മാടമ്പള്ളിയിലെ യഥാർത്ഥ രോഗിയെ പിടികിട്ടി; ചപ്പാത്തി വിഷയത്തിൽ റെനീഷയില്ല, മനീഷ തലയിലിട്ടത്; കുറിപ്പ്!
ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും മൂന്ന് തവണയാണ് അടുക്കളയിൽ പ്രശ്നങ്ങൾ ഉണ്ടായത്. മുൻ സീസണുകളിലും ബിഗ് ബോസ് വീട്ടിലെ വഴക്കുകളുടെ പ്രധാന ഉറവിടമായി അടുക്കള മാറിയിട്ടുണ്ട്. ഇത്തവണയും അതിൽ മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം അടുക്കളയിൽ വലിയ സംസാരമായി മാറിയ വിഷയമായിരുന്നു ഗോപിക ചപ്പാത്തി പരത്താൻ നിന്നപ്പോൾ മനീഷ ചെയ്യേണ്ടെന്ന് പറഞ്ഞത്.
വീട്ടിലെ മുതിര്‍ന്ന അംഗവും കിച്ചൻ ക്യാപ്റ്റനുമായ മനീഷ പറഞ്ഞത് ഗോപികയെ വേദനിപ്പിച്ചിരുന്നു. ചുണ്ട് പൊട്ടി ഇൻഫെക്ഷനായി ഇരിക്കുന്ന ഗോപിക ഇടയ്ക്കിടെ ചുണ്ടില്‍ തൊട്ട ശേഷം ചപ്പാത്തി പരത്തുന്നത് ചിലര്‍ക്ക് ഇഷ്ടമാകുന്നിലെന്ന് പറഞ്ഞു കൊണ്ടാണ് ഗോപികയോട് ചപ്പാത്തി പരത്തേണ്ട എന്ന് മനീഷ പറഞ്ഞത്.

ഇതിന് പിന്നാലെ വിഷമിച്ചിരുന്ന ഗോപികയെ കണ്ട് സംസാരിച്ച സാഗറും ജുനൈസും ഈ വിഷയം മനീഷയോട് ചോദിക്കുകയും ക്യാപ്റ്റനെ ധരിപ്പിക്കുകയും ചെയ്തു. ഇതോടെ സംഭവം വലിയ ചര്‍ച്ച തന്നെയായി മാറുകയായിരുന്നു. ചിലരുടെ മുഖത്ത് അസ്വസ്ഥത തോന്നിയത് കൊണ്ടാണ് താൻ അങ്ങനെ പറഞ്ഞത് എന്നായിരുന്നു മനീഷ നൽകിയ വിശദീകരണം. ബിഗ് ബോസ് വീട്ടിലുള്ളവരെല്ലാം തന്നെ ഗോപികയോട് ആരും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കിച്ചണിൽ വെച്ച് ഇക്കാര്യം സംസാരിക്കുന്നതിനിടെ മനീഷയുടെ ഭാഗത്ത് തെറ്റില്ലെന്നും തന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ വിഷമം തോന്നിയതാണെന്നും പരാതിയില്ലെന്നും ഗോപിക പറഞ്ഞിരുന്നു. അതിനിടെ റെനീഷ ചപ്പാത്തി പരത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന് അഖിലും മനീഷയും പറയുകയും ചെയ്തിരുന്നു. അന്നേരം റെനീഷ അതിൽ പ്രതികരിക്കാനും തയ്യാറായിരുന്നില്ല.
അതേസമയം, ഈ വിഷയം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ചർച്ചയായത്. ഗോപികയോടുള്ള വർണ വെറിയാണ് അവിടെ പ്രകടമായത്. റെനീഷ കാരണമാണ് മാറ്റിയത് എന്നടക്കമുള്ള പല ചർച്ചകളും ഉണ്ടായി. അതിന് മുൻപത്തെ ദിവസം നോമിനേഷനിൽ റെനീഷ ഗോപികയെ ഇഷ്ടമല്ലെന്ന് പറഞ്ഞ് നോമിനേറ്റ് ചെയ്തതും റെനീഷയിലേക്ക് സംശയത്തിന്റെ നിഴലുകൾ പതിക്കാൻ കാരണമായി എന്നാൽ ഇന്നലത്തെ എപ്പിസോഡിൽ മനീഷയോട് നേരിട്ട് അക്കാര്യം റെനീഷ ചോദിച്ചിരുന്നു.
താൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടില്ല. വേണമെങ്കിൽ പരത്തി തരാമെന്നാണ് പറഞ്ഞതെന്ന് റെനീഷ പറയുമ്പോൾ തന്നോട് ആരോ അങ്ങനെ പറഞ്ഞു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നാണ് മനീഷ പറഞ്ഞത്. ഇപ്പോഴിതാ, മനീഷയുടെ ആ പ്രവർത്തിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുകയാണ്.

'മടമ്പള്ളിയിലെ യഥാർത്ഥ രോഗിയെ പിടികിട്ടിയിട്ടുണ്ട് കട്ടോ! അന്ന് ഗോപിക ചപ്പാത്തി പരത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അസ്വാരസ്യങ്ങൾക്ക് പലരും പഴി പറഞ്ഞത് റെനീഷയെ ആയിരുന്നു അതിന് കാരണം മനീഷ പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റാണ്. ഗോപിക ചപ്പാത്തി പരത്തിയത് മതി റെനീഷയ്ക്ക് ആ ജോലി ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞ് ആ കുട്ടിയെ മാറ്റി നിർത്തിയത് മനീഷയാണ്,'
'എന്നിട്ട് ആരും അറിയാതെ അത് മറ്റുള്ളവരുടെ തലയിൽ ഇട്ടു. റെനീഷ അങ്ങനെ പറഞ്ഞിട്ടേയില്ല എന്ന് ശ്രുതി കൂടി സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് അത് കൈയോടെ പിടിച്ചിട്ടുണ്ട്' എന്നാണ് ഇതിന്റെ വീഡിയോ പങ്കുവച്ച് പ്രീതി എന്നൊരാൾ കുറിച്ചത്. അതേസമയം, ഇത് അപ്പോൾ തന്നെ റെനീഷക്ക് ക്ലാരിഫൈ ചെയ്യാരുന്നു. മനീഷയെ എതിർക്കാനോ സംസാരിച്ച് നിൽക്കാനോ കഴിവ് ഇല്ലാതായി പോയി എന്നാണ് ഒരാൾ റെനീഷയെ വിമർശിച്ചു കൊണ്ട് കുറിച്ചത്.
എന്നാൽ മനീഷയെ ആരും എതിർക്കില്ല. കഞ്ഞിക്കുടിച്ച് കിടക്കാൻ പറ്റില്ല. അത് തന്നെ കാരണം. എന്നാണ് ഒരാൾ അതിനോട് പ്രതികരിച്ചത്. മനീഷ കള്ളം പറയുകയാണെന്ന് അന്നേരത്തെ സംസാരത്തിൽ നിന്ന് തന്നെ മനസിലായിരുന്നു. പെരുംനുണച്ചി ആണല്ലോ ഇവര്. ഈ ലേഡി ഭയങ്കര മാനിപ്പുലേറ്റർ കൂടിയാണ് എന്നൊക്കയാണ് ചിലർ പ്രതികരിച്ചിരിക്കുന്നത്.


Click it and Unblock the Notifications