വന്ന് കയറിയതും റെനീഷയെ ചൊറിഞ്ഞ് ഹനാന്‍; ഇവളെ ഇഷ്ടപ്പെട്ടില്ലെന്ന് റെനീഷ; സംഘം ചേര്‍ന്ന് താരങ്ങള്‍
വമ്പനൊരു അടി നടന്നതോടെ ബിഗ് ബോസ് വീടാകെ ഉണര്‍ന്നിരിക്കുകയാണ്. ഇതോടെ നടക്കാനിരുന്ന എവിക്ഷന്‍ നടക്കാതെ പോയെങ്കിലും മറ്റൊരു ട്വിസ്റ്റ് ബിഗ് ബോസില്‍ സംഭവിച്ചിരിക്കുകയാണ്. ഈ സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയ്ക്ക് സുപരിചതയായ ഹനാന്‍ ആണ് ഈ സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി.
ഹനാനെ വരവ് താരങ്ങളും ആഘോഷമാക്കി. അതേസമയം പുറത്ത് നിന്നുമൊരാള്‍ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്നതോടെ ബിഗ് ബോസ് വീട്ടിലെ രംഗങ്ങളാകെ മാറി മറഞ്ഞിരിക്കുകയാണ്. ഇതുവരെയുണ്ടായ പ്രശ്‌നങ്ങളൊക്കെ മറന്ന് എല്ലാവരുടേയും ശ്രദ്ധ ഹനാനിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഹനാന്റെ ഗെയിം പ്ലാന്‍ എന്താണ്, ഹനാനില്‍ നിന്നും ഗെയിമിന്റെ അവസ്ഥയെക്കുറിച്ച് എന്തെങ്കിലും അറിയാന്‍ പറ്റുമോ എന്നൊക്കെയാണ് ഓരോരുത്തരും നോക്കുന്നത്.

ഇതിനിടെ വന്നപാടെ ഹനാനും കളി തുടങ്ങിയിട്ടുണ്ട്. ചിലരോടൊക്കെയുള്ള ഹനാന്റെ അകല്‍ച്ചയും ചിലരോടുള്ള സൗഹൃദവുമൊക്കെ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതേസമയം ചിലര്‍ ഹനാനെതിരെ ഇപ്പോള്‍ തന്നെ സംഘടിക്കുകയും ചെയ്തിട്ടുണ്ട്. പലരും ഒളിഞ്ഞും തെളിഞ്ഞും ഹനാനെതിരെ സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.
വന്നപാടെ ഓരോരുത്തരേയും ഹനാന്‍ പരിചയപ്പെട്ടിരുന്നു. ഈ സമയത്ത് ചിലരെയൊക്കെ ഹനാന്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ അഞ്ചൂസ് റോഷ്, ഏയ്ഞ്ചലീന്‍, ഗോപിക, മനീഷ, അഖില്‍ മാരാര്‍, ജുനൈസ് തുടങ്ങിയവരോട് ഹനാന്‍ അടുപ്പം കാണിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വന്ന ഹനാനോട് റെനീഷ ചായയാണോ കാപ്പിയാണോ വേണ്ടത് എന്ന് ചോദിച്ചിരുന്നു. എന്നോട് കാപ്പിയാണോ ചായയാണോ എന്ന് ചോദിച്ചയാള്‍ക്കാണ് പണി വരുന്നതെന്നായിരുന്നു ഹനാന്റെ മറുപടി.
വന്നപാടെ ഹനാനില്‍ നിന്നുമുണ്ടായ ഈ പ്രതികരണം റെനീഷയെ ചൊടിപ്പിച്ചിരിക്കുകയാണ്. റോഷ് അളിയനുമായുള്ള ഹനാന്റെ അടുപ്പവും റെനീഷയെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. പിന്നീട് ദേവുവിനോട് തനിക്ക് ഹനാനെ ഇഷ്ടമായില്ലെന്ന് റെനീഷ പറയുന്നുണ്ട്. ഹനാന്‍ തന്നെയും അവഗണിച്ചുവെന്നും ഹനാന് നെഗറ്റീവ് വൈബാണെന്ന് ദേവുവും പറഞ്ഞു. ഹനാനെതിരെ സെറീനയും രംഗത്തെത്തിയിട്ടുണ്ട്. പിന്നീട് റെനീഷ, ദേവു, സെറീന, ലച്ചു, നാദിറ എന്നിവര്‍ ചേര്‍ന്നിരുന്ന് ഹനാനെതിരെയുള്ള വിമര്‍ശനങ്ങളും മുന്‍വിധികളുമൊക്കെ നിരത്തുന്നുണ്ട്.

വന്നതല്ലേയുള്ളൂ, പോകെ ശരിയാക്കാമെന്നാണ് ദേവു റെനീഷയോട് പറഞ്ഞത്. സെറീനയ്ക്കും ഹനാന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ല. താനും റെനീഷയും അടുത്ത് പോയിരുന്നിട്ടും ഗൗനിച്ചില്ലെന്നാണ് സെറീന പറയുന്നത്. നാദിറയും അഭിപ്രായ ഭിന്നത അറയിക്കുന്നുണ്ട്. ഹനാന്‍ വന്നപാടെ സൗഹൃദം സൃഷ്ടിച്ചവരെക്കുറിച്ചും ഇവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്തായാലും വന്ന് കയറി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹനാന്‍ ബിഗ് ബോസ് വീട്ടില്‍ ഓളം സൃഷ്ടിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഹനാന്റെ വരവും ഗെയിമും എങ്ങനെയായിരിക്കും ഷോയെ ബാധിക്കുക എന്നത് കണ്ടു തന്നെ അറിയാം.
അതേസമയം ഈ സീസണില്‍ ഇതുവരെ ആരും തന്നെ പുറത്തായിട്ടില്ല. ഇന്നലെ താരങ്ങള്‍ തമ്മിലുള്ള വഴക്കിനെ തുടർന്ന് ഷോ നിർത്തി പോവുകയായിരുന്നു മോഹന്‍ലാല്‍. അതിനാല്‍ കഴിഞ്ഞ ആഴ്ചയിലെ അതേ നോമിനേഷന്‍ പട്ടിക തന്നെയായിരിക്കും അടുത്ത ആഴ്ചയിലും തുടരുക. മോഹന്‍ലാലിന് മുന്നില്‍ വച്ച് തല്ലുണ്ടാക്കിയ അഖില്‍ മാരാരേയും സാഗറിനേയും നേരിട്ട് നോമിനേഷനിലേക്ക് ഇട്ടിരിക്കുകയാണ് ബിഗ് ബോസ്.


Click it and Unblock the Notifications











