'ബിഗ്‌ബോസ് അല്ല, ലാലേട്ടൻ വന്ന് പറഞ്ഞാലും എന്റെ മനസിൽ തോന്നാതെ ഞാൻ പറയില്ല! നല്ലവനാണെന്ന് കാണിച്ച് നിൽക്കില്ല'

ബിഗ് ബോസ് മലയാളം സീസണ്‍ 5 ൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാര്‍ഥിയാണ് റിനോഷ് ജോര്‍ജ്. ആദ്യ ആഴ്ചകളിൽ തന്നെ വീടിനുള്ളിലുള്ളവർക്കും പുറത്തെ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരനായി മാറുകയായിരുന്നു താരം. മറ്റു മത്സരാർത്ഥികൾ ആവശ്യമുള്ളതിനും ഇല്ലാത്തതിനുമെല്ലാം ഒരുപോലെ ബഹളമുണ്ടാക്കുകയും തര്‍ക്കിക്കുകയും ടാസ്കുകളിൽ അടിയുണ്ടാക്കുകയും ഒക്കെ ചെയ്യുമ്പോൾ അതിൽ നിന്നൊക്കെ വ്യത്യസ്തനായി നിന്ന് കൂള്‍ ബ്രോ എന്ന വിശേഷണം സ്വന്തമാക്കുകയായിരുന്നു റിനോഷ്.

ബിഗ് ബോസ് സീസൺ 5 അഞ്ച് ആഴ്ചകൾ പിന്നിടുമ്പോൾ, പൊതുവെ ശാന്തനായി കാണുന്ന റിനോഷ് ആകെ രണ്ട് തവണ മാത്രമാണ് ഹൗസില്‍ പൊട്ടിത്തെറിച്ചിട്ടുള്ളത്. മുന്‍പ് ഒരു വീക്കിലി ടാസ്കിനിടെയാണ് സഹമത്സരാര്‍ഥികള്‍ റിനോഷിന്റെ മറ്റൊരു മുഖം ആദ്യമായി കണ്ടത്. പിന്നീട് ഇന്നലെയാണ് താരം പൊട്ടിത്തെറിക്കുന്നത്. മിഷന്‍ എക്സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വീക്കിലി ടാസ്കിന്റെ ആദ്യ ഘട്ടം കഴിഞ്ഞതിന് പിന്നാലെയുണ്ടായ ചർച്ചകൾക്കിടയിലാണ് റിനോഷ് വീണ്ടും ശബ്ദമുയർത്തിയത്.

rinosh george

ആല്‍ഫ, ബീറ്റ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞാണ് ഇത്തവണത്തെ വീക്കിലി മത്സരം. ഇന്നലെ ടാസ്ക് പൂർത്തിയായ ശേഷം നടന്ന ചർച്ചയിൽ അനിയന്‍ മിഥുനെതിരെ സ്വന്തം ടീമംഗമായ റെനീഷ നടത്തിയ ആരോപണമാണ് റിനോഷിനെ പ്രകോപിപ്പിച്ചത്. ടാസ്‌കിന്റെ ഭാഗമായ ഫ്യൂസ് വിഷ്ണു കൈക്കലാക്കിയപ്പോള്‍ അത് തിരികെ നേടാന്‍ മിഥുന്‍ ശ്രമിച്ചില്ലെന്നും വിഷ്ണു അടുത്ത സുഹൃത്തായതുകൊണ്ടാണ് അങ്ങനെയെന്നാണ് താൻ സംശയിക്കുന്നതെന്നും റെനീഷ പറഞ്ഞു.

എന്നാല്‍ ഗെയിമില്‍ താന്‍ ഒരിക്കലും കൃത്രിമം കാട്ടിലെന്ന് എല്ലാവർക്കും മുന്നിൽ ആണയിട്ട് പറയുകയായിരുന്നു മിഥുന്‍. എന്നാൽ തനിക്ക് അങ്ങനെ തോന്നിയെന്ന് റെനീഷ ആവർത്തിച്ചപ്പോഴാണ് റിനോഷ് പ്രകോപിതനായത്. കാലില്‍ പരിക്ക് പറ്റിയിട്ടും ആത്മാർത്ഥമായി കളിച്ച ഒരാളെ സംശയിക്കുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്ന് കടുത്ത ഭാഷയിലാണ് റിനോഷ് പ്രതികരിച്ചത്. അതിലെ ഒരു വാക്ക് ബിഗ് ബോസ് മ്യൂട്ടാക്കുകയും ചെയ്തിരുന്നു.

പിന്നീട് റിനോഷ് പറഞ്ഞത് ഒരു മോശം വാക്കാണെന്നും കുറ്റബോധം തോന്നുന്നില്ലേ എന്ന് ചോദിച്ച് റെനീഷ, സെറീന, സാഗര്‍, നാദിറ എന്നിവര്‍ റിനോഷിന് നേർക്ക് വരുകയായിരുന്നു. എന്നാല്‍ അങ്ങനെ തോന്നുന്നില്ലെന്നായിരുന്നു റിനോഷിന്‍റെ മറുപടി. ചൂടായി വന്ന സാഗറിനോട് താന്‍ എന്നെ ഉപദേശിക്കാന്‍ വരേണ്ടെന്നും ദേഷ്യത്തോടെ റിനോഷ് പറഞ്ഞിരുന്നു. എന്നാൽ ഇന്ന് അക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകുകയും സോറി പറയുകയും ചെയ്തിരിക്കുകയാണ് റിനോഷ്.

'എന്റെ ബ്രയിനിൽ നിന്നല്ല ഹാർട്ടിൽ നിന്നാണ് ഞാൻ അത് പറഞ്ഞത്. ബ്രയിനിൽ നിന്ന് പറഞ്ഞതാണെങ്കിൽ തെറ്റാണെന്ന് തോന്നിയാൽ അപ്പോൾ സോറി പറയും. എന്നെ സംബന്ധിച്ച് സോറി എന്ന വാക്ക് വെറുതെ കടലപോലെ വാരി എറിയാനുള്ളതല്ല. ഞാൻ അങ്ങനെ പറഞ്ഞതിൽ റെനീഷയ്ക്കോ മറ്റാർക്കെങ്കിലോ വേദനിച്ചിട്ടുണ്ടെങ്കിൽ ഇന്ന് ഞാൻ മാപ്പ് പറയുന്നു. ഇന്നലെ എല്ലാവരും കൂടി ചുറ്റും നിന്ന് സോറി പറ എന്ന് പറഞ്ഞു,'

rinosh george

'അതിപ്പോൾ നിങ്ങളല്ല, എന്റെ അപ്പനല്ല, എന്റെ അമ്മയല്ല, ബിഗ്‌ ബോസ്സ് അല്ല, ലാലേട്ടൻ വന്ന് പറഞ്ഞാലും എന്റെ മനസ്സിൽ തോന്നാത്തത് ഞാൻ പറയില്ല. പക്ഷെ ഇന്ന് എനിക്ക് അതിൽ ഖേദമുണ്ട്. അതുകൊണ്ട് ഐ ആം സോറി. പിന്നെ ഞാൻ സ്പോയിൽഡ് ഫ്രൂട്ട് ആണെന്ന രീതിയിൽ ആരൊക്കെയോ പറഞ്ഞു. ഞാൻ അങ്ങനെ ഒരാളാണെങ്കിൽ നിങ്ങൾക്ക് അത് വ്യക്തമായി കാണാൻ കഴിയും,'

'ഞാൻ ഒരു മോശം വ്യക്തി ആണെങ്കിൽ അത് നിങ്ങളെ കാണിക്കും. ഒരിക്കലും ഞാൻ നല്ലവനാണെന്ന് കാണിച്ച് നിൽക്കില്ല, ഞാൻ ഫേക്ക് ആയിട്ട് ഒരിക്കലും ഇവിടെ നിൽക്കില്ല. ഞാൻ റിയൽ ആണ്. ഞാൻ എപ്പോഴും അങ്ങനെ ആയിരിക്കും,' എന്നാണ് റിനോഷ് പറഞ്ഞത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ റിനോഷിന്റെ വാക്കുകൾക്ക് കയ്യടിക്കുന്നത്. അതേസമയം, ഒരുവശത്ത് ടാസ്കിനിടയിൽ തെറി വിളിച്ചതിന് റിനോഷിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X