മാന്യത കൈവിട്ട് താരങ്ങള്‍! മിഡില്‍ ഫിംഗ്ഗര്‍ കാണിച്ച് നാദിറ; പൊട്ടിത്തെറിച്ച് റെനീഷ, അടിയുടെ പൂരം!
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നാല് സീസണുകളാണ് മലയാളത്തില്‍ ബിഗ് ബോസ് പിന്നിട്ടത്. പിന്നിട്ട സീസണുകളെല്ലാം തന്നെ ഒരുപാട് ആരാധകരെ നേടിയ വലിയ വിജയങ്ങളായി മാറിയവയായിരുന്നു. പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും എന്നാല്‍ അത്ര പരിചിതരല്ലാത്തവരും ബിഗ് ബോസ് വീട്ടിലേക്ക് എത്താറുണ്ട്.
നേരത്തെ പ്രേക്ഷകര്‍ക്ക് പരിചയമില്ലാതിരുന്നവര്‍ പോലും ഷോ കഴിയുന്നതോടെ ഒരുപാട് ആരാധകരുള്ള വലിയ താരങ്ങളായി മാറുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സീസണാകും നാലാം സീസണ്‍. പോയ സീസണിലൂടെ റോബിന്‍,ജാസ്മിന്‍, റിയാസ് തുടങ്ങിയവര്‍ നേടിയ പ്രശസ്ത വളരെ വലുതാണ്.

പോയ സീസണ്‍ തീര്‍ത്തും നാടകീയവും സംഭവഹുലവുമായിരുന്നു. ആ ഓളം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ അഞ്ചാം സീസണിനായി ഏറെ നാളുകളായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചു. ഇപ്പോഴിതാ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍. ആദ്യത്തെ ആഴ്ച തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്.
അടികള്‍ക്കും വഴക്കുകള്‍ക്കും യാതൊരു കുറവുമില്ലാത്ത ഇടമാണ് ബിഗ് ബോസ് വീട്. കഴിഞ്ഞ രണ്ട ്ദിവസം ഉറങ്ങിക്കിടന്ന ബിഗ് ബോസ് വീട്ടില്‍ ഇന്നിതാ പുതിയൊരു അടി നടക്കുകയാണ്. ഇതുവരെ അടിയ്ക്കും വഴക്കിനുമൊന്നും നില്‍ക്കാത്ത സെറീനയും റെനീഷയും ചേര്‍ന്ന് നാദിറയ്‌ക്കെതിരെ രംഗത്തെത്തുന്നതായാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
വീടിന് അകത്ത് വച്ച് എല്ലാവര്‍ക്കും മുമ്പില്‍ നാദിറയ്‌ക്കെതിരെ പരാതിപ്പെടുകയാണ് റെനീഷ. വീക്കിലി ടാസ്‌കില്‍ ഒരേ താരത്തെ അവതരിപ്പിക്കുന്നവരാണ് നാദിറയും സെറീനയും. ഞാന്‍ അവിടെ നിന്ന് പറഞ്ഞു, ഷീ ഈസ് ആസ് പവര്‍ഫുള്‍ ആസ് എവരിബഡി ഈസ് എന്നാണ് സെറീന പറയുന്നത്. ഈ സമയത്ത് പുറത്തുള്ളവരോടായി അവര്‍ വിന്നറാകുന്നത് പുതിയ കാര്യമല്ല. അവര്‍ക്കും വിന്നറാകണ്ടേ എന്ന് നാദിറ ചോദിക്കുന്നുണ്ട്. പിന്നാലെ സെറീന പരാതിപ്പെടുന്നതാണ് കാണുന്നത്. പുള്ളിക്കാരി പറയുകയാണ് മിസ് കേരള എന്നത് എന്നെ സംബന്ധിച്ച് ഒരു കാര്യമുള്ള കാര്യമല്ലെന്ന് എന്നാണ് സെറീന പറയുന്നത്.
പിന്നാലെ ഇക്കാര്യം നാദിറയോട് ചോദിക്കാനായി റെനീഷ ദേഷ്യത്തോടെ വീടിന് അകത്തു നിന്നും പുറത്തേക്കിറങ്ങുകയാണ് ദേഷ്യത്തിലാണ് റെനീഷ വരുന്നത്. പലരും താരത്തോട് പോകേണ്ട എന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാതെ റെനീഷ പുറത്തേക്ക് പോവുകയും നാദിറയുമായി വഴക്കിടുകയുമാണെന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. ഇത് വലിയൊരു വാക് പോരിലേക്കും പൊട്ടിത്തെറിയിലേക്കും എത്തുകയാണ്.

റെനീഷ നാദിറയോടായി, എനിക്ക് നിലപാടില്ലെന്ന് താന്‍ പറയുകയാണെങ്കില്‍ തന്റെ നിലപാട് അവസാനം വരെ കാണട്ടെ ഞാന്‍ എന്ന് പറയുന്നുണ്ട്. ഇതിനിടെ നാദിറയും ദേഷ്യപ്പെടുന്നുണ്ട്. വഴക്കിനിടെ നാദിറ റെനീഷയ്ക്ക് നേരെ മിഡില്‍ ഫിംഗ്ഗര്‍ കാണിക്കുന്നതായാണ് സൂചനകള്‍ പറയുന്നത്. പിന്നാലെ ഇതിന്റെ പേരില്‍ റെനീഷ പൊട്ടിത്തെറിക്കുകയും ചെയ്യുന്നുണ്ട്. താന്‍ ഇപ്പോള്‍ എന്താടോ കാണിച്ചത്. എന്തിനാണ് ആ ആക്ഷന്‍ കാണിച്ചതെന്ന് പറഞ്ഞ് റെനീഷ ചൂടാകുന്നത്.
കോപാകുലയായി മാറിയ റെനീഷയെ ക്യാപ്റ്റന്‍ അഖില്‍ മാരാരും മറ്റും ചേര്‍ന്ന് പാടുപെട്ട് പിടിച്ചു മാറ്റുന്നതായാണ് പ്രൊമോ വീഡിയോ പറയുന്നത്. എന്താണ് ഇത്ര വലിയൊരു അടിയിലേക്ക് താരങ്ങളെ എത്തിക്കാനുണ്ടായ കാരണമെന്ന് കണ്ടറിയണം. അതേസമയം ആദ്യത്തെ ആഴ്ചയ്ക്ക് ശേഷം ആവേശകരമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം. ഈ ആഴ്ച ഏഴ് പേരാണ് എവിക്ഷനെ നേരിടുന്നത്. റെനീഷ, റിനോഷ്, ലച്ചു, ഗോപിക, ഏയ്ഞ്ചലീന്‍, മിഥുന്‍, വിഷ്ണു എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications