റിനോഷ് പുറത്ത്! വിഷയം ബ്രോ ബിഗ് ബോസില്‍ നിന്നും പിന്മാറി; ഒരുമിച്ചിറങ്ങാന്‍ ദാസനും വിജയനും
ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ഏറ്റവും ജനപ്രീയ താരങ്ങളില്‍ ഒരാളാണ് റിനോഷ് ജോര്‍ജ്. മുമ്പൊന്നും ബിഗ് ബോസില്‍ കണ്ടിട്ടില്ലാത്ത തരം മത്സരാര്‍ത്ഥിയാണ് റിനോഷ്. സമാധാനപ്രിയനായ, വഴക്കുകള്‍ക്കും ബഹളങ്ങള്‍ക്കും നില്‍ക്കാതെ പാട്ടു പാടിയും തമാശ പറഞ്ഞുമൊക്കെയാണ് റിനോഷ് ആരാധകരെ കയ്യിലെടുത്തത്. അതേസമയം സംസാരിക്കുന്ന സമയത്തൊക്കെ വ്യക്തമായി തന്നെ റിനോഷ് അഭിപ്രായങ്ങള്‍ പറയാറുണ്ട്.
തുടക്കത്തില്‍ തന്നെ ആരാധകരെ നേടിയെടുക്കാന്‍ റിനോഷിന് സാധിച്ചിരുന്നു. ഫിനാലെയിലെത്തുമെന്നും ഒരുപക്ഷെ കപ്പ് ഉയര്‍ത്താന്‍ പോലും സാധ്യത കല്‍പ്പിച്ചിരുന്നു ആരാധകര്‍. ബിഗ് ബോസ് വീടിന് പുറത്തെന്നത് പോലെ തന്നെ അകത്തും ആരാധകരെ നേടാന്‍ സാധിച്ചു റിനോഷിന്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും നല്ല വ്യക്തിത്വങ്ങളിലൊന്നായാണ് റിനോഷിനെ പലരും കണ്ടിരുന്നത്.

എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ബോസ് വീട്ടില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു റിനോഷ്. പോയ വാരത്തിലെ ടിക്കറ്റ് ടു ഫിനാലെ ടാസ്‌കിനിടെ റിനോഷിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ഇതോടെ താരത്തെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് റിനോഷിന് എന്ത് സംഭവിച്ചെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. ഇതാദ്യമായിട്ടാണ് ഒരു മത്സാരര്‍ത്ഥി ഒരാഴ്ചയോള ഷോയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.
റിനോഷ് പുറത്തായെന്നും പിന്മാറിയെന്നുമൊക്കെ ഇതിനിടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ റിനോഷ് പിന്മാറിയില്ലെന്ന് താരത്തിന്റെ ടീം വ്യക്തമാക്കിയതോടെ താരത്തിന്റെ ആരാധകരില്‍ വീണ്ടും പ്രതീക്ഷ ജനിച്ചു. പക്ഷെ ഒരാഴ്ചയായിട്ടും റിനോഷ് തിരികെ വരാത്തത് കാണുമ്പോള്‍ ആരാധകരുടെ ആശങ്ക കൂടി. ഇതിനിടെയാണ് ഇന്ന് റിനോഷ് ബിഗ് ബോസ് വീട്ടിലേക്ക് തിരികെ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
റിനോഷ് തിരികെ വരുന്നതിന്റെ സന്തോഷത്തിന് പിന്നാലെ ആരാധകരെ തേടി ഒരു സങ്കട വാര്‍ത്തയും എത്തിയിരിക്കുകയാണ്. റിനോഷ് ബിഗ് ബോസില്‍ നിന്നും പുറത്തായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ഒരാഴ്ചയോളം ഷോയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്ന റിനോഷ് ഷോയില്‍ നിന്നും സ്വയം പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോയില്‍ നിന്നും പിന്മാറിയ റിനോഷ് യാത്ര പറയാനായി തിരികെ വന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റിനോഷിന്റെ പിന്മാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ താരത്തിന്റെ ആരാധകരെ നിരാശരാക്കുന്നതാണ്. എന്താണ് സത്യാവസ്ഥ എന്നറിയാനായി ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കേണ്ടി വരും. അതേസമയം മറ്റൊരു താരവും ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. റിനോഷിന്റെ അടുത്ത കൂട്ടുകാരനായ അനിയന്‍ മിഥുന്‍ ഷോയില്‍ നിന്നും പുറത്തായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദാസനും വിജയനും ഒരുമിച്ചാണ് ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുന്നത്.
അതേസമയം അനിയനൊപ്പം ഒരാള്‍ കൂടെ ഷോയില്‍ നിന്നും പുറത്താക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് അനിയന്‍ മിഥുന്‍ ബിഗ് ബോസിനോട് യാത്ര പറയുമ്പോള്‍ നാളെ സെറീനയാകും ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ പുറത്തായി തിരികെ വന്ന താരമാണ് സെറീന. ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഒരേ ആഴ്ച രണ്ട് പേര്‍ പുറത്താകുന്നതും ഒരാള്‍ പിന്മാറുന്നതുമടക്കം മൂന്ന് പേര്‍ പുറത്താകുന്ന ആദ്യത്തെ സന്ദര്‍ഭമായിത് മാറും.


Click it and Unblock the Notifications











