ഏയ്ഞ്ചലീനും റിനോഷും ജയിലിലേക്ക്; റിനോഷിന്റെ മാന്യന്‍ കളി ചോദ്യം ചെയ്ത് വിഷ്ണു; വാക്ക് തര്‍ക്കം

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യത്തെ വീക്കിലി ടാസ്‌ക് ഇന്നലെ അവസാനിച്ചിരിക്കുകയാണ്. അഖില്‍ മാരാരും നാദിറ മെഹ്‌റിനുമാണ് ടാസ്‌കില്‍ വിജയിച്ചത്. ഇരുവരും തമ്മിലുള്ള ക്യാപ്റ്റന്‍സി മത്സരം ഉടനെ നടക്കുന്നതാണ്. ഗോള്‍ഡന്‍ കട്ട കിട്ടിയ ഷിജു എലിമിനേഷനില്‍ നിന്നം മുക്തനാവുകയും ചെയ്തു. ഇപ്പോഴിതാ ആദ്യത്തെ ജയില്‍ നോമിനേഷും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

രസകരമായ ജയില്‍ നോമിനേഷനായിരുന്നു ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. തകര്‍ക്കങ്ങളും ആരോപണങ്ങളുമൊക്കെ ജയില്‍ നോമിനേഷനില്‍ കാണാന്‍ സാധിച്ചു. ഇത് പ്രകാരം രണ്ട് പേരാണ് ജയിലില്‍ പോകാനായി തിരഞ്ഞെടുക്കപ്പെട്ടത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

ദേവുവായിരുന്നു ആദ്യം നോമിനേറ്റ് ചെയ്യാനെത്തിയത്. ഏയ്ഞ്ചലീന്‍ മറിയ, ഗോപിക എന്നിവരെയാണ് ദേവു നോമിനേറ്റ് ചെയ്തത്. മറിയ സ്‌ക്രീന്‍ സ്‌പേസുണ്ടാക്കാനായി ഓരോന്ന് കാണിച്ചു കൂട്ടുന്നുവെന്നാണ് ദേവു പറഞ്ഞത്. ഗോപിക കാര്യങ്ങളെ വളച്ചൊടിക്കുകയാമെന്നും ഇറിറ്റേറ്റിംഗ് ആണെന്നുമാണ് ദേവു പറഞ്ഞത്. പിന്നാലെ വോട്ട് ചെയ്ത വിഷ്ണു കട്ട വലിച്ചെറിഞ്ഞതിന് ദേവുവിനേയും റിനോഷിനേയും നോമിനേറ്റ് ചെയ്തു. റിനോഷും നിയമം തെറ്റിച്ചിട്ടുണ്ടെന്നും ഇത് മാന്യന്മാരെ കണ്ടെത്താനുള്ള പരിപാടിയല്ലെന്നുമാണ് വിഷ്ണു റിനോഷിനോട് പറഞ്ഞത്.

ആക്ടീവല്ല എന്ന കാരണം ചൂണ്ടിക്കാണിച്ച് അനിയന്‍ മിഥുന്‍ സാഗറിനേയും സെറീനയേയും നോമിനേറ്റ് ചെയ്തു. ഡിപ്ലോമാറ്റിക് ആയിട്ട് നില്‍ക്കുകയാണെന്ന് പറഞ്ഞ് ജുനൈസ് ലച്ചുവിനേയും റിനോഷിനേയുമാണ് നോമിനേറ്റ് ചെയ്തത്. റിനോഷിനേയും ഗോപികയേയുമാണ് അഞ്ചൂസ് റോഷന്‍ നോമിനേറ്റ് ചെയ്തത്. ഗോപിക ഓവര്‍ തിങ്കിംഗ് ആണെന്നാണ് അഞ്ചൂസ് റോഷന് പറഞ്ഞത്. റിനോഷിനേയും ദേവുവിനേയുമാണ് സാഗര്‍ നോമിനേറ്റ് ചെയ്തത്.

അതേസമയം സെറീന നോമിനേറ്റ് ചെയ്തത് റിനോഷിനേയും ഏയ്ഞ്ചലീനെയുമായിരുന്നു. ഷിജു പറഞ്ഞ പേരുകള്‍ റിനോഷിന്റേയും സാഗറിന്റേയുമായിരുന്നു. ഏയ്ഞ്ചലീനയുടേയും റിനോഷിന്റേയും പേരാണ് ശോഭ പറഞ്ഞത്. റിനോഷ് ഈ കാണുന്ന ആളല്ലെന്നാണ് ശോഭ പറയുന്നത്. അതേസമയം ഏയ്്ഞ്ചലീനയേയും റിനോഷിനേയുമാണ് റെനീഷയും നോമിനേറ്റ് ചെയ്തത്. സാഗറിനേയും റിനോഷിനേയുമാണ് അഖില്‍ മാരാര്‍ ജയിലിലേക്ക് അയക്കുന്നതിനായി നോമിനേറ്റ് ചെയ്തത്.

പിന്നാലെ വന്ന റിനോഷ് തനിക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറയുകയും ചെയ്തു. ഷിജുവിനേയും വിഷ്ണുവിനേയുമാണ് റിനോഷ് നോമിനേറ്റ് ചെയ്തത്. കട്ടകള്‍ തട്ടിത്തെറിപ്പിച്ചതിനാണ് റിനോഷ് നോമിനേറ്റ് ചെയ്തത്. എന്നാല്‍ താന്‍ നിയമത്തിലുള്ളതിനാലാണ് അങ്ങനെ ചെയ്തതെന്നാണ് വിഷ്ണു പറഞ്ഞത്. ഇരുവരും തമ്മില്‍ തര്‍ക്കത്തിനും അത് കാരണമായി. പിന്നെ വന്ന ലച്ചു റിനോഷിന്റേയും ഏയ്ഞ്ചലീനയുടേയും പേരാണ് പറഞ്ഞത്.

Bigg Boss Malayalam

തനിക്ക് ആരോഗ്യമില്ലാത്തതിനാല്‍ ബുദ്ധി ഉപയോഗിച്ചാണ് കളിക്കുന്നതെന്നാണ് പിന്നെ വന്ന ഗോപിക തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കിയത്. കട്ട വലിച്ചെറിഞ്ഞ ദേവുവിനേയും കിച്ചണ്‍ ടീമിന്റെ ഭാഗമായിരുന്നിട്ടും പണിയെടുക്കാതെ അവര്‍ക്കെതിരെ കുറ്റം പറഞ്ഞ് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ച മറിയേയുമാണ് ഗോപിക നോമിനേറ്റ് ചെയ്തത്. ഏയ്ഞ്ചലീനേയും റിനോഷിനേയുമാണ് നാദിറയും നോമിനേറ്റ് ചെയ്തത്.

ഗോപികയേയും റിനോഷിനേയുമാണ് ശ്രുതി ലക്ഷ്മി ജയിലിലേക്ക് നോമിനേറ്റ് ചെയ്തത്. മനീഷയാകട്ടെ റിനോഷിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. റിനോഷ് എത്തിക്ക്‌സോടെയാണ് കളിച്ചതെന്നും തന്റെ കട്ടകള്‍ കൂടി എടുത്ത് തന്നുവെന്നുമാണ് മനീഷ പറഞ്ഞത്. പിന്നാലെ സാഗറിനേയും ദേവുവിനേയും നോമിനേറ്റ് ചെയ്യുകയും ചെയ്തു. ബിഗ് ബോസ് കണ്ട് പഠിച്ചു വന്നുവെന്ന് പറഞ്ഞാണ് ഏയ്ഞ്ചലീന്‍ ഗോപികയെ നോമിനേറ്റ് ചെയ്തത്. ഒപ്പം ദേവുവിനേയും മറിയ നോമിനേറ്റ് ചെയ്തു. ഇതോടെ റിനോഷും ഏയ്്ഞ്ചലീനും ജയിലിലേക്ക് പോകാന്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X