റിനോഷിന്റെ ട്രാപ്പില്‍ മറ്റുള്ളവര്‍ വീഴരുത്! ഈ താരത്തെ തൊടാന്‍ എല്ലാവര്‍ക്കും പേടിയോ?

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യത്തെ ആഴ്ച പിന്നിടുകയാണ്. ഇതിനോടകം തന്നെ വലിയ അടികള്‍ക്കും പൊട്ടിത്തെറികള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. താരോദയങ്ങള്‍ക്കും ബിഗ് ബോസ് വേദിയായി മാറിയിട്ടുണ്ട്. ആദ്യ ആഴ്ച തന്നെ തന്റെ വേറിട്ട വ്യക്തിത്വത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് റിനോഷ് ജോര്‍ജ്. ഇപ്പോഴിതാ റിനോഷിനെക്കുറിച്ചുള്ള സീക്രട്ട് ഏജന്റിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

റിനോഷിനെ കൊണ്ട് ഫിസിക്കല്‍ ടാസ്‌ക് കണ്‍വിന്‍സിംഗ് ആയി ചെയ്യാന്‍ സാധിക്കില്ലെന്നാണ് സീക്രട്ട് ഏജന്റ് അഭിപ്രായപ്പെടുന്നത്. അതിനെ മറി കടക്കാനാകാണ് റിനോഷ് ചില്‍ ആറ്റിറ്റിയൂഡ് ഇടുന്നതെന്നായിരുന്നു താന്‍ ആദ്യം വിചാരിച്ചിരുന്നതെന്നും എന്നാല്‍ സത്യത്തില്‍ റിനോഷ് ഇങ്ങനെയാണെന്നുമാണ് സായ് പറയുന്നത്.

Bigg Boss Malayalam

കഴിഞ്ഞ ദിവസം റിനോഷ് കഥ പറഞ്ഞ രീതിയേയും സായ് അഭിനന്ദിക്കുന്നുണ്ട്. റിനോഷിന് വേണമെങ്കില്‍ തന്റെ കഥ കണ്ണീര്‍ക്കഥയായി അവതരിപ്പിക്കാമായിരുന്നു. എങ്കിലത് നൂറ് ദിവസവും ഓടിയേനെ. പക്ഷെ അതിന് മുതിരാതെ തമാശയായും ടച്ചിംഗായുമാണ് അവതരിപ്പിച്ചതെന്നാണ് സായ് പറയുന്നത്.

മോഹന്‍ലാല്‍ തന്നെ പറയുന്നത് തീ പാറുമെന്നാണ്. എന്നാല്‍ റിനോഷുള്ളപ്പോള്‍ തീ പോയിട്ട് പേപ്പര്‍ പോലും പാറില്ല. കാരണം അത്ര ചില്ലാണ് റിനോഷ് എന്നാണ് സീക്രട്ട് ഏജന്റിന്റെ അഭിപ്രായം. വളരെ ശാന്തമായും ഫെയര്‍ ആയിട്ടുമാണ് റിനോഷ് കളിക്കുക. റിനോഷിന് ആരാധകരുണ്ടായതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കഴിഞ്ഞ സീസണിലൊക്കെ അടി കണ്ട് മടുത്ത പ്രേക്ഷകര്‍ റിനോഷിന്റെ പോസിറ്റീവ് വൈബിന്റെ ഫാന്‍സായി മാറുകയായിരുന്നുവെന്നാണ് പറയുന്നത്.

റിനോഷിന്റെ രൂപത്തിലും ഭാവത്തിലുമുള്ള ഫഹദുമായുള്ള സാമ്യത്തേയും വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏയ്ഞ്ചലീന്‍ ജയിലില്‍ വച്ച് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് നീ എന്റെ കുഞ്ഞനുജത്തിയാണന്ന് പറഞ്ഞ് അതിനെ കൈകാര്യം ചെയ്തതിനേയും സീക്രട്ട് ഏജന്റ് അഭിനന്ദിക്കുന്നു. റിനോഷിന് വേണമെങ്കില്‍ ലവ് ട്രാക്ക് പിടിക്കാമായിരുന്നു. എന്നാല്‍ അതിന് നില്‍ക്കാത്തതും അഭിനന്ദിക്കപ്പെടുകയാണ്. അതേസമയം എല്ലാവരും റിനോഷിനെ പോലെ ഫെയര്‍ ആയാല്‍ ഗെയിമിന്റെ രസം പോകുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

റിനോഷിന്റെ ട്രാപ്പില്‍ മറ്റുള്ളവര്‍ വീഴരുത്. പുറത്തുള്ളവരെ ഇത്രപെട്ടെന്ന് സ്വാധീനിക്കാന്‍ റിനോഷിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അകത്തുള്ളവരേയും സ്വാധീനിച്ചേക്കാമെന്നാണ് സായ് ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ക്യാപ്റ്റനായ ശേഷം അഖില്‍ മാരാര്‍ അധികാര ഭാവം കാണിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിലും അത് കാണാമെന്നും വീഡിയോയില്‍ ഇരുവരും പറയുന്നുണ്ട്. പിന്നാലെ ദേവുവും വിഷ്ണുവും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്.

ദേവുവിന്റെ സ്ട്രാറ്റജിയാണ് ഈ സൗഹൃദമെന്നാണ് വീഡിയോയില്‍ പറയുന്നത്. മുന്‍ സീസണില്‍ സമാനമായ രീതിയില്‍ അടിയുണ്ടാക്കുകയും പിന്നീട് പോയി സൗഹൃദമാവുകയും ചെയ്യുന്ന മത്സരാര്‍ത്ഥിയുണ്ടായിട്ടുണ്ടെന്നും വീഡിയോയില്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ആ തന്ത്രത്തില്‍ വീഴുന്ന ആളല്ല വിഷ്ണു എന്നാണ് സീക്രട്ട് ഏജന്റ് അഭിപ്രായപ്പെടുന്നത്. ഈ സ്ട്രാറ്റജി വൈബര്‍ ഗുഡിന് തിരിച്ചടിക്കുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

Bigg Boss Malayalam

വിഷ്ണു, റെനീഷ, അഖില്‍ മാരാര്‍, വൈബര്‍ ഗുഡ്, ടാസ്‌കില്‍ മിഥുന്‍ എന്നിവരാണ് ആദ്യത്തെ ആഴ്ച ശ്രദ്ധ നേടിയതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം ഇനി ഷോ മുന്നോട്ട് കൊണ്ടു പോവുക റിനോഷ്, വിഷ്ണു, റെനീഷ, മനീഷ എന്നിവരായിരിക്കുമെന്നാണ് സായ് പറയുന്നത്. നാദിറയെ താന്‍ പറയാത്തതിന്റെ കാരണം നാദിറയെ തൊടാന്‍ എല്ലാവര്‍ക്കും പേടിയാണ്. ഈ ഷോയിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥി നാദിറയാണ്. എങ്ങനെ കളിക്കണമെന്ന് വ്യക്തമായി അറിയാം. നാദിറയെ പേടിച്ചിട്ടാണ് ഒരാളും തൊടാത്തതെന്നാണ് വീഡിയോയില്‍ പറയുന്നത്. അഖില്‍ നാദിറയ്ക്ക് മുന്നില്‍ മിണ്ടാതായതാണ് വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നത്.

റിനോഷിന്റെ സമീപനം ബിഗ് ബോസിന് തന്നെ വെല്ലുവിളിയായിരിക്കുമെന്നും സീക്രട്ട് ഏജന്റ് പറയുന്നുണ്ട്. ബാക്കിയുള്ളവരും അത് ഏറ്റുപിടിച്ചാല്‍ ഷോയ്ക്ക് പ്രശ്‌നമാകുമെന്നാണ് പറയുന്നത്. അടിയുണ്ടാകുമ്പോള്‍ അടി ഉണ്ടാക്കുക തന്നെ ചെയ്യണമെന്നാണ് വീഡിയോയില്‍ ഇരുവരും അഭിപ്രായപ്പെടുന്നത്. പിആര്‍ വര്‍ക്ക് കൊടുത്ത് പോയവര്‍ക്ക് പോലും പിആര്‍ കൊടുക്കാതെ പോയ റിനോഷിന്റെ അത്ര ഹൈപ്പ് കിട്ടുന്നില്ലെന്നും വീഡിയോയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X