അതിന് അഖിലിനെ പുറത്താക്കേണ്ടതില്ല; മുണ്ട് പൊക്കിയത് അബദ്ധം! ടോപ് ഫൈവിൽ അവർ വരണമെന്ന് ആഗ്രഹം: റിയാസ് സലിം
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ രണ്ടാമത്തെ തവണയാണ് മുന്‍ സീസണുകളിലെ മത്സരാർത്ഥികൾ ചലഞ്ചേഴ്‌സായി എത്തുന്നത്. കഴിഞ്ഞ ആഴ്ച റോബിൻ രാധാകൃഷ്‍ണനും രജിത്ത് കുമാറും ഷോയിൽ എത്തിയത് പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. അതിനു പിന്നാലെ ഈ വീക്കിൽ ഷോയിലെത്തിയത് കഴിഞ്ഞ സീസണിലെ സെക്കൻഡ് റണ്ണറപ്പായ റിയാസ് സലിമും മൂന്നാം സീസണിൽ ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട ഫിറോസ് ഖാനുമാണ്.
ഇപ്പോഴിതാ മൂന്ന് ദിവസം ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ശേഷം തിരിച്ചെത്തിയിരിക്കുകയാണ് റിയാസ് സലിം. കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം റിയാസ് ഫിൽമിബീറ്റ് മലയാളം അടക്കമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നൽകിയ പ്രതികരണം ശ്രദ്ധനേടുകയാണ്. സീസണ്‍ 5 ലെ മത്സരാര്‍ഥികളെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാവരും എല്ലാവരും അടിപൊളിയാണ്, നല്ല വ്യക്തികളാണ്, പക്ഷേ അത്ര നല്ല ഗെയിമേഴ്സ് അല്ലെന്നായിരുന്നു റിയാസിന്റെ മറുപടി.

ഗെയിം ചേഞ്ച് ചെയ്യാന്‍ സാധിച്ചോ എന്ന് ചോദ്യത്തിന്, മൂന്ന് ദിവസവും ഒരു രാത്രിയുമാണ് ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നത്. ആ സമയം കൊണ്ട് ഗെയിം ചേഞ്ച് കൊണ്ടുവരാന്‍ പറ്റുമോ എന്നൊന്നും അറിയില്ലെന്നാണ് റിയാസ് പറഞ്ഞത്. പക്ഷേ തന്നെകൊണ്ട് കഴിയുന്ന പോലെ അവരെ ആക്ടീവാക്കാൻ ശ്രമിച്ചിട്ടുണ്ട്. അവിടെ കുറെ കാര്യങ്ങളൊക്കെ പോയിന്റ്ഔട്ട് ചെയ്തിരുന്നു. അതിൽ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കി.
അഖിൽ മാരാർ മുണ്ട് പൊക്കിയ സംഭവത്തിലും റിയാസ് പ്രതികരിച്ചു. അത് അഖില്‍ മാരാരുടെ സ്ട്രാറ്റജി ഒന്നും ആയിരുന്നില്ല. മറിച്ച് അഖില്‍ മാരാര്‍ക്ക് സംഭവിച്ച ഒരു അബദ്ധമായിരുന്നു എന്നാണ് റിയാസ് പറഞ്ഞത്. അഖിൽ മാരാർ ഹൗസിനുള്ളിൽ ഒരുപാട് തെറ്റായ സ്റ്റേറ്റ്മെന്റുകൾ നടത്തുന്നുണ്ട്.
അവിടെ പ്രതികരിക്കാൻ ആളുകൾ ഉണ്ട്. പക്ഷേ അഖിൽ മാരാരിനോട് അത്രയും കോമ്പീറ്റ് ചെയ്ത് നിൽക്കാൻ കഴിയുന്ന ആളുകൾ കുറവാണെന്ന് തോന്നുന്നു. എന്നാൽ നാദിറയും ജുനൈസുമൊക്കെ പൊളിറ്റിക്കലി തെറ്റായ കാര്യങ്ങളെ ശക്തമായി ചൂണ്ടിക്കാണിക്കുന്നവരാണെന്ന് റിയാസ് പറഞ്ഞു.
അഖിൽ മാരാർ ജുനൈസിനെ ബോഡി കൊണ്ട് തള്ളിയത് വലിയ ഫിസിക്കൽ അസോൾട്ട് അല്ലെന്നും റിയാസ് പ്രതികരിച്ചു. അത് ബിഗ് ബോസിൽ എപ്പോഴും നടക്കുന്ന ഒരു കാര്യമാണ്. ജുനൈസിന് അതൊരു ഫിസിക്കൽ അസോൾട്ട് ആയിട്ട് തോന്നിയെങ്കിൽ അത് ഉറപ്പായിട്ടും അങ്ങനെ ഒന്ന് തന്നെയാണ്, പക്ഷേ അത് ശരിക്കും ഒരു ഫിസിക്കൽ അസോൾട്ട് ആയിരുന്നില്ല അത്. അതിന് അഖിൽ മാരാരിനെ പുറത്താക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും വ്യക്തമാക്കി.

ടോപ് ഫൈവിനെ കുറിച്ച് ചോദിച്ചപ്പോൾ റിയാസ് പറഞ്ഞത് ഇങ്ങനെയാണ്, അഖിൽ മാരാർ ഒരു നല്ല ഗെയിമറാണെന്ന് എല്ലാവർക്കും തോന്നുന്നുണ്ടെങ്കിൽ പുള്ളിക്കാരൻ ഉണ്ടാവാം. ഞാൻ അവിടെ കൂടുതൽ സമയം ചെലവഴിച്ചത് സെറീനയ്ക്കും ജുനൈസിനും ഒപ്പമാണ്. അവർ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. അതുപോലെ നാദിറ മെഹറിൻ. അതല്ലാതെ ഒരു ടോപ് 5 ആയിട്ട് പറയുന്നില്ല. ഞാൻ ആരെയും സപ്പോർട്ട് ചെയ്യുന്നില്ല. കാണുന്ന പ്രേക്ഷകർ ഗെയിം കണ്ട് വിലയിരുത്തുക എന്ന് റിയാസ് പറഞ്ഞു.
കോർട്ട് റൂം ടാസ്കിൽ റിയാസ് പറഞ്ഞ ഒരു വാക്കിലെ തെറ്റ് അഖിൽ മാരാർ ചൂണ്ടിക്കാണിച്ചതും റിയാസ് അതിന് മാപ്പ് പറഞ്ഞതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതിനോടും റിയാസ് പ്രതികരിച്ചു. അഖിൽ മാരാർ തന്നെക്കൊണ്ട് സോറി പറയിച്ചതല്ല. താൻ പറഞ്ഞത് തെറ്റാണെന്ന് തനിക്ക് തോന്നിയപ്പോൾ സോറി പറഞ്ഞതാണ്. വീട്ടിലെ മറ്റുള്ളവരും ആ തെറ്റ് ചൂണ്ടിക്കാണിച്ചിരുന്നു. തനിക്ക് തെറ്റാണെന്ന് തോന്നിയ കാര്യത്തോട് ക്ഷമ പറയാൻ താൻ കാണിച്ച മനസാണ് അതെന്നാണ് റിയാസ് പറഞ്ഞത്.


Click it and Unblock the Notifications