'ശോഭയ്ക്ക് ക്വാളിറ്റിയില്ല; അഖിൽ മാരാരെ എല്ലാത്തിലും എതിർത്ത് നിൽക്കുന്നത് അതിന് വേണ്ടി!'; സെറീനയോട് റെനീഷ
ബിഗ് ബോസ് മത്സരാർത്ഥികളുടെ നിലനിൽപ്പിനും മുന്നോട്ട് പോക്കിനുമൊക്കെ പലപ്പോഴും സഹായിക്കുന്ന ഒന്നാണ് ഹൗസിനകത്തെ ഗ്രൂപ്പുകളും കോമ്പോകളും. എല്ലാ സീസണുകളിലും വ്യത്യസ്‍ത ഗ്രൂപ്പുകളും കൊമ്പൊകളും ബിഗ് ബോസ് വീടിനുള്ളിൽ കാണാൻ കഴിയും. അവ സൗഹൃദമോ തർക്കങ്ങളുള്ളതോ ഗെയിമിന്റെ ഭാഗമായ ഗ്രൂപ്പുകളോ ഒക്കെയാകാം. അത്തരത്തിൽ ബിഗ് ബോസ് സീസൺ 5 ലും ഒന്നിലേറെ കോമ്പോകൾ ഉണ്ട്. അതിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധനേടിയ കോമ്പോയാണ് ശോഭ വിശ്വനാഥും അഖിൽ മാരാരും.
സൗഹൃദത്തിന് പകരം ഇവർ തമ്മിലെ വഴക്കുകളും പ്രശ്‌നങ്ങളുമാണ് ഇവരെ കോമ്പോയാക്കി മാറ്റിയത്. ഇരുവരുടെയും തർക്കങ്ങളും പരസ്പര ട്രോളുകളുമെല്ലാം പ്രേക്ഷകർക്ക് കാണാൻ ഏറെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ടോ ആൻഡ് ജെറി എന്നാണ് ഇവരെ പ്രേക്ഷകരും മറ്റു മത്സരാർത്ഥികളും വിശേഷിപ്പിക്കുന്നത്. അടുത്തിടെയായി ഇവർക്കിടയിൽ കൂടുതലും വലിയ വഴക്കുകളാണ്. പൂർണമായും അഖിലിനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ശോഭ. ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾക്കിടയിലൊക്കെ അത് പ്രകടമായിരുന്നു.

ഇപ്പോഴിതാ ശോഭയേയും അഖിലിനെയും കുറിച്ച് മറ്റൊരു കോമ്പോയായ സെറീനയും റെനീഷയും നടത്തിയ ഒരു സംഭാഷണമാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്. ശോഭ അഖിലിനെ എല്ലാ കാര്യത്തിലും എതിർക്കുന്നതിന് കാരണം കണ്ടു പിടിച്ചിരിക്കുകയാണ് റെനീഷ. ഇന്നത്തെ ഡെയ്‌ലി ടാസ്കിനിടയിൽ ജുനൈസും അഖിൽ മാരാരും ശോഭയും തമ്മിൽ നടന്ന വഴക്കിന് ശേഷമാണ് സെറീനയുടെയും റെനീഷയുടെയും സംഭാഷണം.
"ക്വാളിറ്റിയുടെ കാര്യത്തിൽ അഖിലേട്ടൻ തന്നെയാണ് ശോഭ ചേച്ചിക്ക് മുകളിൽ നിൽക്കുന്നത്. തെറ്റ് പറഞ്ഞ് മനസിലാക്കിയാൽ അംഗീകരിക്കാനുള്ള മനസ് കാണിക്കും. ശോഭ ചേച്ചി അഖിലേട്ടൻ പറയുന്നതൊന്നും അംഗീകരിക്കില്ല. അതേസമയം നമ്മളാണ് പറയുന്നതെങ്കിൽ അതൊക്കെ ഇരുന്ന് കേൾക്കും. അഖിലേട്ടന് കുറെ ഹേറ്റേഴ്‌സ് ഉണ്ടെന്ന് അറിയാം. അവരെ ഇവരുടെ ഫാൻസ് ആക്കുന്നതിനു വേണ്ടിയുള്ള നീക്കമാണ്. എന്ത് പറഞ്ഞാലും അഖിലേട്ടന് എതിരെ നിൽക്കാം അപ്പോൾ കുറെ സപ്പോർട്ട് കിട്ടുമെന്ന ചിന്തയാണ്"
"ഇത്തരത്തിൽ ക്വാളിറ്റിയില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ ഇവർക്കുള്ള ഫാൻ ബേസ് കൂടെ കൈയിൽ നിന്ന് പോകാതെ നോക്കണം. നമ്മൾ അവരുടെ മുഖത്തു നോക്കി ഇത്രയും പറഞ്ഞില്ലേ. ഇനി അവരുടെ മുഖത്ത് നോക്കി ആത്മാർത്ഥമായി ചേച്ചിയെന്ന് വിളിക്കാനോ പഴയത് പോലെ നിക്കാനോ എനിക്ക് കഴിയില്ല. പക്ഷേ അവർ നിൽക്കും, നോക്കിക്കോ"
"നമ്മൾ പറഞ്ഞതെല്ലാം അവരുടെ മനസ്സിൽ ഉണ്ടെങ്കിലും അതും ഇതും പറഞ്ഞ് വരും. അവർ വളരെ ഫേക്ക് ആയിട്ടാണ് എനിക്ക് തോന്നുന്നത്", എന്നാണ് റെനീഷ സെറീനയോട് പറയുന്നത്. കൂടുതലൊന്നും പറയാതെ എല്ലാം കേട്ടുകൊണ്ട് കിടക്കുകയാണ് സെറീന.

അതേസമയം കഴിഞ്ഞ ദിവസം ശോഭ അഖിൽ മാരാരെ ചൊറിഞ്ഞാണ് കണ്ടന്റ് ഉണ്ടാക്കുന്നതെന്ന് സെറീന റെനീഷയോട് പറഞ്ഞിരുന്നു. ഇതും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയുണ്ടായി. "അഖിലേട്ടൻ എവിടെ പോയാലും ശോഭ അവിടെ പോയി പുള്ളിയെ ചൊറിഞ്ഞ് സ്വന്തം കണ്ടൻ്റ് ഉണ്ടാക്കും. അങ്ങനത്തെ കണ്ടൻ്റ് ഉണ്ടാക്കാൻ ശോഭേച്ചിക്ക് നന്നായിട്ട് അറിയാം. അതിൽ മുന്നോട്ട് പോവാനാണ് ശോഭേച്ചി ശ്രമിക്കുന്നത്. പക്ഷേ പുറത്ത് വരുന്നത് അഖിൽ ശോഭേച്ചിയെ ചെറിയുന്നത് പോലെയാണ്", എന്നാണ് സെറീന പറഞ്ഞത്. ഇത് റെനീഷയും ശരിവച്ചിരുന്നു.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന ആഴ്ചകളിലേക്ക് എത്തിനിൽക്കുകയാണ്. മത്സരാർത്ഥികൾക്കിടയിലെ ആവേശമൊക്കെ വർധിച്ചിട്ടുണ്ട്. അവസാന അഞ്ചിൽ എത്തുന്നത് ആരൊക്കെയാകും എന്ന ആകാംഷയിലാണ് പ്രേക്ഷകർ. നിലവില്‍ ഒമ്പത് മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കുന്നത്. ഇതിൽ നാദിറ ടിക്കറ്റ് ടു ഫിനാലെ നേടി ഫൈനലിലേക്ക് എത്തി കഴിഞ്ഞു. ബാക്കി നാല് പേർ ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications