റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റി; അസുഖം മൂലം ക്വിറ്റ് ചെയ്യുമോ? ആശങ്കയോടെ ആരാധകർ!

ബിഗ് ബോസ് മലയാളം സീസൺ 5 അതിന്റെ അവസാന ആഴ്ചകളിലേക്ക് എത്തി നിൽക്കുകയാണ്. ഇനിയുള്ള ഓരോ ദിവസവും മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ നിർണായകമാണ്. ടിക്കറ്റ് ടു ഫിനാലെ മത്സരം അടക്കം പൂർത്തിയായതോടെ ആരൊക്കെയാകും അവസാന അഞ്ചിൽ ഉണ്ടാവുക എന്ന ചർച്ചകൾ പ്രേക്ഷകർക്കിടയിൽ സജീവമാവുകയാണ്. അതിനിടെ ഈ സീസണിലെ ഏറ്റവും ജനപ്രീതിയുള്ള മത്സരാർത്ഥികളിൽ ഒരാളായ റിനോഷ് ജോർജിനെ ഹൗസിൽ കാണാത്തതിന്റെ ആശങ്കയിലാണ് ഒരു വിഭാഗം പ്രേക്ഷകർ.

രാവിലെ വീക്കെൻഡ് എപ്പിസോഡിന്റെ പ്രൊമോ വന്നത് മുതലാണ് ഹൗസിലെ റിനോഷിന്റെ അഭാവം പ്രേക്ഷകർക്കിടയിൽ ചർച്ചയായത്. റിനോഷ് ഷോ ക്വിറ്റ് ചെയ്തോ എന്നതടക്കമുള്ള ചോദ്യങ്ങളുമായാണ് പ്രേക്ഷകർ എത്തിയത്. കഴിഞ്ഞ ആഴ്ച തനിക്ക് ഇവിടെ തുടരണ്ട എന്ന് റിനോഷ് പറഞ്ഞിരുന്നു. ഇതും ആശങ്കയ്ക്ക് കാരണമായി.

rinosh

ഇന്നലെ ടിക്കറ്റ് ടു ഫിനാലെയിലെ അവസാന ടാസ്‌കായ കാർണിവൽ ടാസ്‌ക് കഴിഞ്ഞപ്പോൾ തന്റെ സ്കിൻ അലർജി റിനോഷ് ക്യാമറയിലൂടെ ബിഗ് ബോസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പുറത്ത് പോയതാണോ എന്ന സംശയവും ഉയർന്നിരുന്നു.

ഇപ്പോഴിതാ റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിഗ് ബോസ്. വീക്കെൻഡ് എപ്പിസോഡിന്റെ തുടക്കത്തിൽ സഹമത്സരാർത്ഥികളെ ബിഗ് ബോസ് ഇക്കാര്യം അറിയിക്കുകയായിരുന്നു. സ്കിൻ അലർജിയെ കുറിച്ച് ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞതിന് പിന്നാലെ റിനോഷിനെ മെഡിക്കൽ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് വിദ​ഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം റിനോഷിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് അറിയിച്ച് റിനോഷിന്റെ സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. "റിനോഷിനെ ഇന്നത്തെ എപ്പിസോഡ് പ്രമോയിൽ കാണാത്തതു കൊണ്ട് റിനോഷ് ക്വിറ്റ് ചെയ്തു എന്ന തരത്തിൽ ഫേക്ക് ന്യൂസ് പ്രചരിക്കുന്നുണ്ട്. റിനോഷ് ട്രീറ്റ്മെന്റിൽ ആണ്. രണ്ടു ദിവസത്തിനകം സുഖമാവും എന്നു വിശ്വസിക്കുന്നു. ഷോ ക്വിറ്റ് ചെയ്തിട്ടില്ല. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം," എന്ന് റിനോഷ് ആർമി ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. റിനോഷിന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്ന് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലും അറിയിച്ചു.

നേരത്തെ അഖിൽ മാരാർ ആശുപത്രിയിൽ പരിശോധനയ്ക്ക് പോയി രണ്ടാം ദിവസം വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. അതുപോലെ റിനോഷും തിരിച്ചെത്തുമെന്നാണ് വിവരം. എന്നാൽ റിനോഷിന്റെ സ്കിൻ അലർജി എത്തരത്തിൽ ഉള്ളതാണെന്ന് വ്യക്തമല്ല. പകരുന്ന രോഗമാണെങ്കിൽ തിരിച്ചുവരവിന് സാധ്യത കുറവായിരിക്കുമെന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതല്ലെങ്കിൽ നാളത്തെയോ മറ്റന്നാളത്തെയോ എപ്പിസോഡിൽ റിനോഷ് തിരിച്ചെത്തിയേക്കാം.

rinosh

ഈ സീസണിലെ ഏറെ ശ്രദ്ധേയനായ മത്സരാർഥിയാണ് റിനോഷ്. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടാറില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആദ്യ ആഴ്ചകളിലൊക്കെ സമാധാനത്തിന്റെ പാത സ്വീകരിച്ച റിനോഷിന് പ്രേക്ഷകർ കയ്യടിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും വന്നു. എന്നാൽ കഴിഞ്ഞ രണ്ടു മൂന്ന് ആഴ്ചകളായി റിനോഷ് ഗെയിമിൽ കൂടുതൽ സജീവമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ടിക്കറ്റ് ടു ഫിനാലെയിൽ മൂന്നാം സ്ഥാനത്തായിരുന്നു റിനോഷ്. അതുകൊണ്ട് തന്നെ ഇപ്പോൾ റിനോഷ് പുറത്തേക്ക് പോയാൽ അത് വലിയ നഷ്ടമാകും. റിനോഷ് തിരിച്ച് വീട്ടിലേക്ക് വരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം ഈ ആഴ്ചയിലെ എവിക്ഷനിൽ വിഷ്ണു ജോഷിയാണ് ഹൗസിനുള്ളിൽ നിന്ന് പുറത്തായിരിക്കുന്നത്. പ്രേക്ഷകരെയും സഹമത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ച എവിക്ഷനാണ് നടന്നിരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X