ചായയില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കലക്കി കുടിച്ചു, ഞരമ്പ് മുറിച്ച് മരിക്കാന്‍ നോക്കി; വൈറല്‍ താരം ബിഗ് ബോസിലേക്കോ?
സോഷ്യല്‍ മീഡിയയിലെ താരമാണ് ആരതി കൃഷ്ണ. സാരിയുടുത്ത ബോഡി ബില്‍ഡറായാണ് ആരതി വൈറലാകുന്നത്. ബൈക്ക് റൈഡിംഗിലും താല്‍പര്യമുള്ള ആരതി ബോഡി ബില്‍ഡിംഗ് മേഖലയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. മിസ് പത്തനംതിട്ട, മിസ് കേരള ഫിറ്റ്‌നസ് തുടങ്ങിയ നിരവധി കിരീടങ്ങള്‍ ആരതി സ്വന്തമാക്കിയിട്ടുണ്ട്.
ഫിറ്റ്‌നസ് ഫ്രീക്കുകളുടെ പ്രിയങ്കരിയായ ആരതി ഈയ്യടുത്ത് മിനിസ്‌ക്രീനിലുമെത്തിയിരുന്നു. സ്റ്റാര്‍ മാജിക്കിലൂടെയാണ് ആരതി മിനിസ്‌ക്രീനിലെത്തുന്നത്. ഇപ്പോഴിതാ ആരതി ബിഗ് ബോസ് മലയാളം സീസണ്‍ 5ലും ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിത കഥ തുറന്നു പറയുകയാണ് ആരതി. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എട്ടാം ക്ലാസ് വരെ പഠിപ്പിസ്റ്റായിരുന്ന എനിക്ക് കൂട്ടുകാരൊന്നും ഇല്ലായിരുന്നു. ആരുമായും ജെല്‍ ആകാന്‍ പറ്റാതെ ഒറ്റയ്ക്ക് ഇരിക്കുന്നതാണ് ഇഷ്ടം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 88 ശതമാനം മാര്‍ക്ക് വാങ്ങിയെങ്കിലും തട്ടിമുട്ടിയാണ് പ്ലസ് ടു പാസായത്. പറമ്പില്‍ മാര്‍ക്രിസോസ്റ്റം കോളേജില്‍ ബിഎ ലിറ്ററേച്ചറിന് ചേര്‍ന്ന കാലത്ത് ഒരു നല്ല സുഹൃത്തിനെ കിട്ടി. പ്രിയപ്പെട്ട ആ ടീച്ചറോട് ഇമോഷണലി വളരെ അറ്റാച്ച്ഡ് ആയി. ചില കാരണങ്ങളെ തുടര്‍ന്ന് ആ സൗഹൃദം അഴസാനിച്ചതാണ് അന്നത്തെ ഡിപ്രഷന് കാരണമെന്നാണ് ആരതി പറയുന്നത്.
ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ഓരോ ചിന്തകള്‍ വരും. സമ്മര്‍ദ്ദവും ശൂന്യതയും സഹിക്കാനാകാതെ ചായയില്‍ ടോയ്‌ലറ്റ് ക്ലീനര്‍ ചേര്‍ത്തു കുടിച്ചു. ഗുളികകള്‍ വിഴുങ്ങിയും ഞരമ്പ് മുറിച്ചുമൊക്കെ മരിക്കാന്‍ നോക്കി. ചോര കണ്ട് തലകറങ്ങിയതല്ലാതെ ഒന്നും പറ്റിയില്ല. ഒറ്റയ്ക്കാണെന്ന ചിന്ത മറികടക്കാനാണ് ഉര്‍വശി എന്ന പഗ്ഗിനെ വാങ്ങിയത്. അതോടെ ജീവിതം മാറിയെന്നും ആരതി പറയുന്നു.
ഡിസ്റ്റന്റായി എംഎ ലിറ്ററേച്ചര്‍ പഠിച്ചു. ആ കാലത്ത് തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്ല്‍ എംഎസ്.സിയും ബ്രിട്ടീഷ് എംബിഎയും ചെയ്തു. ഉര്‍വശി എന്ന ടാറ്റു ചെയ്യുന്നിടത്ത് വരെയെത്തി ആ ഇഷ്ടം. പിന്നെ ലാബ്രഡോര്‍ അടക്കം പല ബ്രീഡുകളിലുള്ള പത്തു പട്ടികളെ വാങ്ങി. അവയെ ബ്രീഡിങ് ചെയ്തു കിട്ടിയ കാശു കൂട്ടിവച്ചാണ് ബൈക്ക് വാങ്ങിയതെന്നും ആരതി പറയുന്നു. തനിക്കുണ്ടായ ബൈക്കപകടത്തെക്കുറിച്ചും ആരതി സംസാരിക്കുന്നുണ്ട്.
വര്‍ക്കിന് പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. വണ്‍വെ തെറ്റിച്ചു വന്ന കാറിടിച്ച് തെറിച്ചു പോയ ഞാന്‍ കാറിന് മുകളില്‍ വീണ ശേഷം ഉരുണ്ട് താഴേക്ക്. വീണ പാടെ ചാടി എഴുന്നേറ്റു. കാലിനും നടുവിനും ഭയങ്കര വേദന. ശ്വാസമെടുക്കാനും പറ്റുന്നില്ല. ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, നട്ടെല്ലിന് പരുക്കുണ്ട്, കാലുകള്‍ തളര്‍ന്നു പോകാന്‍ സാധ്യതയുണ്ട്. വേഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോകൂവെന്ന്. ഭാഗ്യത്തിന് സുഷ്മ്‌നാനാഡിക്കു പരുക്കൊന്നും ഇല്ലായിരുന്നുവെന്നും ആരതി പറയുന്നു.

പക്ഷെ നട്ടെല്ലിന് പരുക്കുണ്ട്. നടുവിന് ബെല്‍റ്റിട്ടു. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനാകാതെ മാസങ്ങളോളം കിടന്ന കിടപ്പില്‍ തന്നെ. അപകടം പറ്റിയതോടെ അച്ഛന്‍ എന്നോട് മിണ്ടാതായി. വെറുതെ കിടന്നിട്ട് കാര്യമില്ല നടുവിന് ബലം കൂടാനുള്ള വ്യായാമം ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ പതിയെ എഴുന്നേല്‍ക്കാനും നിര്‍ക്കാനും നടക്കാനുമൊക്കെ തുടങ്ങി. എന്നാല്‍ രണ്ട് വര്‍ഷത്തേക്ക് കടുപ്പമുള്ള വ്യായാമം ഒന്നും ചെയ്യരുതെന്നായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം.
പക്ഷെ ചെയ്യരുത് എന്ന് കേട്ടാല്‍ അത് ചെയ്യാന്‍ തോന്നുമെന്നാണ് ആരതി പറയുന്നത്. അങ്ങനെ യൂട്യൂബ് നോക്കി ചില വ്യായാമങ്ങള്‍ പഠിച്ചു. ബോട്ടിലില്‍ വെള്ളം നിറച്ച് തലയ്ക്കു മുകൡലൂടെ കറക്കിയെടുത്തു കൈകള്‍ക്കുള്ള വ്യായാമം ചെയ്യാന്‍ തുടങ്ങി. അച്ഛന്റെ കടയില്‍ തൂക്കം നോക്കുന്ന കട്ടി അടിച്ചു മാറ്റി. കിണറ്റിലെ കപ്പി സീലിങ്ങില്‍ തൂക്കിയ ശേഷം ആ വെയ്റ്റ് കെട്ടിത്തൂക്കി. അതായിരുന്നു ആരതിയുടെ ആദ്യത്തെ വെയ്റ്റ് ട്രെയിനിങ് ഉപകരണം. പിന്നെ അഞ്ച് കിലോയുടെ രണ്ട് ഡംബല്‍സ് വാങ്ങി. അതിന് ശേഷം ആരതി ജിമ്മില്‍ ചേരുകയായിരുന്നു. പിന്നെയൊക്കെ ചരിത്രമാണ്.


Click it and Unblock the Notifications