റിനോഷ് ഒരു കുലപുരുഷനോ ഇമേജ് കോണ്‍ഷ്യസോ അല്ല! പക്ഷെ ഈ ശീലം മാറിയില്ലേല്‍ വിനയാകും
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന സീസണായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5. നാലാം സീസണ്‍ തീര്‍ത്ത ഓളം ഇപ്പോഴും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ അഞ്ചാം സീസണിനായി ആവേശത്തോടെയാണ് കാത്തിരുന്നത്. ആ കാത്തിരുപ്പുകള്‍ അവസാനിക്കുകയും ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുകയും ചെയ്തു. പ്രെഡിക്ഷന്‍ ലിസ്റ്റുകളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് തീര്‍ത്തും വ്യത്യസ്തരായ മത്സരാര്‍ത്ഥികളാണ് സീസണ്‍ 5 ലേക്ക് എത്തിയിരിക്കുന്നത്.
ആദ്യത്തെ ആഴ്ച തന്നെ പലരും ശ്രദ്ധ നേടിയിട്ടുണ്ട്. അതിലൊരാളാണ് റിനോഷ്. ബിഗ് ബോസില്‍ ഇതുവരെ വന്നതില്‍ തന്നെ ഏറ്റവും വ്യത്യസ്തനായ മത്സരാര്‍ത്ഥിയാകും റിനോഷ്. ടാസ്‌കിലെ മികവോ സംസാരിച്ച് കയ്യിലെടുക്കാനുള്ള കഴിവോ അല്ല റിനോഷിനെ താരമാക്കിയത്. തന്റെ പോസിറ്റീവ് ആറ്റിറ്റിയൂഡും ഗെയിമിനെക്കുറിച്ചുള്ള കാഴ്ചപ്പാടുമാണ് റിനോഷിനെ ആദ്യ ആഴ്ച തന്നെ ജനപ്രീയനാക്കുന്നത്.

ഇപ്പോഴിതാ റിനോഷിനെക്കുറിച്ച് ജാനകി രാവന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
വിഷ്ണുവിനോളം എനിക്കിഷ്ടപ്പെട്ട അഞ്ചാം സീസണിലെ അടുത്ത മത്സരാര്‍ത്ഥി റിനോഷ് ജോര്‍ജ് ആണ്. സത്യത്തില്‍ ഇവര്‍ രണ്ടുപേരോടുമുള്ള ഒരു താല്പര്യം മാറിമാറി കൂടുന്നതുപോലെയാണ് തോന്നുന്നത്. ഇതുവരെയുള്ള അവസ്ഥയില്‍ വീടിനുപുറത്ത് ഏറ്റവും കൂടുതല്‍ ഫാന്‍ ബേസ് അപ്രതീക്ഷിതമായി ഉണ്ടാക്കിയ വ്യക്തിയും റിനോഷ് തന്നെ.
ആളുടെ ആറ്റിട്യൂട് തന്നെയാണ് അതിന്റെ ഒരേയൊരു കാരണം. കാര്യമായ മൈന്‍ഡ് ഗെയിമോ ഫിസിക്കല്‍ ഡോമിനന്‍സിയോ ടോക്‌സിസിറ്റിയോ ബഹളമോ ഒന്നുമില്ലാതെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടാണ് റിനോഷ് ഈ അക്‌സെപ്റ്റന്‍സ് നേടിയെടുത്തത് എന്നത് ഒരേസമയം അത്ഭുതവും പ്രതീക്ഷയും തരുന്നതാണ്. 'quality matters' എന്ന ബോധത്തിലേക്ക് ബിബി പ്രേക്ഷകരെ കൊണ്ടുവന്നതില്‍ നാലാം സീസണിലെ അലറല്‍ വീരന്‍ വഹിച്ച പങ്ക് ചെറുതല്ല എന്ന് തോന്നുന്നു.
ഹേറ്റും ടോക്‌സിസിറ്റിയും നെഗറ്റിവിറ്റിയുമൊക്കെ നിറഞ്ഞ ഒരു ഗെയിം ആയിട്ടാണ് ബിഗ് ബോസ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി ഗെയിം കളിച്ചുജയിച്ചിട്ടുള്ളത് മണിക്കുട്ടന്‍ മാത്രമായിരിക്കും. ഒരു ജെന്റില്‍മാന്‍/ എലിജിബിള്‍ ബാച്ച്‌ലര്‍ പരിവേഷത്തില്‍നിന്നാണ് മണിക്കുട്ടന്‍ ഗെയിം കളിച്ചത്. പക്ഷേ വിജയിയാകാന്‍ പുള്ളിയെ സ്വാധീനിച്ച വേറെയും ഒരുപാട് ഘടകങ്ങള്‍ ഉണ്ടായിരുന്നു.
ആള്‍റെഡി ഉണ്ടായിരുന്ന ഫെയ്മും മൂന്നാം സീസണില്‍ ബിഗ് ബോസ് കൂടുതലായി നല്‍കിയ പെര്‍ഫോമന്‍സ് ബേസ്ഡ് ടാസ്‌കുകളും ഡിമ്പലുമായുള്ള സൗഹൃദവും എല്ലാം. Moreover ആ സീസണില്‍ കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാന്‍ പറ്റുന്നതോ പ്രേക്ഷകരുടെ വലിയ പിന്തുണ കിട്ടുന്നവരോ ആയ മറ്റ് മത്സരാര്‍ത്ഥികള്‍ ഇല്ലായിരുന്നു എന്നതും ഡെയ്ഞ്ചറസ് ഫിറോസ്-സജ്ന ടീം കയ്യിലിരിപ്പ് കാരണം പുറത്തായതുമൊക്കെ മണിക്കുട്ടന്റെ ജയത്തിന് കാരണമായി.
പക്ഷേ റിനോഷിലേക്ക് വരുമ്പോള്‍ മണിക്കുട്ടനില്‍നിന്ന് ഒരുപാടധികം വ്യത്യാസങ്ങള്‍ കാണാന്‍ പറ്റും. ജെന്റില്‍ ആയിരിക്കുമ്പോള്‍ തന്നെ റിനോഷ് ഒരു കുലപുരുഷനോ ഇമേജ് കോണ്‍ഷ്യസോ അല്ല എന്നുള്ളതാണ് ഏറ്റവും വലിയ മാറ്റം. എക്‌സ്ട്രീംലി കൂള്‍ ആയ 100% ഒറിജിനല്‍ ആയ ആളാണ് താനെന്ന് ഒരാഴ്ചകൊണ്ട് റിനോഷ് അടിവരയിട്ട് തെളിയിച്ചുകഴിഞ്ഞു. പുള്ളി കൊടുക്കുന്ന പോസിറ്റീവ് വൈബിനാണ് ആരാധകര്‍ കൂടുതല്‍.
നെഗറ്റീവ് വൈബ് കൊണ്ടുമാത്രമേ ബിഗ് ബോസ് എന്റര്‍ടൈനിംഗ് ആവൂ എന്ന അഭിപ്രായം എനിക്കില്ല. അതുകൊണ്ടുതന്നെ റിനോഷ് ആ വീടിന് നല്‍കുന്ന പോസിറ്റീവ് എനര്‍ജി ഒരുപക്ഷേ ഇനിവരാന്‍ പോകുന്ന ബിഗ് ബോസ് സീസണുകളില്‍ ഒരു വലിയ മാറ്റത്തിന് വഴിവച്ചേക്കാം. റിനോഷിന്റെ പോസിറ്റീവ് കാരക്ടര്‍ വീടിനുള്ളിലുള്ളവരും അഡ്മയര്‍ ചെയ്യുന്നതായാണ് തോന്നിയത്. ആള്‍ ആക്റ്റീവ് അല്ലാത്തതുകൊണ്ട് ഷോയ്ക്ക് ആപ്റ്റായ ആളല്ല എന്ന അഭിപ്രായമുണ്ടായിരുന്ന പല സഹമത്സരാര്‍ത്ഥികളും റിനോഷിനെ പോലെയുള്ളവരും ഈ വീട്ടില്‍ ഉണ്ടാവണം എന്ന തിരിച്ചറിവിലേക്ക് വന്നതുപോലെ തോന്നി.
സ്വന്തം ജീവിതം പറയുന്ന ടാസ്‌ക്കിലെ സംസാരവും ആഞ്ജലീനയോടുള്ള പെരുമാറ്റവുമാണ് റിനോഷിന്റെ ഗ്രാഫില്‍ പെട്ടന്നൊരു ഉയര്‍ച്ച നല്‍കിയത്. ഗെയ്മിനെ കുറിച്ചും അതില്‍ കാണിക്കേണ്ട എത്തിക്‌സിനെ കുറിച്ചും ഫെയര്‍-അണ്‍ഫെയര്‍ കളികളെക്കുറിച്ചുമെല്ലാം പുള്ളിക്ക് സ്വന്തമായി വ്യക്തമായ അഭിപ്രായമുണ്ട്. മറ്റ് മത്സരാര്‍ഥികളില്‍ അത് അടിച്ചേല്‍പ്പിക്കാറില്ല എന്ന് മാത്രമല്ല മറ്റുള്ളവര്‍ പറയുന്നതുകൊണ്ടുമാത്രം സ്വന്തം സ്റ്റാന്‍ഡ് മാറ്റാനും റിനോഷിന് താല്പര്യമില്ല. ടാസ്‌ക്കുകളില്‍ കാര്യമായ സംഭവാന ഇല്ല എന്നതാണ് റിനോഷിന്റെ പ്രധാന പ്രശ്‌നം.

മുന്നോട്ടുപോകുമ്പോള്‍ അതില്‍ കുറച്ചെങ്കിലും മാറ്റം കൊണ്ടുവരാന്‍ പറ്റിയില്ലെങ്കില്‍ വീടിനകത്തും പുറത്തും ഇപ്പോള്‍ കിട്ടുന്ന പിന്തുണയില്‍ വലിയ വ്യത്യാസം സംഭവിക്കാന്‍ ചാന്‍സുണ്ട്. കാര്യങ്ങള്‍ സംസാരിച്ച് ഫലിപ്പിക്കാനുള്ള കഴിവ് കുറവാണ് എന്നുള്ളതും മുന്നോട്ടുള്ള യാത്രയില്‍ റിനോഷിന് വെല്ലുവിളിയായേക്കും. പ്രത്യേകിച്ച് ഗെയിം പ്ലാനുകളൊന്നും ഉള്ളതായി തോന്നിയിട്ടില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതാണ് റിനോഷിന്റെ രീതി.
ആ വീട്ടില്‍ ആരുമായും പുള്ളി ഒരു തല്ലുണ്ടാക്കുമെന്നും തോന്നുന്നില്ല. പ്രൊവോക്ക് ചെയ്ത് ജയിക്കേണ്ട ടാസ്‌ക്കുകളോ മറ്റോ വന്നാല്‍ റിനോഷിനെ പ്രകോപിപ്പിക്കാന്‍ വീട്ടിലുള്ളവര്‍ നന്നായി പാടുപെടേണ്ടിവരും. നന്മ വാരിവിതറലും 24 മണിക്കൂറും പൊളിറ്റിക്കല്‍ കറക്ടായി ജീവിക്കലും അടിമുടി ഫേക്ക് ആവലും അനാവശ്യ ഷോ ഓഫ് കാണിക്കലുമൊക്കെയാണ് ബിഗ് ബോസില്‍ ജയിക്കാന്‍ വേണ്ടതെന്ന ധാരണകളെയാണ് റിനോഷ് തിരുത്തുന്നത്. ഈ ഗെയിമില്‍ അതിജീവിച്ചാലും ഇല്ലെങ്കിലും റിനോഷ് ജോര്‍ജ് ഒരു വിജയിയായിരിക്കും എന്ന് തോന്നുന്നു.


Click it and Unblock the Notifications











