'ശ്രുതിയുടെ കല്യാണം കഴിഞ്ഞതല്ലേ, ഇങ്ങനെയൊക്കെ ചെയ്യാമോ!'; കമന്റുകളോട് പ്രതികരിച്ച് റിനോഷിന്റെ സുഹൃത്ത്!

ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയാണ് റിനോഷ് ജോർജ്. റാപ്പറും നടനുമൊക്കെയായ റിനോഷ് മുൻപ് തന്റെ പാട്ടിലൂടെയും സിനിമയുടെയും ശ്രദ്ധനേടിയിട്ടുണ്ടെങ്കിലും കൂടുതൽ പരിചിതനാകുന്നത് ബിഗ് ബോസിൽ എത്തിയതോടെയാണ്. വന്ന ആദ്യ ആഴ്ചയിൽ തന്നെ തന്റെ വ്യക്തിത്വം കൊണ്ട് പ്രേക്ഷകരുടെയും ഒപ്പം തന്നെ സഹമത്സരാർത്ഥികളുടെയും ഇഷ്ടം നേടിയെടുക്കാൻ റൈനോഷിന് സാധിച്ചിരുന്നു.

ഷോ ആറാം ആഴ്ചയിൽ എത്തി നിൽക്കുമ്പോൾ ഇതുവരെ ആകെ രണ്ടു തവണ മാത്രമാണ് റിനോഷ് പൊട്ടിത്തെറിക്കുകയോ രൂക്ഷമായി പ്രതികരിക്കുന്നതോ പ്രേക്ഷകർ കണ്ടിട്ടുള്ളത്. ആദ്യത്തെ തവണ റിനോഷ് പൊട്ടിത്തെറിച്ചപ്പോൾ മനീഷ ബിപി കൂടി തലകറങ്ങി വീണതും അതിനു പിന്നാലെ റിനോഷ് കരഞ്ഞതുമൊക്കെ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് വീട്ടിലെ അത്തരം അറ്റാച്മെന്റുകൾ മുന്നോട്ട് പോക്കിൽ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പറയുകയാണ് റിനോഷിന്റെ അടുത്ത സുഹൃത്തായ അരോഷ്.

rinosh george

ശ്രുതിക്കും റിനോഷിനും ഇടയിലെ സൗഹൃദത്തെ കുറിച്ചും റിനോഷിന് ലഭിക്കുന്ന പിന്തുണയെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിക്കുന്നുണ്ട്. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ സംസാരിച്ചത്. വിശദമായി വായിക്കാം.

'ബിഗ് ബോസിൽ എന്തായാലും ഇമോഷണൽ അറ്റാച്ച്മെന്റ് സംഭവിക്കും. ആകെ 18 പേരെ ഉള്ളു. അവർ കാണുന്നത് ഒക്കെ അവരെ മാത്രമാണ്. പക്ഷേ ഇതൊരു ഗെയിം ആയത് കൊണ്ട് അത് മുന്നോട്ട് പോക്കിൽ പ്രശ്നമാകാൻ സാധ്യതയുണ്ട്. എന്നാൽ അറ്റാച്മെന്റ് സംഭവിച്ചു പോകും. ആ സംഭവത്തിന് ശേഷം റിനോഷ് താൻ കുറച്ചു അകലം വെക്കുകയാണ്, എന്റെ ഗെയിമിനെ അത് ബാധിക്കുന്നു എന്ന് മനീഷ ചേച്ചിയോട് പറയുകയും ചെയ്തു,'

'ആ സംഭവം കണ്ടപ്പോൾ ഞങ്ങൾക്കും വിഷമമായി. ഭയങ്കര ഇമോഷണൽ ആയിരുന്നു അവൻ. മുന്നോട്ടുള്ള ഗെയിമിൽ അത് മാറ്റിയെ പറ്റൂ,' സുഹൃത്ത് പറഞ്ഞു. 'ശ്രുതിയുമായിട്ടുള്ളത് നല്ല സൗഹൃദം മാത്രമാണ്. അത് കാണുമ്പോൾ തന്നെ അറിയാൻ പറ്റും. ഞാൻ ചില കമന്റുകളൊക്കെ കണ്ടു ശ്രുതിയുടെ കല്യാണം കഴിഞ്ഞതല്ലേ. ഇങ്ങനെയൊക്കെ ചെയ്യാമോ എന്നൊക്കെ. അതൊക്കെ മലയാളികളുടെ സദാചാരബോധം എന്നല്ലാതെ ഒന്നും പറയാനില്ല,'

'ഒരു ആണും പെണ്ണും വർത്തമാനം പറയുമ്പോൾ തന്നെ, അല്ലെങ്കിൽ അവർ ഒന്ന് കെട്ടിപിടിച്ചെന്ന് കരുതി അന്നേരം തന്നെ അവർ ലവ് ആണെന്ന് അല്ല അതിനർത്ഥം. ഇതൊക്കെ ആരുടെയൊക്കെ പ്രശ്‌നങ്ങളാണ്. സ്‌കൂളിൽ നിന്നൊക്കെ തന്നെ അങ്ങനെയാണ്. ഒരു ആണും പെണ്ണും മിണ്ടിയാൽ തന്നെ പിടിച്ച് ലൈൻ ആക്കി കളയും. അവരുടേത് ഏറ്റവും നല്ല സൗഹൃദം മാത്രമാണ്,' എന്നും അരോഷ് വ്യക്തമാക്കി.

rinosh george

ഷോ കണ്ടിണ്ട് ആദ്യത്തെ ആഴ്ച റിനോഷിന്റെ അമ്മ അവൻ കളിക്കുന്നില്ലല്ലോ എന്നൊക്കെ ചോദിച്ചിരുന്നെന്നും സുഹൃത്ത് പറഞ്ഞു. ഷോയിൽ റിനോഷിന് ശക്തനായ എതിരാളി ആയിട്ട് തോന്നുന്നത് അഖിൽ മാരാരിനെ ആണെന്നും അവസാന അഞ്ചിൽ റിനോഷ് ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

ഷോയിലേക്ക് പോകുമ്പോൾ റിനോഷിന്റെ ഫോള്ളോവെഴ്സിന്റെ എണ്ണം 21000 മറ്റുമായിരുന്നു. ഇപ്പോഴത് ഒരു ലക്ഷത്തി അറുപത്തി മൂവായിരത്തിൽ എത്തി. ഈ ഒരു ഗ്യാപ്പിൽ ഇത്രയും കൂടുമെന്ന് വിചാരിച്ചില്ല. അതിൽ ഭയങ്കരമായിട്ട് സർപ്രൈസായെന്നും റിനോഷിന്റെ മാനേജർ കൂടിയായ അരോഷ് പറഞ്ഞു.

ഷോയെ കുറിച്ച് അറിയാത്തത് കൊണ്ടാണ് ആദ്യ ദിവസങ്ങളിൽ റിനോഷ് മാറി നിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്കിടയിൽ ഷോയെ കുറിച്ച് സംസാരം ഉണ്ടായിട്ടുണ്ടെങ്കിലും അവൻ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് അവന് അറിയില്ലായിരുന്നു. അത് അവന്റെ സ്ട്രാറ്റജിയോ, അറ്റൻഷൻ കിട്ടാൻ വേണ്ടി ചെയ്തതോ ഒന്നുമല്ലെന്നാണ് എനിക്ക് തോന്നുന്നത്. പുള്ളി അങ്ങനെ അടിയ്‌ക്കോ വഴക്കിനോ ഒന്നും പോകാത്ത ആളാണെന്നും അരോഷ് പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X