ ഏരിയ ആണ് പിള്ളേച്ചാ...റൂള്‍സ് പ്രകാരവും അതില്‍ പറയാത്ത പോയിന്റ് എന്തേലും ഉണ്ടെങ്കില്‍ അത് കണ്ടെത്തി കയ്യില്‍ നിന്നെടുത്ത് കളിക്കേണ്ടി വരും.
വിഷ്ണു - ദേവു ഇഷ്യൂ
എപ്പിസോഡ് കണ്ടതില്‍ നിന്ന് എനിക്ക് മനസ്സിലായത് ഇതാണ്. മിഥുന്റെ കയ്യില്‍ നിന്ന് ദേവു ബ്രിക്ക് എടുക്കുന്നതിനു മുന്‍പ് വരേ വിഷ്ണുവും ദേവൂവും നല്ല രീതിക്ക് മുന്നോട്ട് പോവുന്നു. വിഷ്ണു ആവശ്യപ്പെട്ടത് പ്രകാരം ദേവു വെള്ളം കൊണ്ട് കൊടുക്കുന്നു. നല്ല രീതിക്ക് പോവുന്നു. പിന്നീട് കട്ട കൈക്കലാക്കിയ ശേഷം അപ്പ്‌സെറ്റ് ആയ മിഥുനെ ആശ്വസിപ്പിക്കാന്‍ വിഷ്ണു പറയുന്നു, പോട്ടെടാ, സാരമില്ല. ബിഗ്ബോസ് പറഞ്ഞത് കേട്ടില്ലേ.. ഇനിയും ഉണ്ട് രണ്ട് ദിവസം.. ആര്‍ക്ക് വേണേലും എപ്പോ വേണേലും കട്ട കൈക്കലാക്കാം. ഇത് കേട്ട ദേവു പറയുന്നു, പാര്‍ഷ്യാലിറ്റി കാണിക്കരുത് എന്ന്.അവിടുന്ന് രംഗം വഷളാവുന്നു.
വിഷ്ണു പറയുന്നു, നേരത്തെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ,നല്ല സ്വീറ്റ് ആയി സംസാരിക്കുകയും വെള്ളം തരുകയും മുട്ട തരുകയും അങ്ങനെ മൊത്തത്തില്‍ പഞ്ചാരയടിച് നിന്ന്,കട്ട കിട്ടിയ ശേഷം ആളാകെ മാറി ഇങ്ങനത്തെ ടോക്ക് ഒക്കെയായി.
ഇതിലാണ് ദേവു കുപിത ആകുന്നതും പിന്നീട് വൃത്തിക്കെട്ടവന്‍, മസില്‍ കാണിച്ചു നടക്കുന്നവന്‍, എന്റെ കൊച്ച് കണ്ടോണ്ട് ഇരിക്കുന്നുണ്ട്, തുപ്പുന്നു..ബ്ലാഹ് ബ്ലാഹ്... സംസാരം വന്നത്. വിഷ്ണു അത് നൈസ് ആയി ഒന്നൂടെ പ്രൊവോക്ക് ചെയ്തത് കാണാന്‍ രസമുണ്ടായിരുന്നു.കൂട്ടത്തില്‍ സെറീന, ശോഭ ഇടയില്‍ കേറി കുളം കലക്കുന്നതും കാണാമായിരുന്നു.
മാരാര്‍ - റെനീഷ ഇഷ്യൂ.
പിള്ളേരുടെ കയ്യില്‍ നിന്ന് ഊക്ക് കിട്ടാന്‍ മാരാറുടെ ജീവിതം ഇനിയും ബാക്കി. റെനീഷ കൊള്ളാമായിരുന്നു. പതര്‍ച്ചയൊന്നുമില്ലാതെ ഗെയിം കളിക്കുന്നുണ്ട്.
ഷിജു അണ്ണന്‍ മൊഴിമുത്തുകള്‍
എന്തിന് ദിവസവും പല്ല് തേക്കണം? കാട്ടിലെ സിംഹം പല്ല് തേച്ചിട്ടാണോ എന്നും ഫൂഡ് കഴിക്കുന്നത്?
ഗോപിക : നമ്മുടെ ശരീരത്തില്‍ ഏറ്റവും വൃത്തികെട്ട സ്ഥലം ഏതാ?
ഷിജു : മൂല ഭാഗം?
ഗോപിക : നമ്മുടെ വായും പല്ലും.
ഷിജു : ശേ....!
മിഥുന്‍ : എന്റെ വാ അങ്ങനല്ല
ഷിജു : അത് ആ നാക്ക് അതിന്റ ഉള്ളില്‍ കിടക്കുന്നത് കൊണ്ടാ.

ഏയ്ഞ്ചലീന്‍ ദോശ വിഷയം
അടുക്കളയിലോട്ട് വരുന്നു. എനിക്ക് ദോശ ഉണ്ടാക്കി നോക്കണം എന്ന് പറയുന്നു. ഒരു തവി മാവ് കോരി ഒഴിക്കുന്നു. (ബാക്കി ആ മാവ് പരത്തിയതും ചുട്ട് എടുത്തതും ഗോപിക) ഉടനേ അട്ടഹാസിച്ചു കൊണ്ട് yes, ഞാന്‍ ഉണ്ടാക്കിയ ദോശ മനീഷ ചേച്ചി കഴിക്കണം.. കഴിക്കണം.
മനീഷ : ഞാന്‍ ആള്‍റെഡി കഴിച്ചതാ കൊച്ചേ..
ഏയ്ഞ്ചലീന്‍ : പറ്റൂല. കഴിക്കണം. നാശകോശം ആവുംന്ന് പറഞ്ഞില്ലേ... കണ്ടാ കണ്ടാ.. ചേച്ചി കഴിക്കണം.
മനീഷ : ശരി, കഴിക്കാം.
വീണ്ടും തുള്ളി ചാടി പുറത്തേക്ക് ഓടുന്നു.
ഗോപിക : എന്തുവാ ചേച്ചി ഇപ്പോ ഇവിടെ ഉണ്ടായേ!
പുറത്തേക്ക് ഓടിയ ഏയ്ഞ്ചലീന്‍ റിനോഷ്, ലച്ചു, സെറീന, ശോഭ തുടങ്ങിയവരോട്, എനിക്കൊരു കാര്യം പറയണം. മനീഷ ചേച്ചി പറഞ്ഞു ഞാന്‍ ഉണ്ടാക്കുന്ന ദോശ നാശകോശം ആവുംന്ന്. ഇപ്പോ പോയി നോക്ക് ഞാന്‍ ഉണ്ടാക്കിയ ദോശ.. ഹഹ.. എന്നോട് കളിച്ചാ ഇങ്ങനിരിക്കും. വാശി വന്നാ വിട്ട് കൊടുക്കില്ല ഞാന്‍.. ങ്ങാ ഹാ?
എന്തരോ എന്തോ എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ ജയില്‍ നോമിനേഷനും ഇന്നത്തെ ദിവസം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏയ്ഞ്ചലീനയും റിനോഷുമാണ് ജയിലിലേക്ക് പോകാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍. അഖില്‍ മാരാരും നാദിറ മെഹ്‌റിനും തമ്മില്‍ ക്യാപ്റ്റന്‍സി ടാസ്‌കും നടക്കുന്നതായിരിക്കും. വീക്കിലി ടാസ്‌കില്‍ ജയിച്ചാണ് ഇരുവരേയും ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് എത്തിക്കുന്നത്.


Click it and Unblock the Notifications