സദ്യയ്ക്ക് മുമ്പീന്ന് എഴുന്നേല്‍പ്പിച്ചത് വേദനിപ്പിച്ചു, മിണ്ടാതിരുന്നത് വിഷു ആയതിനാല്‍! തുറന്നടിച്ച് റിനോഷ്
ബിഗ് ബോസ് മലയാളം സീസണ്‍ 5ലൂടെ താരമായി മാറിയിരിക്കുകയാണ് റിനോഷ് ജോര്‍ജ്. അടിയ്ക്കും വഴക്കിനുമൊന്നും നില്‍ക്കാതെ തന്റെ കൂള്‍ ആറ്റിറ്റിയൂഡിലൂടെയാണ് റിനോഷ് ആരാധകരെ നേടിയെടുത്തത്. അതേസമയം തനിക്ക് പറയാനുള്ള കാര്യം വ്യക്തമായി തന്നെ പറയാനും റിനോഷിന് അറിയാം. ബിഗ് ബോസ് വീടിന് അകത്തെ ജന്റില്‍മാന്‍ ആണ് റിനോഷ് ജോര്‍ജ്.
ഇതിനിടെ കഴിഞ്ഞ ദിവസം വിഷു എപ്പിസോഡില്‍ റിനോഷിനെ തീന്‍മേശയില്‍ നിന്നും എഴുന്നേല്‍പ്പിച്ചത് വിവാദമായിരുന്നു. സദ്യ കഴിക്കാന്‍ ഇരുന്നപ്പോഴാണ് റിനോഷിനോട് ഷിജു എഴുന്നേല്‍ക്കാന്‍ പറഞ്ഞത്. സ്ത്രീകളോടാണ് ആദ്യം ഇരിക്കാന്‍ പറഞ്ഞതെന്നും നീ പെണ്ണാണോ എന്ന് ചോദിച്ചായിരുന്നു റിനോഷിനെ എഴുന്നേല്‍പ്പിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ഈ വിഷയം ബിഗ് ബോസ് വീട്ടില്‍ വലിയ ചര്‍ച്ചയായില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ റിനോഷിനോട് ചെയ്തത് നീതികേടാണെന്ന വാദം ശക്തമായിരുന്നു. ഇപ്പോഴിതാ നടന്നതില്‍ തനിക്കുണ്ടായ വിഷമം വെളിപ്പെടുത്തുകയാണ് റിനോഷ്. ഷിജുവിനോടായിരുന്നു റിനോഷ് മനസ് തുറന്നത്. അതേസമയം അഖില്‍ മാരാരാണ് റിനോഷിനെ ഏഴുന്നേല്‍പ്പിച്ചത് എന്നാണ് റിനോഷും ഷിജുവും പറയുന്നത്.
സ്ത്രീകള്‍ ആദ്യം ഇരിക്കട്ടെ എന്നൊരു ചര്‍ച്ച അവിടെയുണ്ടായിരുന്നു. സദ്യ വിളമ്പേണ്ടത് എങ്ങനെ എന്നവര്‍ക്ക് അറിയില്ല. എങ്ങനെയെങ്കിലും വിളമ്പിയാല്‍ സദ്യയാകില്ല. സദ്യ വിളമ്പുന്നതിന് ഒരു രീതിയുണ്ട്. അത് കാണിച്ചു കൊടുക്കാനാണ് അവരെ ഇരുത്തിയത്. എന്നാല്‍ ഇതൊന്നും അറിയാതെയാണ് നീയവിടെ വന്നിരുന്നത്. അപ്പോള്‍ മാരാര്‍ അത് പറഞ്ഞു. മാരാര്‍ സമ്മര്‍ദ്ദം നേരിട്ടു കൊണ്ടാണ് ഇവിടെ നില്‍ക്കുന്നത്. നീ ഇരിക്കുന്നത് കണ്ടപ്പോള്‍ ഇക്കാര്യം കൊണ്ടാണ് നിന്നോട് മാറാന്‍ പറഞ്ഞത്. അല്ലാതെ നിന്നോട് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടല്ല എന്നാണ് ഷിജു പറയുന്നത്.
എന്നാല്‍ വ്യക്തമായ മറുപടിയുണ്ട് റിനോഷിന്റെ പക്കല്‍. ഞാന്‍ വാഷ്‌റൂമിലായിരുന്നു. ഇങ്ങനൊരു തീരുമാനം എടുത്തത് ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ നോക്കിയപ്പോള്‍ അവിടെയൊരു സീറ്റുണ്ട്. ഞാന്‍ അതില്‍ കയറി ഇരുന്നു. നിങ്ങള്‍ അങ്ങനൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ എന്നോട് പറയണമായിരുന്നു. അല്ലെങ്കില്‍ എഴുന്നേറ്റ് മാറാന്‍ പറയുന്നതിന് ഒരു രീതിയുണ്ട്. ആ രീതിയില്‍ പറയണമായിരുന്നു. എന്നോട് അങ്ങനെ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ ഞാന്‍ മിണ്ടാതെ മാറിയിരിക്കുകയായിരുന്നുവെന്നാണ് റിനോഷ് പറഞ്ഞു.

എന്നാല്‍ അവിടെ വന്ന് എന്തിനാണ് വെറുതെ നില്‍ക്കുന്നത്; എന്തെങ്കിലും പണിയെടുക്ക് എന്ന് ചോദിച്ചു. അപ്പോഴും എന്നോട് ചാടിക്കടിക്കുകയാണ് ചെയ്തത്. എന്നിട്ടും ഞാന്‍ മിണ്ടാതിരുന്നത് നല്ലൊരു ദിവസമാണല്ലോ പ്രശ്‌നമുണ്ടാക്കണ്ട എന്ന് കരുതി മാത്രമാണ്. ഞാന്‍ അച്ചാര്‍ വിളമ്പുമ്പോഴും എന്നോട് അഖില്‍ മാരാര്‍ ചാടിക്കടിക്കാന്‍ വന്നു. ഞാന്‍ അയാളോട് ഇതുവരേയും ഒരു പ്രശ്‌നത്തിനും പോയിട്ടില്ല. പിന്നെ എന്തിനാണ് എന്നോട് ഇങ്ങനെ മോശമായി പെരുമാറുന്നതെന്നാണ് റിനോഷ് ചോദിക്കുന്നത്. എനിക്കത് ഭയങ്കര വിഷമമായി. പക്ഷെ നല്ലൊരു ദിവസമായതു കൊണ്ടാണ് വിട്ടതെന്നും താരം പറയുന്നു.
സംഭവം ബിഗ് ബോസ് വീട്ടിലേക്ക് ഒരു പരസ്യ ചർച്ചയിലേക്ക് പോയിട്ടില്ല. വരും ദിവസങ്ങളിലെങ്ങാനും ഇതൊരു ചർച്ചാ വിഷയമാകുമോ എന്നത് കണ്ടറിയണം. അതേസമയം നാളെ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തുന്നത്. ലാലേട്ടന്‍ വരുമ്പോള്‍ റിനോഷിനോട് ചെയ്ത അനീതി ചോദ്യം ചെയ്യണമെന്നാണ് ആരാധകർ പറയുന്നത്. അങ്ങനെ സംഭവിക്കുമോ എന്നത് കണ്ടറിയണം.


Click it and Unblock the Notifications











