വിഷ്ണുവിനെ പേടി, മിഥുനെ മാനസികമായി തകര്‍ക്കരുത്; അപേക്ഷയുമായി റിനോഷ്, വൈകാരിക രംഗങ്ങള്‍!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും പുറത്തുമെല്ലാം ചര്‍ച്ചാ വിഷയം അനിയന്‍ മിഥുനാണ്. ബിഗ് ബോസിലെ ഒരു ടാസ്‌കിനിടെ പറഞ്ഞ തന്റെ പ്രണയകഥയാണ് മിഥുനെ വെട്ടിലാക്കിയിരിക്കുന്നത്. തനിക്ക് സന എന്ന പേരിലൊരു പഞ്ചാബി സ്വദേശിയായിരുന്ന കാമുകി ഉണ്ടായിരുന്നു. അവള്‍ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു എന്നാണ് മിഥുന്‍ പറഞ്ഞത്. എന്നാല്‍ മിഥുന്‍ നുണ പറഞ്ഞതാണെന്ന് സോഷ്യല്‍ മീഡിയ ആരോപണം ഉന്നയിച്ചു.
പിന്നാലെ മോഹന്‍ലാലും മിഥുനെതിരെ രംഗത്തെത്തി. മിഥുന്‍ കള്ളം പറയുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ മിഥുന്‍ ഷോയില്‍ വച്ച് കുഴഞ്ഞു വീണു. തീര്‍ത്തും നാടകീയമായ രംഗങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്. ഇന്നലെ മിഥുന്‍ താന്‍ പറഞ്ഞതില്‍ മോഹന്‍ലാലിനോടും പ്രേക്ഷകരോടും ഇന്ത്യന്‍ ആര്‍മിയോടും മാപ്പ് പറയുകയും ചെയ്തിരുന്നു.

മിഥുന്റെ കഥ തന്നെയാണ് ബിഗ് ബോസ് വീട്ടിലും ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മിഥുന്‍ നുണ പറഞ്ഞതാണോ എന്നാണ് അവരും ചോദിക്കുന്നത്. പലര്‍ക്കും ഇപ്പോഴും നടന്നതൊന്നും ഉള്‍ക്കെള്ളാനായിട്ടില്ല. മിഥുന്റെ അടുത്ത കൂട്ടുകാരനായ റിനോഷും ഷിജുവും തമ്മില്‍ ഇന്നലെ രാത്രി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.
മിഥുന്‍ നുണ പറയുകയായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നാണ് റിനോഷ് പറഞ്ഞത്. താനും അതിനോട് യോജിക്കുന്നുവെന്ന് ഷിജു പറഞ്ഞു. നുണ പറയുന്നതായിരിക്കില്ല. ചിലപ്പോള്‍ സബ്‌കോണ്‍ഷ്യസ് മൈന്റില്‍ പറഞ്ഞതാകുമെന്നാണ് ഷിജുവിന്റെ അഭിപ്രായം. പറഞ്ഞ് പറഞ്ഞ് ഹാലുസിനേഷന്‍ പോലെ ആയതാകാം. സിനിമാ കഥ പോലെ. അവന് ഇതൊക്കെ ആഗ്രഹമുണ്ടാകും. അതുകൊണ്ടാകും അതൊക്കെ അവന്റെ ജീവിതത്തില്‍ നടന്നത് പോലെ തോന്നുന്നത്. അവന്റെ അപ്പന്റെ കാര്യം നോക്കൂ. സിനിമാ കഥ പോലെയല്ലേ പറഞ്ഞത്. അപ്പന്‍ പറഞ്ഞു കൊടുത്ത കാര്യങ്ങളാണ് അവന്റെ മനസിലുള്ളതെന്നും ഷിജു പറയുന്നു.
പ്രൊഫഷന്റെ ഭാഗമായി തലയ്ക്ക് അടി കിട്ടിയിട്ടുണ്ടാകാം. അങ്ങനെ അണ്‍കോഷ്യസ് ആകുന്നതാകാം. എന്താണ് മെഡിക്കല്‍ കണ്ടീഷനെന്ന് അറിയില്ല. പുറത്തിറങ്ങിയ ശേഷം മാത്രമേ അറിയുകയുള്ളൂ. അവന്റെ മാനസികാരോഗ്യം നോക്കേണ്ടതുണ്ട്. കഥ ഒരു പക്ഷെ നടന്നതാകാം ചിലപ്പോള്‍ നടന്നിട്ടുണ്ടാകില്ല. നടന്നതാണെന്ന് കരുതി നമ്മളോട് പറഞ്ഞതാകാം. ഇതിന്റെ പേരില്‍ അവനെ ആരും കുറ്റപ്പെടുത്തുന്നില്ലെന്നും ഷിജു പറഞ്ഞു.

ഒരുപക്ഷെ ചേട്ടന്‍ പറഞ്ഞത് ശരിയാകാം. പുറത്തിറങ്ങിയ ശേഷം കൂടെ നിന്ന് ചെയ്യുമെന്ന് റിനോഷ് ഷിജുവിനോടായി പറയുന്നു. അതേസമയം ഈ വിഷയത്തില്‍ വിഷ്ണു മിഥുനെതിരെ വരാന്‍ സാധ്യതയുള്ളതായി റിനോഷ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അവനെ എനിക്ക് പേടിയാണ്. വിഷ്ണുവിനെ പറഞ്ഞ് മനസിലാക്കിക്കണം. മിഥുന്‍ പറഞ്ഞതൊക്കെ ചിലപ്പോള്‍ സത്യമാകാം. അണ്‍കോണ്‍ഷ്യസ് മൈന്റില്‍ പറഞ്ഞതുമാകാം. മിഥുന്‍ പറഞ്ഞതൊക്കെ വിഷ്ണു ഒരു ഗെയിം സ്ട്രാറ്റജി ആക്കിയെടുത്തേക്കാം. ഗെയിമില്‍ എടുത്തിടും. മെന്റലി തകര്‍ക്കാന്‍ നോക്കും. നിങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നാണ് റിനോഷ് ഷിജുവിനോട് അഭ്യര്‍ത്ഥിക്കുന്നത്.
ഞാനും അഖിലിനും എടുത്തിടില്ലെന്ന് റിനോഷിന് ഷിജു വാക്ക് നല്‍കുന്നുണ്ട്. വിഷ്ണുവിനോടും പറയാം. അവനും ചെയ്യില്ലെന്നാണ് കരുതുന്നത്. മിഥുന്റെ മാനസികാരോഗ്യത്തെ വച്ച് ആരും കളിക്കില്ലെന്നും ഷിജു പറയുന്നു. എന്നാല്‍ എനിക്ക് നിങ്ങളെ പേടിയില്ല. പക്ഷെ വിഷ്ണുവിന്റെ കാര്യം പറയാനാകില്ല. പിടിച്ചു നില്‍ക്കാന്‍ വേണ്ടി എടുത്തിടാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണമെന്ന് റിനോഷ ആവര്‍ത്തിച്ചു.


Click it and Unblock the Notifications