റിനോഷ് ഫേക്കാണ്, എന്നോട് രഹസ്യമായി പറഞ്ഞിട്ടുണ്ട്; മുഖംമൂടി അഴിഞ്ഞു വീഴുമെന്ന് ഗോപിക
ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണില്‍ നിന്നും പുറത്താകുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗോപിക. നേരത്തെ ഏയ്ഞ്ചലീനും ഹനാനും പുറത്തായിരുന്നു. ഏയ്ഞ്ചലീന്‍ എവിക്ഷനിലൂടെ പുറത്തായ ഈ സീസണിലെ ആദ്യത്തെ താരമാണ്. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് ഹനാന്‍ പുറത്താകുന്നത്. മലയാളത്തിലെ ആദ്യത്തെ മിഡ് വീക്ക് എവിക്ഷനിലൂടെയാണ് ഗോപിക പുറത്താകുന്നത്.
ഇപ്പോഴിതാ ഫൈനലിലെത്താന്‍ സാധ്യതയുള്ള താരം ആരെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഗോപിക. വണ്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോപിക മനസ് തുറന്നത്. ഒരാളുടെ പേര് മാത്രമാണ് ഗോപിക പറയുന്നത്. അതേസമയം ഫൈനലില്‍ എത്താന്‍ സാധ്യതയില്ലാത്തവരുടെ പേരുകളും ഗോപിക പറയുന്നുണ്ട്.

ഫൈനലില്‍ എത്തുമെന്ന് കരുതുന്ന ഒരാള്‍ റെനീഷയാണെന്നാണ് ഗോപിക പറയുന്നത്. റെനീഷ നല്ല ഗെയിമറാണ്. നേരേയെ ചിന്തിക്കുള്ളൂവെന്നത് മാത്രമാണ് പ്രശ്‌നം. ഫ്രണ്ട്ഷിപ്പില്‍ പെട്ടിട്ടുണ്ട്. അത് പാരയാകും. അതില്‍ നിന്നും പുറത്ത് കടന്ന് ഗെയിം കളിക്കാന്‍ സാധിച്ചാല്‍ റെനീഷയ്ക്ക് ഫൈനലിലെത്താനാകുമെന്നാണ് ഗോപിക പറയുന്നത്. പെര്‍ഫെക്ട് ഗെയിമറാണ്. ചില ഒപ്പീനയനുകള്‍ എനിക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ മനസിലുള്ളത് അതുപോലെ പറയും. എന്നെ ഇഷ്ടമല്ല എന്നത് എന്റെ മുഖത്ത് നോക്കി പറഞ്ഞതാണ് എനിക്ക് ഇഷ്ടമായതെന്നും ഗോപിക പറയുന്നു.
ഒരു കാര്യവുമില്ലാതെ അവിടെ നില്‍ക്കുന്നത് എന്ന് തോന്നിയത് അളിയനും മിഥുനുമാണെന്നാണ് ഗോപിക പറയുന്നത്. മിഥുന്‍ പക്ഷെ ഗെയിം കളിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും താരം പറയുന്നു. ടാസ്‌ക് ചെയ്യും. പക്ഷെ ഒരു പ്രശ്‌നം വന്നാലെ മറ്റോ ജാങ്കോ എന്ന് പറഞ്ഞ് പോകുമെന്നാണ് ഗോപിക പറയുന്നത്. ചക്രവ്യൂഹം വരെ ഒന്നും ചെയ്തിട്ടില്ലെന്നും ഗോപിക പറയുന്നത്. അളിയനെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും ഗോപിക പറയുന്നുണ്ട്.
റിനോഷ് ഫൈനലില്‍ എത്തില്ലെന്നും ഗോപിക പറയുന്നത്. ഇതുവരെ മുഖംമൂടി അഴിഞ്ഞു വീഴാത്തൊരാള്‍ റിനോഷ് ആണെന്നും ഗോപിക പറയുന്നുണ്ട്. ആദ്യ ഘട്ടം മുതലേ താന്‍ പറയുന്നതാണിത്. റിനോഷ് ഫേക്കാണ്. നിങ്ങള്‍ എങ്ങനെ ഗെയിം കളിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് റിനോഷിനോട് ചോദിച്ചിരുന്നു. അതിന് റിനോഷ് നല്‍കിയ മറുപടി വ്യക്തമായിരുന്നു. അതില്‍ നിന്നു തന്നെ ഗെയിം കളിക്കാനാണ് വന്നതെന്ന് വ്യക്തമായെന്നും ഗോപിക പറയുന്നു.

ഷോയില്‍ വച്ച് മറ്റുള്ളവര്‍ തന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ടെന്നും ഗോപിക പറയുന്നു. ഞാനത് പറയാതിരുന്നതാണ്. ക്യാമറയ്ക്ക് മുന്നില്‍ വന്ന് നിന്ന് പറയുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. അത് വേണ്ട എന്റെ ഗെയിം കണ്ട് എന്നെ മനസിലാക്കിയാല്‍ മതിയെന്ന് ഞാന്‍ തീരുമാനിച്ചു. അതാണ് എനിക്ക് പറ്റിയ തെറ്റെന്ന് പലരും പറഞ്ഞുവെന്നും ഗോപിക പറയുന്നു.
എന്നോട് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടുണ്ട്. കറുത്തതാണെങ്കിലും കാണാന്‍ ഭംഗിയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ കുഞ്ഞുനാള്‍ മുതല്‍ കേള്‍ക്കുന്നതാണ്. അതില്‍ നിന്നൊക്കെ റിക്കവറായി ഓക്കെയായി വന്നതാണ്. വീണ്ടുമത് കേള്‍ക്കുമ്പോഴുണ്ടാകുന്ന അവസ്ഥയിലാണ് പല പ്രശ്നങ്ങളും ഉണ്ടായത്. ആദ്യം കേള്‍ക്കുമ്പോള്‍ കുഴപ്പമില്ല. പിന്നെ പിന്നെ ബുദ്ധിമുട്ടാകും. ഇത്ര ഉയരത്തിലുള്ളവര്‍ പോലും ഇങ്ങനെയാണല്ലോ ചിന്തിക്കുന്നത് സമൂഹം എന്താണ് മാറാത്തതെന്ന് തോന്നുമെന്നും ഗോപിക പറയുന്നു.


Click it and Unblock the Notifications











