ഏയ്ഞ്ചലിന്റേത് തന്ത്രമാകാം, പക്ഷെ ഷിജുവും ദേവുവും പറഞ്ഞത് വലിയ തെറ്റ്; കാരണം ഇതാ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യത്തെ ആഴ്ച പിന്നിടുകയാണ്. ആദ്യത്തെ വീക്കിലി ടാസ്‌കിനും ക്യാപ്റ്റന്‍സി ടാസ്‌കിനും ജയില്‍ നോമിനേഷനുമൊക്ക ബിഗ് ബോസ് വീട് ഇതിനോടകം തന്നെ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ തുടക്കം മുതല്‍ക്കു തന്നെ ശ്രദ്ധ നേടിയ താരമാണ് ഏയ്ഞ്ചലീന്‍ മറിയ. എന്നാല്‍ കടുത്ത വിമര്‍ശനങ്ങളാണ് ഏയ്ഞ്ചലീന് നേരിടേണ്ടി വന്നിട്ടുള്ളത്.

ബിഗ് ബോസ് വീട്ടിനുള്ളില്‍ തന്നെ ഏയ്ഞ്ചലിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് ഉത്തരവാദിത്തങ്ങളില്‍ നിന്നും ഓളിച്ചു നടക്കുന്നു, എല്ലാവരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നൊക്കെയാണ് ഏയ്ഞ്ചലിനെതിരെ ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങള്‍.

Bigg Boss Malayalam

ഏയ്ഞ്ചലിനെതിരെ ആദ്യം പൊട്ടിത്തെറിച്ചത് ദേവുവായിരുന്നു. പിന്നാലെ ഒരു ഘട്ടത്തില്‍ കൂടെയുണ്ടായിരുന്നവര്‍ പോലും ഏയ്ഞ്ചലീനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ ഏയ്ഞ്ചലീനുമായി ബന്ധപ്പെട്ടൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ കൂട്ടായ്മയില്‍ ജോസ് പ്രകാശ് എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഏയ്ഞ്ചലീനു യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് അറിയില്ല. ഇല്ലെങ്കില്‍, അവരുടെ ഈ ഗെയിം സ്ട്രാറ്റജിയില്‍ താല്‍പര്യവും ഇല്ല. പക്ഷേ അതിനിടെ ഷിജു, ശ്രീദേവി എന്നിവര്‍ നടത്തിയ വളരെ തെറ്റായ പ്രസ്താവനകള്‍ അഡ്രസ് ചെയ്യപ്പെടണം എന്ന് തോന്നുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഷിജു, ഏയ്ഞ്ചലീന്റെ ഹലുസിനേഷനുമായ ബന്ധപ്പെട്ട സംഭവത്തെ കുറിച്ച് പറഞ്ഞത് 'നമ്മുടെ ബ്രെയിന്‍ നമുക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റും. അത് കൃത്യമായി കണ്‍ട്രോള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തില്‍ നടക്കും. വളരെ സിമ്പിള്‍ ആണ്, ഇതില്‍ വേറെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല.' എന്നാണ്. സൈക്യാട്രിക്ക് പ്രശ്‌നങ്ങള്‍ ഏറിയും കുറഞ്ഞും മനുഷ്യരില്‍ വളരെ കോമണ്‍ ആയുള്ള ഒരു കാര്യമാണ്. അത് ഓരോ വ്യക്തിയിലും അവരുടെ ജീവിത സാഹചര്യങ്ങള്‍, സംഭവങ്ങള്‍ തുടങ്ങി പല ഘടകങ്ങളും അടിസ്ഥാനമാക്കി സംഭവിക്കുന്നത് ആണ്.

അതിനെ ആണ് ഷിജു ഇത്ര ലളിതമായി സോള്‍വ് ചെയ്യേണ്ട ഒരു കാര്യം എന്ന രീതിയില്‍ അവതരിപ്പിച്ചത്. പറഞ്ഞത് ഷിജു ആയത് കൊണ്ട് അധികം ആരും വിമര്‍ശിച്ചു കണ്ടില്ല. തിരുത്തപ്പെടെണ്ട ഒരു പ്രസ്താവന ആണ് ഇതെന്നാണ് കുറിപ്പില്‍ പറയുന്നത്.

Bigg Boss Malayalam

ദേവു, ഏയ്ഞ്ചലീന്റെ ഒസിഡിയെ കുറിച്ച് പറഞ്ഞത് ' ഇതൊന്നും അല്ല ഒസിഡി, ഒസിഡി എന്ന് വെച്ചാല്‍, നോര്‍ത്ത് 24 കാതം സിനിമയിലെ ഫഹദിന്റെ കഥാപാത്രം ആണ് ഒസിഡി എന്നാണ്. ഒസിഡി എന്നത് ഒരു സിനിമയില്‍ കാണിച്ചിരിക്കുന്ന കഥാപാത്രം മാത്രം ആണെന്നും, ബാക്കി ഉള്ളത് ഒന്നും ഒസിഡി എന്ന് അംഗീകരിക്കില്ല എന്നും പറയുന്നത് ഒക്കെ ഏതു ലെവല്‍ മണ്ടത്തരം ആണെന്ന് വെറുതെ ചിന്തിച്ചാല്‍ മനസ്സിലാകും. ആരെങ്കിലും പറഞ്ഞു തിരുത്തിയിരുന്നെങ്കില്‍ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം ആദ്യത്തെ വീക്കിലി ടാസ്‌കിന് ശേഷം ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ ക്യാപ്റ്റനെ കണ്ടെത്തിയിരിക്കുകയാണ്. നാദിറ മെഹ്‌റിനും അഖില്‍ മാരാരും തമ്മിലായിരുന്നു മത്സരം നടന്നത്. ഒടുവില്‍ നാദിറയെ പരാജയപ്പെടുത്തി അഖില്‍ മാരാര്‍ ആദ്യത്തെ ക്യാപ്റ്റനായി മാറുകയും ചെയ്തു. പിന്നീട് എല്ലാവരും ചേര്‍ന്ന് തിരിഞ്ഞെടുത്ത രണ്ട് പേരെ ജയിലിലേക്ക് അയക്കുകയും ചെയ്തു. റിനോഷ് ജോര്‍ജിനേയും ഏയ്ഞ്ചലീന്‍ മറിയയേയുമാണ് ജയിലിലേക്ക് അയച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X