മിഥുന് പ്രണയ കഥ പറഞ്ഞുകൊടുത്തത് റിനോഷ് എന്ന് മാരാര്‍; അഖിലിനെതിരെ വീഡിയോയുമായി മിഥുന്‍!

ബിഗ് ബോസ് മലയാളം സീസണ്‍ 5 വുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വിവാദമാണ് അനിയന്‍ മിഥുന്റെ പ്രണയകഥ. പട്ടാളക്കാരിയെ പ്രണയിച്ചുവെന്നും അവള്‍ ബാറ്റില്‍ഫീല്‍ഡില്‍ വച്ച് കൊല്ലപ്പെട്ടുമെന്നുമാണ് അനിയന്‍ മിഥുന്‍ പറഞ്ഞത്. പക്ഷെ മിഥുന്‍ പറഞ്ഞ കഥ നുണയാണെന്ന് അവതാരാകനായ മോഹന്‍ലാല്‍ തന്നെ പറഞ്ഞതോടെ മിഥുന് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്.

ബിഗ് ബോസ് വീടിന് അകത്തും പുറത്തും വലിയ ചര്‍ച്ചയായി മാറി മിഥുന്റെ കഥ. മേജര്‍ രവി അടക്കമുള്ള പട്ടാളക്കാരും താരത്തിനെതിരെ രംഗത്തെത്തി. പിന്നാലെയാണ് താരം ഷോയില്‍ നിന്നും പുറത്താകുന്നത്. പുറത്തിറങ്ങിയ മിഥുന്‍ മാധ്യമങ്ങളില്‍ നിന്നെല്ലാം അകലം പാലിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ മിഥുന്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Bigg Boss Malayalam

പ്രണയകഥ മിഥുന് പറഞ്ഞ് കൊടുത്തത് റിനോഷ് ആണെന്നുള്ള അഖില്‍ മാരാരുടെ പരാമര്‍ശത്തിനെതിരെയാണ് മിഥുന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മിഥുന്റെ പ്രതികരണം. തന്റെ കഥയുമായി റിനോഷിന് യാതൊരു ബന്ധവുമില്ലെന്നാണ് മിഥുന്‍ പറയുന്നത്.

''എല്ലാവര്‍ക്കും നമസ്‌കാരം. ഞാനൊരു വീഡിയോ കണ്ടു. റിനോഷാണ് എനിക്ക് കഥകളൊക്കെ പറഞ്ഞു തന്നതെന്ന് അഖിലേട്ടനൊക്കെ കിച്ചണില്‍ വച്ച് പറയുന്നത്. അഖിലേട്ടന് മാറിപ്പോയതാണ്. തെറ്റുപറ്റിയതാണ്. പാവങ്ങളാണ്. അവര്‍ക്കറിയില്ലല്ലോ. അറിയാതെ പറഞ്ഞു പോയതാണ്. ഇതില്‍ റിനോഷ് ഒരു തരത്തിലും ഭാഗമല്ല. എന്റേത് മാത്രമാണ് ഉത്തരവാദിത്തം. ഞാനത് സോറി പറഞ്ഞ് തീര്‍ത്തതാണ്. എല്ലാ മത്സരാര്‍ത്ഥികളുടേയും മുന്നില്‍ വച്ച്, ബിഗ് ബോസിന് ഉള്ളില്‍ വച്ചു തന്നെ തീര്‍ത്തതാണ്'' മിഥുന്‍ പറയുന്നു.

റിനോഷിന് യാതൊരു പങ്കുമില്ല. റിനോഷ് വളരെ നല്ല വ്യക്തിയാണ്. എന്റെ ആത്മസുഹൃത്താണ്. ആരും അവനെ ഒന്നും പറയരുത്. അവനൊന്നുമല്ല കഥ പറഞ്ഞു തന്നത്. എനിക്ക് പറ്റിയ തെറ്റാണ്. ഞാന്‍ മാത്രം ഭാഗവാക്കായ സംഭവമാണ്. ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ഈ വിഷയം ഇനിയും വലുതാക്കരുതെന്ന് പറഞ്ഞാണ് മിഥുന്‍ വീഡിയോ അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലേക്ക് തിരികെ വന്ന മിഥുന്‍ തന്റെ കഥ നുണയാണെന്ന് തുറന്ന് പറഞ്ഞിരുന്നു.

തന്റെ തെറ്റ് ഏറ്റ് പറഞ്ഞ മിഥുന്‍ സഹമത്സരാര്‍ത്ഥികളോടും പ്രേക്ഷകരോടും പരസ്യമായി മാപ്പ് പറയുകയും ചെയ്തു. പുറത്ത് പോയപ്പോഴാണ് ഈ വിഷയം ഇത്രത്തോളം രൂക്ഷമായി കത്തിക്കയറി എന്ന് അറിയുന്നത്. സൈബര്‍ ആക്രമണം ഉണ്ടായി. എന്റെ സുഹൃത്തുക്കളെയും വീട്ടുകാരെയും വിഷമിപ്പിച്ചുവെന്നാണ് മിഥുന്‍ പറഞ്ഞുത്. ഇന്ത്യന്‍ ആര്‍മിയുടെ പേര് എടുത്തിട്ടത് വളരെയധികം പ്രശ്‌നമായെന്നും താരം പറഞ്ഞു.

Bigg Boss Malayalam

എന്റെ ജീവിതത്തില്‍ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ അതില്‍ ഇന്ത്യന്‍ ആര്‍മിയുടെ കാര്യം ഞാന്‍ എടുത്തിട്ടു. അത് ചെയ്യാന്‍ പാടില്ലാത്തതായിരുന്നു
അത് അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറഞ്ഞുപോയതാണ്. അങ്ങനൊരു കഥ പറഞ്ഞതിന് എല്ലാവരുടെ മുന്നിലും ഞാന്‍ ഒന്നുകൂടി സോറി ചോദിക്കുകയാണെന്നാണ് മിഥുന്‍ പറഞ്ഞത്. പ്രണയം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ ഒന്നുമല്ല. അത് ആ ഒരു ഇതില്‍ അങ്ങ് പറഞ്ഞ് പോയതാണെന്നാണ് മിഥുന്‍ നല്‍കിയ വിശദീകരണം.

ഇപ്പോള്‍ തന്റെ പ്രൊഫഷനെയും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ആ കഥയുടെ പേരില്‍ എല്ലാ മലയാളികളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എല്ലാ പട്ടാളക്കാരോടും സോറി പറയുന്നു. ചാനലിലോടും മാപ്പ് പറയുന്നതായി മിഥുന്‍ പറഞ്ഞു. ഞാന്‍ ചെയ്തതിന്റെ പേരില്‍ എയര്‍പോര്‍ട്ടില്‍ വച്ച് എന്റെ അച്ഛനെയും അമ്മയെയും മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും മിഥുന്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X