'പാട്ടൊക്കെ പാടി എന്റെ പുറകെ വരുമായിരുന്നു; ഐ ലവ് യു പറഞ്ഞപ്പോൾ കരച്ചിലും ബഹളവുമായി': റെനീഷ

ബി​ഗ് ബോസ് മലയാളം സീസൺ 5 നാലാം വാരത്തിലേക്ക് എത്തി നിൽക്കുകയാണ്. ഇത്തവണയും സോഷ്യൽ മീഡിയ താരങ്ങളും മിനിസ്ക്രീൻ താരങ്ങളുമൊക്കെയാണ് ബിഗ് ബോസ് വീടിനകത്ത് ഉള്ളത്. എന്നാൽ ഇതിൽ കൂടുതൽ പേരും സാധാരണ പ്രേക്ഷകർക്ക് ഇപ്പോൾ മാത്രം പരിചിതരായി മാറിയവരാണ്. ഇത്തവണ ഷോയിൽ എത്തിയ മിനിസ്ക്രീൻ താരങ്ങളിൽ ഒരാളാണ് റെനീഷ റഹിമാൻ. സീതാ കല്യാണം എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ ശ്രദ്ധ നേടിയ ആളാണ് റെനീഷ.

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ ആദ്യം വീട്ടിലേക്ക് പ്രവേശിച്ച മത്സരാർത്ഥിയും റെനീഷ ആയിരുന്നു. നാലാഴ്ച പിന്നിടുമ്പോൾ ഷോയിലെ ഏറ്റവും മികച്ച മത്സരാർഥികളിൽ ഒരാളായി റെനീഷ ഇതിനകം പേരെടുത്തിട്ടുണ്ട്. തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞും പ്രശ്നങ്ങളിൽ ഇടപെട്ടും ടാസ്കുകളിൽ മികച്ച പ്രകടനം പുറത്തെടുത്തുമാണ് റെനീഷ പ്രേക്ഷകരുടെ ഇഷ്ട മത്സരാർഥികളിൽ ഒരാളായി മാറിയത്.

reneesha rahiman

ആദ്യ ദിവസങ്ങളിൽ മുൻ സീസണിലെ വിജയി ആയ ദിൽഷയുടെ രൂപ സാദൃശ്യം കൊണ്ടൊക്കെ ശ്രദ്ധനേടിയ റെനീഷ ദിൽഷയെ അനുകരിക്കുന്നു എന്ന വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് അതൊക്കെ റെനീഷ തിരുത്തിയെടുക്കുകയായിരുന്നു. മൂന്നാം ആഴ്ചയിൽ ബിഗ് ബോസ് വീടിന്റെ ക്യാപ്റ്റനാകാനും റെനീഷയ്ക്ക് കഴിഞ്ഞിരുന്നു. അങ്ങനെ ബിഗ് ബോസ് വീട്ടിൽ റെനീഷ തിളങ്ങി നിൽക്കുമ്പോൾ താരത്തിന്റെ പഴയ ഒരു അഭിമുഖം വൈറലാവുകയാണ്.

തന്റെ വിവാഹം, പ്രണയം, ഭാവി പദ്ധതികൾ എന്നിവയെ കുറിച്ചൊക്കെ റെനീഷ സംസാരിക്കുന്നുണ്ട് അഭിമുഖത്തിൽ. റെയിൻബോ മീഡിയ എന്ന ചാനലാണ് അഭിമുഖം പോസ്റ്റ് ചെയ്തിരിക്കുന്നത്. റെനീഷ സീത കല്യാണം പരമ്പരയിൽ അഭിനയിക്കുമ്പോൾ നൽകിയിരിക്കുന്ന അഭിമുഖമാണെന്നാണ് സൂചന. വിശദമായി വായിക്കാം.

വിവാഹത്തെ കുറിച്ച് അടുത്തൊന്നും പ്ലാനില്ല. പഠനം കഴിഞ്ഞ് ജോലി ഒക്കെ ആയിട്ടേ വിവാഹത്തെ കുറിച്ചൊക്കെ ചിന്തിക്കുന്നുള്ളു. ഇപ്പോൾ അതിനെ കുറിച്ച് യാതൊരു ചിന്തയുമില്ല. ക്രഷ് എല്ലാവർക്കും ഉള്ളത് പോലെ വന്ന് പോകാറുണ്ട്. പ്രത്യേകം പറയാനായിട്ട് ക്രഷ് ഒന്നുമില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ ഭംഗിയുള്ള ചേട്ടന്മാരോടും ക്ലാസിൽ ഉള്ള ചിലരോടൊക്കെ ക്രഷ് തോന്നിയിട്ടുണ്ട്. അതല്ലാതെ അങ്ങനെ പറയാനായിട്ട് ഒന്നുമില്ല. നന്നായി വായിനോക്കുമെന്നും റെനീഷ പറഞ്ഞു.

തന്നെ ആദ്യമായി പ്രപ്പോസ് ചെയ്തതിനെ കുറിച്ചും റെനീഷ പറയുന്നുണ്ട്. ഞാൻ ഫിഫ്ത്തിലോ സിസ്ത്തിലോ പഠിക്കുമ്പോൾ ജോഷ് തോമസ് എന്നൊരു സുഹൃത്താണ് എന്നെ ആദ്യമായി പ്രപ്പോസ് ചെയ്‌തത്‌. ഞങ്ങൾ ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്. ഐ ലവ് യു എന്ന് പറഞ്ഞപ്പോൾ ഞാൻ കരച്ചിലും ബഹളവും ആയിരുന്നു. വീട്ടിലൊക്കെ പോയി പറഞ്ഞു. ഭയങ്കര സീനൊക്കെ ആയിരുന്നു. ആ സമയത്ത് കരയാനാണ് തോന്നിയത്. ഇപ്പോൾ ഞങ്ങൾ അതിനെ കുറിച്ചൊക്കെ പറയാറുണ്ട്.

സുബ്രഹ്മണ്യപുരം സിനിമ ഇറങ്ങിയ സമയമായിരുന്നു അത്. അതിലെ ഫേമസ് പാട്ടൊക്കെ പാടി എന്റെ പുറകെ വരുമായിരുന്നു. ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് അടുത്തിടെ പോലും ചാറ്റ് ചെയ്യുമ്പോൾ ഇതൊക്കെ പറഞ്ഞ് ചിരിച്ചിരുന്നു എന്നും റെനീഷ പറയുന്നുണ്ട്.

reneesha rahiman

തനിക്ക് അങ്ങനെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒന്നുമില്ലെന്നും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതാണ് പ്രധാന ഹോബിയെന്നും റെനീഷ പറയുന്നുണ്ട്. പാട്ട് കേൾക്കും. വീട്ടിൽ ഡാൻസ് കളിക്കും പിന്നെ കുടുംബവുമായി സമയം ചെലവഴിക്കും. ഫാമിലിയോട് അഫെക്ഷൻ കൂടുതൽ ആണെന്നും താരം പറയുന്നുണ്ട്.

ഭാവി പരിപാടികളെ കുറിച്ച് ചോദിക്കുമ്പോൾ ബികോം പൂർത്തിയാക്കണം. എംബിഎ ചെയ്യണം. ഫിലിം ഫീൽഡിൽ വരണമെന്നുണ്ട്. സീത കല്യാണം ഒരു വർഷത്തെ കരാറാണ്. അത് കൂട്ടുമോ എന്ന് അറിയില്ല. ഈ ഫീൽഡിൽ തന്നെ നിൽക്കണം എന്നാണ്. അതല്ലാതെ വലിയ പ്ലാനുകളൊന്നും തനിക്കില്ലെന്നുമാണ് റെനീഷ പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X