കാമുകന് സിനിമാഭിനയം ഇഷ്ടമല്ല! ആദ്യമായി പ്രണയം വെളിപ്പെടുത്തി റെനീഷ; വലച്ച് വിഷ്ണുവിന്റെ ചോദ്യം
ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ശക്തരില്‍ ഒരാളാണ് റെനീഷ. ആദ്യത്തെ നാളുകളില്‍ തന്നെ ഗെയിമിലൂടെ അഭിപ്രായ പ്രകടനങ്ങളിലൂടേയും റെനീഷ കയ്യടി നേടിയിരുന്നു. അതേസമയം തന്റെ കാഴ്ചപ്പാടുകളുടെ പേരില്‍ റെനീഷ വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് റെനീഷ.
തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് റെനീഷ. ഇന്നത്തെ മോണിംഗ് ആക്ടിവിറ്റിക്കിടെയായിരുന്നു സംഭവം. ആക്ടിവിറ്റിയുടെ ഭാഗമായി റിനോഷ് ചോദിച്ചൊരു ചോദ്യത്തിനുള്ള മറുപടി നല്‍കവെയായിരുന്നു റെനീഷ തന്റെ പ്രണയത്തെക്കുറിച്ച് സംസാരിച്ചത്.

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം റെനീഷയെ തേടി മണിരത്‌നത്തെ പോലെയുള്ള സംവിധായകരുടെ സിനിമകള്‍ വരുന്നു. ഇവിടേയും രണ്ട് സംവിധായകരുണ്ട്. ഇവര്‍ പട്ടിണിയിലാണ്. റെനീഷ ഡേറ്റ് കൊടുത്താല്‍ ഇവര്‍ രക്ഷപ്പെടും. അതേസമയം ഇവരുടെ സിനിമ പൊട്ടിയാല്‍ റെനീഷയുടെ കരിയറും തകരും. ഈയ്യൊരു സാഹചര്യത്തില്‍ റെനീഷ ആരെയായിരിക്കും തിരഞ്ഞെുക്കുക എന്നായിരുന്നു റിനോഷിന്റെ ചോദ്യം.
എനിക്ക് പുറത്തൊരു കാമുകന്‍ ഉണ്ട്. മുമ്പും റെനീഷ പ്രണയത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളതാണ്. ബ്രേക്കപ്പ് ആയ ആ ബന്ധം പുറത്തിറങ്ങിയ ശേഷം തുടരണം എന്നൊരു ആഗ്രഹം തനിക്കുണ്ടെന്നും റെനീഷ പറഞ്ഞിട്ടുണ്ട്. താന്‍ സിനിമയില്‍ അഭിനയിക്കുന്നത് ആ വ്യക്തിയ്ക്ക് ഇഷ്്ടമല്ല. സീരിയല്‍ കുഴപ്പമില്ല സിനിമ വേണ്ട എന്നാണ് പറഞ്ഞിട്ടുള്ളതെന്നും റെനീഷ പറയുന്നു.
തങ്ങളുടെ പ്രൈവസി നഷ്ടപ്പെടുമെന്ന് കരുതിയിട്ടാകും. ജീവിതം മുന്നോട്ട് പോകാന്‍ കോമ്പര്‍മൈസുകള്‍ ചെയ്യേണ്ടി വരും. തനിക്ക് വേണ്ടി പുള്ളി കോമ്പര്‍മൈസ് ചെയ്യുന്നുണ്ട്. അതിനാല്‍ പുള്ളിയ്ക്ക് വേണ്ടി താനും കോമ്പര്‍മൈസ് ചെയ്യുമെന്നും റെനീഷ പറഞ്ഞു. ഇങ്ങനൊരു അവസരം കിട്ടിയാല്‍ ആദ്യം തന്നെ ആളോട് ചോദിക്കും. അത് ആരുടെ സിനിമയാണെങ്കിലും. ആളുടെ താല്‍പര്യം നോക്കി മാത്രമേ താന്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും റെനീഷ പറയുന്നു.
അതേസമയം ഇപ്പോള്‍ തങ്ങള്‍ കുറേ നാളുകളായി വിളിക്കലൊന്നുമില്ലെന്നും റെനീഷ പറയുന്നുണ്ട്. എന്നാല്‍ ഇവിടെ എത്തിയ ശേഷം പല പാട്ടുകള്‍ കേള്‍ക്കുമ്പോള്‍, ഇവിടുത്തെ ഒറ്റപ്പെടലില്‍ ഒക്കെ ആളെ മിസ് ചെയ്യുന്നുണ്ട്. ഇവിടെ നിന്നും ഇറങ്ങിയ ശേഷം ആളെ ഒന്ന് വിളിച്ച് പ്രണയം തുടരാന്‍ ആള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ തുടരുമെന്നും റെനീഷ പറയുന്നു. പിന്നാലെ റെനീഷ പുറത്തിറങ്ങുമ്പോള്‍ ആ മറ്റൊരാളുമായി പ്രണയത്തിലായിട്ടുണ്ടെങ്കിലോ എന്ന് വിഷ്ണു ചോദിച്ചു.

ഞാന്‍ കൊടുത്ത സ്‌നേഹം അത്ര ആത്മാര്‍ത്ഥമാണെന്നിരിക്കെ ആള്‍ക്ക് മറ്റൊരാളുമായി പ്രണയമുണ്ടായിട്ടുണ്ടാകില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും റെനീഷ പറഞ്ഞു. നേരത്തെ ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ അഞ്ജൂസ് റോഷ് തനിക്ക് റെനീഷയോട് ക്രഷ് തോന്നിയ കാര്യം തുറന്ന് പറഞ്ഞിരുന്നു. ഇരുവര്‍ക്കുമിടയില്‍ ഇതേ തുടര്‍ന്ന് ഭിന്നത ഉടലെടുക്കുകയും ചെയ്തിരുന്നു.
അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരാള്‍ കൂടെ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായിരിക്കുകയാണ്. ലച്ചുവാണ് വീട്ടില്‍ നിന്നും പുറത്തായത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ലച്ചു ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇതോടെ താരം ഷോയില്‍ നിന്നും പിന്മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാളെയായിരിക്കും അതേക്കുറിച്ച് വ്യക്തമായി അറിയാനാവുക.


Click it and Unblock the Notifications