നീയാരാടാ എന്റെ ദേഹത്ത് തൊടാന്‍! തീപ്പൊരിയായി റെനീഷ; പിന്നാലെ നടന്ന് മാപ്പ് പറഞ്ഞ് വിഷ്ണു

രണ്ടാം ദിവസം തന്നെ തീപ്പൊരി വീണിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍. ഇതേ ചുവടു പിടിച്ചു കൊണ്ട് അഞ്ചാം സീസണിന്റെ മൂന്നാം ദിവസവും അടികളും പൊട്ടിത്തെറികളുമൊക്കെയാണ് കാണുന്നത്. ഇന്നലെ പുറത്തു വന്ന പ്രൊമോ വീഡിയോ തന്നെ വലിയൊരു അടി നടക്കുന്നതായി സൂചിപ്പിച്ചിരുന്നു. റെനീഷയും വിഷ്ണു ജോഷിയും തമ്മിലായിരിക്കും വഴക്ക് നടക്കുക എന്നാണ് പ്രൊമോ സൂചിപ്പിച്ചത്.

ഇപ്പോഴിതാ ലൈവില്‍ ആ രംഗം കടന്നു പോയിരിക്കുകയാണ്. ടാസ്‌ക്കിനിടെയായിരുന്നു സംഭവം നടക്കുന്നത്. ഈ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നടന്നത് എന്തെന്ന് വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam Season 5

കട്ടകള്‍ എടുക്കുകയും അത് തങ്ങള്‍ക്ക് അനുവദിച്ച ബോക്‌സിനുള്ളില്‍ അടുക്കുകയും ചെയ്യുന്നതായിരുന്നു ടാസ്‌ക്. രണ്ട് പേര്‍ അടങ്ങുന്നതായിരുന്നു ഒരു ടീം. നോമിനേഷനില്‍ ഉള്ളവരും ഇല്ലാത്തവരുമാണ് ഒരു ടീമിലുണ്ടായിരുന്നത്. ഇതില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങളൊന്നും ബിഗ് ബോസ് നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ തട്ടിപ്പറിക്കാനും തട്ടിക്കളയാനുമുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടായിരുന്നു.

വിഷ്ണുവും ഷിജുവുമായിരുന്നു ഒരു ടീമിലുണ്ടായിരുന്നത്. ടാസ്‌കിനിടെ റെനീഷയുടെ കയ്യിലുണ്ടായിരുന്ന കട്ട അടുത്തുണ്ടായിരുന്ന വിഷ്ണു എടുത്തു കൊണ്ട് ഓടുകയായിരുന്നു. പിന്നാലെ അത് തന്റെ ഫ്രെയിമില്‍ വെക്കുകയും ചെയ്തു. എന്നാല്‍ തന്നെ പിടിച്ച് തള്ളിയത് റെനീഷയ്ക്ക് തീരെ സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. ചീറിപ്പാഞ്ഞു കൊണ്ട് വിഷ്ണുവിന്റെ അടുത്തെത്തിയ റെനീഷ നീയാരാണ് എന്റെ ദേഹത്ത് തൊടാന്‍ എന്ന് ചോദിച്ചു കൊണ്ട് വിഷ്ണുവിനോട് കയര്‍ക്കുകയായിരുന്നു.

പെരുമാറാന്‍ അറിയില്ലേ എന്നും റെനീഷ പറഞ്ഞു. ഇതിനിടെ അഞ്ചൂസ് റോഷന്‍ എത്തുകയും വിഷ്ണു ചെയ്തത് ശരിയായില്ലെന്ന് പറയുകയും ചെയ്തു. തന്നെ എടീ എന്ന് വിഷ്ണു വിളിച്ചത് റെനീഷയ്ക്ക് തീരെ സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് എല്ലാവരും പറഞ്ഞതോടെ വിഷ്ണു റെനീഷയുടെ പിന്നാലെ നടന്ന് മാപ്പ് പറയുകയായിരുന്നു. ഇതോടെ പ്രൊമോയില്‍ കണ്ട വലിയ വഴക്കുകളിലൊന്ന് പരിഹരിക്കപ്പെടുകയും ചെയ്തു.

പിന്നീട് ഇതേക്കുറിച്ച് വിഷ്ണു നാദിറയോട് സംസാരിച്ചിരുന്നു. താന്‍ മാപ്പ് പറഞ്ഞത് എടീ എന്ന് വിളിച്ചത് റെനീഷയ്ക്ക് ഇഷ്ടമില്ലാത്തതിനാലാണ്. അത് താന്‍ ബഹുമാനിക്കുന്നുവെന്നും വിഷ്ണു പറഞ്ഞു. എന്നാല്‍ തന്നേയും റെനീഷ എടാ എന്ന് വിളിച്ചിട്ടുണ്ടെന്നും താനത് വെറുതെ വിട്ടതാണെന്നും വിഷ്ണു പറഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം പെണ്ണുമ്പിള്ള എന്ന് വിളിച്ചതിന് തന്നെ നോമിനേറ്റ് ചെയ്ത ശോഭയോടുള്ള ദേഷ്യവും വിഷ്ണു നാദിറയോട് തുറന്ന് പറയുന്നുണ്ട്.

Bigg Boss Malayalam Season 5

എന്തായാലും വീക്കിലി ടാസ്ക് അടിയും ബഹളുവുമായി ആവേശകരമായി തന്നെയാണ് തുടങ്ങിയിരിക്കുന്നത്. ആദ്യ ദിവസം തന്നെ ഇത്രയും അടിയുണ്ടായിട്ടുണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ എന്തൊക്കെയായിരിക്കും സംഭവിക്കുക എന്ന് കണ്ടറിയണം. ബിഗ് ബോസ് വീട്ടിലെ തങ്ങളുടെ സ്ഥാനം നിലനിർത്താനായി ഏതറ്റം വരേയും പോകാനൊരുങ്ങി തന്നെയാണ് ഇത്തവണ മത്സരാർത്ഥികളെത്തിയിരിക്കുന്നത്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യത്തെ ആഴ്ചയില്‍ ഒമ്പത് പേരാണ് നോമിനേഷനിലുള്ളത്. അഖില്‍ മാരാര്‍, ജുനൈസ്, വിഷ്ണു, മിഥുന്‍, റിനോഷ്, സെറീന, ലച്ചു, ശ്രുതി, ഗോപിക എന്നിവരാണ് നോമിനേഷനിലുള്ളവര്‍. ബാക്കിയുള്ളവര്‍ സുരക്ഷിതരാണ്. എന്നാല്‍ നോമിനേഷനിലുള്ളവര്‍ക്ക് തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ ഒരു അവസരം നല്‍കിയിട്ടുണ്ട് ബിഗ് ബോസ്. വീക്കിലി ടാസ്‌കിലൂടെയാണ് ഇവര്‍ക്ക് സ്വയം രക്ഷപ്പെടാന്‍ സാധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X