അഖില്‍ മാരാരുടെ ആക്രോശം കണ്ട് ചിരിക്കുന്ന പുരുഷന്മാര്‍; സ്ത്രീകളെക്കുറിച്ചുള്ള ധാരണ എന്ത്?

വീക്കെന്‍ഡ് എപ്പിസോഡിനിടെയുണ്ടായ വഴക്കുകള്‍ക്ക് പിന്നാലെ അഖില്‍ മാരാര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്. ഗെയിമിനിടെ അഖില്‍ മാരാര്‍ തെറിവിളിച്ചതും കയര്‍ത്തു സംസാരിച്ചതുമാണ് മോഹന്‍ലാലിന് മുന്നില്‍ വച്ച് നടന്ന വലിയ വഴക്കിലേക്ക് നയിച്ചത്. എന്നാല്‍ ഈ സംഭവത്തിന് പിന്നാലെ അഖില്‍ മാരാര്‍ക്ക് ലഭിക്കുന്ന പിന്തുണയ്‌ക്കെതിരേയും വിമര്‍ശനങ്ങള്‍ ശക്തമാണ്.

മുന്‍ സീസണുകളില്‍ കണ്ടത് പോലെ ടോക്‌സിക്കായ മത്സരാര്‍ത്ഥികളെ ആരാധിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഈ പ്രവണത നല്ലതല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

ഭയപ്പെടുത്തുന്ന ഒരു രംഗം പെട്ടന്ന് കാണുമ്പോള്‍ സാധാരണ നമ്മള്‍ക്ക് എന്താണ് അനുഭവപ്പെടാറ്. അതായത് ഒരു ആക്‌സിഡന്റ്. ഇപ്പോള്‍ സി.സി.ടി.വി. ഉള്ളത് കാരണം മൊബൈല്‍ വഴി എഫ്.ബിയിലും മറ്റും നാം ദിനേന കാണാറുണ്ട് അല്ലേ. ഇങ്ങനെ കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ചില വികാരങ്ങള്‍ വന്നു നിറയും. ആ വികാരങ്ങളുടെ ബഹിസ്ഫുരണം പ്രകടിപ്പിക്കാന്‍ ഒരവസരം കിട്ടുന്നത് ഏതൊരു മനുഷ്യനും ഉപയോഗിക്കും എന്നുള്ള ആശയമാണ് സോഷ്യല്‍ മീഡിയയില്‍ ലൈക്ക്, സാഡ്, അയ്യോ തുടങ്ങിയ ഇന്‍സ്റ്റന്റ് പ്രതികരണങ്ങളായ സ്‌മൈലീസിന്റെ ഉപയോഗവും വിജയവും.

അതായത് ഒരു സംഭവം കാണുമ്പോഴോ, വായിക്കുമ്പോഴോ അതിനുള്ള പ്രതികരണമായി വരുന്നതാണത്. പെട്ടന്ന് വരുന്നത് കൊണ്ടും, ഒറ്റക്കിരുന്ന് കാണുന്നതായതു കൊണ്ടും തന്നെ അത് കൂടുതലും അക്കാര്യത്തിലെ ആ ആളുടെ സത്യസന്ധമായ പ്രതികരണമായിരിക്കാനാണ് സാധ്യത. മരണത്തേയോ കൊലപാതകത്തേയോ കുറിച്ചുളള ഒരു വാര്‍ത്തയില്‍ ചിരി ഇടുന്ന ഒരു സ്‌മൈലി കണ്ടാല്‍ നാം പെട്ടെന്ന് നോട്ട് ചെയ്യുകയും, ഇവനൊക്കെ മനുഷ്യനാണോ എന്നു കരുതുകയും ചെയ്യാറുണ്ട്. അത്തരം സ്ഥലങ്ങളില്‍ അറിയാതെ പോലും സ്‌മൈലി ഒക്കെ വരാതിരിക്കാന്‍ നാം ശ്രദ്ധിക്കാറുണ്ട്.

അങ്ങിനെ ചെയ്യുമ്പോള്‍ നാം എക്‌സ്‌പോസ്ഡ് ആകും എന്നുള്ള പേടികൊണ്ടും, അക്രമത്തിനെതിരെയുള്ള ആന്തരികമായ നിലപാട് കൊണ്ടും, സഹജീവി സ്‌നേഹം കൊണ്ടുമാണത്. ഇതൊരു പുരോഗമനാത്മകമായ പൊതുബോധ നിര്‍മ്മിതിയാണ്. (ചിലര്‍ മൊബൈല്‍ സ്‌ക്രോള് ചെയ്യുന്ന കൂട്ടത്തില്‍ അറിയാതെ വരുന്നവയുമുണ്ട്. അത് നമുക്കൊഴിവാക്കാം.)

വളരെ കുുറച്ചു ദിവസം മാത്രം പരിചയമുള്ള ഒരു പുരുഷന്‍ (പരിചയത്തിന്റെ കാലയളവ് ടോക്‌സിക്കായി പെരുമാറാനുള്ള ന്യായീകരണമല്ല എന്നുള്ളത് ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ഒരു സ്ത്രീയുടെ മനസ്സും, പിടിപാടും, സാമ്പത്തികവും, സൗന്ദര്യവും ഒക്കെ മനസ്സിലാക്കി എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കുന്നവനാണ് പുരുഷന്‍. അതാണിവിടുത്തെ പൊതുബോധം.)
സ്ത്രീകളോട്, അതിഭീകരമായ രീതിയില്‍, വളരെ ഗൗരവമായി, ടോക്‌സിക് ആയി, ഭയലേശമന്യെ ഇത്രയും ആളുകളുടെ മുന്നില്‍, സ്ത്രീകളുടെ മുന്നില്‍, അവരെ തല്ലാന്‍ പോകുന്നത്,

ആരേയും കൂസാതെ മൈ... എന്നൊക്കെ ടോക്‌സിക് ആയി പറയുന്നത്, അവര്‍ക്കെതിരെ അയാളുടെ കഴിവിന്റെ പരമാവധി ടോക്‌സിക്കോടെ ആക്രോശിക്കുന്നത് കാണുമ്പോള്‍ നമുക്ക് ചിരിയാണ് വരുന്നത് എങ്കില്‍ ആ സമൂഹത്തിലെ പുരുഷന്‍മാര്‍ സ്ത്രീകളെ കുറിച്ച് ധരിച്ച് വെച്ചിരിക്കുന്നതെന്താണെന്ന് അതിശയപ്പെട്ട് പോകുന്നു.

Bigg Boss Malayalam

ആ വീഡിയോയില്‍ ശ്രുതി, ഇയാളുടെ ആക്രോശം കേട്ട് താനറിയാതെ ഞെട്ടുന്നുണ്ട്. ബിഗ്‌ബോസ് അത് വളരെ ദൂരെ നിന്നുള്ള ഒരു ഷോട്ട് ആയാണ് കൊടുത്തിരിക്കുന്നത്. മൊബൈലില്‍ കാണുമ്പോള്‍ ഒരു പക്ഷെ മനസ്സിലായിക്കൊള്ളണമെന്നില്ല. ഇന്നലെ പോലും ഒരു ഭര്‍ത്താവ് ഭാര്യയെ കൈകാലുകള്‍ കെട്ടി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത പത്രത്തില്‍ വായിച്ചേയുള്ളൂ.

സ്ത്രീകളെ വെടി എന്നു വിളിക്കുകയും, അവരുടെ ചെറിയ ഇഷ്ടങ്ങളെ പോലും എതിര്‍ക്കുന്നതിന് അനേകം ന്യായീകരണങ്ങള്‍ കാണുകയും ചെയ്യുന്ന പുരുഷന് പബ്ലിക്കില്‍ മാത്രമേ മാനുഷിക വികാരങ്ങള്‍ വരികയുള്ളൂ, ഏകാന്തതയില്‍ അവനിപ്പോഴും പൊതുബോധം നല്‍കിയ പാരമ്പര്യ ലൈംഗിക, വികലാഭിമാന മൃഗീയതയും കൊണ്ടാണ് നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X