'ശോഭേച്ചി അഖിലേട്ടനെ ചൊറിഞ്ഞ് കണ്ടന്റ് ഉണ്ടാക്കും, പക്ഷേ പുറത്തുവരുന്നത് അങ്ങനെയല്ല': റെനീഷയോട് സെറീന!

എല്ലാ ബി​ഗ് ബോസ് സീസണുകളിലും ഹൗസിനുള്ളിൽ ചില ഗ്രൂപ്പുകളും കോമ്പോകളും രൂപപ്പെടാറുണ്ട്. സൗഹൃദത്തിന്റെ പേരിലുള്ളതോ തർക്കങ്ങളുടെ ഭാഗമായതോ പ്രണയത്തിന്റെ പേരിലോ ഒക്കെയാവാം ഈ കോമ്പോകൾ. ആദ്യ സീസണിലെ പേളി - ശ്രീനിഷ്, സാബു- രഞ്ജിനി, മുതൽ മണിക്കുട്ടൻ- ഡിംപൽ, ദിൽഷ - റോബിൻ വരെയുള്ള കോമ്പോകൾ പോയ സീസണുകളിൽ പ്രേക്ഷകർ ആഘോഷമാക്കിയതാണ്. അത്തരത്തിൽ സീസൺ 5 ലും ചില കോമ്പോകൾ ഉണ്ട്.

അതിൽ ഏറ്റവും രസകരമായ കോമ്പോയാണ് ശോഭ വിശ്വനാഥും അഖിൽ മാരാരും. സൗഹൃദമോ പ്രണയമോ അല്ല ഈ കോമ്പോയെ ചേർത്തുവയ്ക്കുന്നത്. പരസ്പരമുള്ള വഴക്കുകളും കൗണ്ടറുകളുമൊക്കെയാണ്. ഇരുവരുടെയും തർക്കങ്ങളും പരസ്പര ട്രോളുകളുമെല്ലാം പ്രേക്ഷകരും ആസ്വദിക്കാറുണ്ട്. ടോം ആന്റ് ജെറി എന്നാണ് ഇവരെ പ്രേക്ഷകരും സഹമത്സരാർത്ഥികളുമെല്ലാം വിളിക്കുന്നത്. ഒരിക്കൽ മോഹൻലാലും ടോം ആൻഡ് ജെറി ആണോ നിങ്ങളെന്ന് ഇവരോട് ചോദിച്ചിട്ടുണ്ട്.

akhil sobha cerena reneesha

ഇവരുടെ കോമ്പോ പുറത്ത് ചർച്ചയാകുന്നത് പോലെ തന്നെ അകത്ത് മത്സരാർത്ഥികൾക്ക് ഇടയിലും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ശോഭയേയും അഖിലിനെയും കുറിച്ച് സെറീനയും റെനീഷയും നടത്തിയ ഒരു സംഭാഷണമാണ് പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. അഖിൽ മാരാരുമായുള്ള പ്രശ്നങ്ങൾ ശോഭ പ്ലാൻ ചെയ്ത് ക്രിയേറ്റ് ചെയ്യുന്നതാണെന്നും അഖിൽ മാരാരെ ചൊറിഞ്ഞാണ് ശോഭ കണ്ടന്റ് ഉണ്ടാക്കുന്നതെന്നും എന്നാൽ പുറത്ത് പോകുന്നത് നേരെ തിരിച്ചാണെന്നും സെറീനയും റെനീഷയും പറയുന്നു.

'ശോഭേച്ചി ചെയ്യുന്നതെല്ലാം പക്കാ പ്ലാൻഡ് ആണ്. ഇവിടെ നിൽക്കാൻ വേണ്ടിയുള്ള ഒരു പ്ലാൻ മാത്രമാണത്. അഖിലേട്ടനെ ഇഷ്ടമല്ലെന്ന് പറയുകയും ചെയ്യും അവിടെ തന്നെ പോയി ഇരിക്കുകയും ചെയ്യും', എന്നാണ് റെനീഷ പറയുന്നത്.

'ഞാൻ എപ്പോഴും നോട്ടീസ് ചെയ്യുന്ന കാര്യമാണ്, അഖിലേട്ടൻ എവിടെ പോയാലും ശോഭ അവിടെ പോയി പുള്ളിയെ ചൊറിഞ്ഞ് സ്വന്തം കണ്ടൻ്റ് ഉണ്ടാക്കും. അങ്ങനത്തെ കണ്ടൻ്റ് ഉണ്ടാക്കാൻ ശോഭേച്ചിക്ക് നന്നായിട്ട് അറിയാം. അതിൽ മുന്നോട്ട് പോവാനാണ് ശോഭേച്ചി ശ്രമിക്കുന്നത്. പക്ഷേ പുറത്ത് വരുന്നത് അഖിൽ ശോഭേച്ചിയെ ചെറിയുന്നത് പോലെയാണ്', എന്നാണ് സെറീന പറഞ്ഞത്. ഇത് റെനീഷയും ശരിവയ്ക്കുന്നുണ്ട്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന ആഴ്ചകളിലേക്ക് എത്തിനിൽക്കുകയാണ്. അവസാന അഞ്ചിൽ എത്തുന്നത് ആരൊക്കെയാകും എന്ന ആകാംഷയിലാണ് പ്രേക്ഷകർ. നിലവില്‍ 10 മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ മത്സരത്തിന്റെ ആവേശത്തിലാണ് മത്സരാർത്ഥികൾ ഇപ്പോൾ. മത്സരങ്ങൾ ഹൗസിനുള്ളിൽ തകൃതിയായി നടക്കുകയാണ്.

cerena reneesha

ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായി നല്‍കുന്ന ടാസ്കുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിക്കുന്നവര്‍ക്ക് നേരിട്ട് ഫിനാലെയ്ക്ക് എത്താം. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് ഓരോ മത്സാരാര്‍ത്ഥികളും കാഴ്ചവയ്ക്കുന്നത്. ടിക്കറ്റ് ടു ഫിനാലെയില്‍ ഇതുവരെ അഞ്ച് ടാസ്കുകള്‍ ആണ് പൂര്‍ത്തിയായത്.

ഇതില്‍ ഏറ്റവും കൂടുതല്‍ പോയിന്റുമായി നാദിറയാണ് മുന്നിട്ടു നില്‍ക്കുന്നത്. 43 പോയിന്റാണ് അഞ്ച് ടാസ്കുകളിലായി നാദിറ നേടിയത്. 30 പോയിന്റ് നേടി സെറീന രണ്ടാം സ്ഥാനത്തും 27 പോയിന്റുമായി റിനോഷ് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. 17 പോയിന്റുള്ള അഖിൽ മാരാരാണ് ഏറ്റവും അവസാന സ്ഥാനത്ത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X