റോബിനും രജിത്തും ബിഗ് ബോസ് വീട്ടില്‍! റോബിനെ കെട്ടിപ്പിടിച്ച് മാരാര്‍; ഞെട്ടിത്തരിച്ച് വീട്ടുകാര്‍!

ആകാംഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തുന്നത് റോബിനും രജിത് കുമാറും തന്നെ. ഇപ്പോള്‍ പുറത്ത് വന്ന പ്രൊമോ വീഡിയോയാണ് ഇക്കാര്യം ഉറപ്പു വരുത്തിയിരിക്കുന്നത്. പിന്നാലെ തന്നെ ലൈവിലും താരങ്ങളുടെ എന്‍ട്രി നടന്നിരിക്കുകയാണ്. പ്രൊമോയില്‍ റോബിനും രജിത്തും വരുന്നതായി വ്യക്തമായി തന്നെ കാണിക്കുന്നുണ്ട്. അതേസമയം തന്നെ ലൈവില്‍ റോബിന്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.

ഇന്നലെ രാത്രി വന്ന പ്രൊമോ മുതല്‍ പ്രേക്ഷകര്‍ കാത്തിരുന്ന നിമിഷമായിരുന്നു ഇത്. ഷോയില്‍ നിന്നും സഹ മത്സരാര്‍ത്ഥികളെ കയ്യേറ്റം ചെയ്ത കുറ്റത്തിന് പുറത്താക്കപ്പെട്ട റോബിനും രജിത് കുമാറുമാണ് ഷോയിലേക്ക് തിരികെ വന്നിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലുള്ളവരെ സംബന്ധിച്ചും പ്രേക്ഷകര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കുന്നതാണ് ഈ റീ എന്‍ട്രികള്‍.

Bigg Boss Malayalam

ഈ ആഴ്ചയിലെ വീക്കിലി ടാസ്‌കിന്റെ ഭാഗമായിട്ടാണ് റോബിനും രജിത്തും ബിഗ് ബോസ് വീട്ടിലെത്തുന്നത്. ഹോട്ടല്‍ ടാസ്‌കില്‍ അതിഥികളായിട്ടാണ് ഇരുവരും എത്തുന്നത്. ഷോയിലേക്കുള്ള വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയോ റീ എന്‍ട്രിയോ അല്ല റോബിന്റേയും രജിത്തിന്റേയും വരവ്. ടാസ്‌കിന് വേണ്ടി മാത്രാണ് ഇരുവരും വരുന്നത്. റേറ്റിംഗ് കാര്യമായ ക്ഷീണം അനുഭവിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 നെ ശക്തമായി തിരികെ കൊണ്ടു വരാനുള്ള അണിയറ പ്രവര്‍ത്തകരുടെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ടാസ്‌കിന്റെ ഭാഗമായി താരങ്ങള്‍ തകര്‍ക്ക് അഭിനയിക്കുന്നതിനിടെയാണ് റോബിന്‍ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരുന്നത്. വിക്രമിലെ പാട്ടിന്റെ അകമ്പടിയോടെയായിരുന്നു റോബിന്റെ എന്‍ട്രി. രസകരമായ വസ്തുത പുറത്ത് വച്ച് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ള റോബിനും അഖില്‍ മാരാരും ആദ്യമായി മുഖാമുഖം കാണുന്നു എന്നതാണ്. ഈ അവസരത്തില്‍ റോബിന്‍ അതിഥിയും മാരാര്‍ സെക്യൂരിറ്റി ഗാര്‍ഡുമാണ്.

Bigg Boss Malayalam

റോബിന്റെ വരവില്‍ താരങ്ങളെല്ലാം തന്നെ അമ്പരന്നിരിക്കുകയാണ്. എന്ത് പറയണമെന്നോ ചെയ്യണമെന്നോ പലര്‍ക്കും അറിയില്ല. അഖില്‍ മാരാര്‍ റോബിനെ കെട്ടിപ്പിടിക്കുന്നുണ്ട്. എല്ലാവരും റോബിന് ഹോട്ടല്‍ കാണിച്ചു കൊടുക്കുകയും ആവശ്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്നുണ്ട്. ഇതിനിടെ താരങ്ങളെ കൊള്ളിച്ചും തന്നെ പുകഴ്ത്തിയുമൊക്കെ റോബിന്‍ സംസാരിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ ഈ ഹോട്ടലാണോ മുമ്പത്തെ ഹോട്ടലാണോ നല്ലതെന്ന് ശോഭ റോബിനോട് ചോദിക്കുന്നുണ്ട്.

ഇതിന് റോബിന്‍ നല്‍കിയ മറുപടി ഹോട്ടലിന്റെ വലുപ്പമല്ല അവിടെയുള്ളവരാണ് ഹോട്ടലിനെ നല്ലതാക്കുന്നതെന്നായിരുന്നു. അതിന് പിന്നിലെ അര്‍ത്ഥം പകല്‍ പോലെ വ്യക്തമാണ്. റോബിന്റെ വരവില്‍ തന്നെ മത്സരാര്‍ത്ഥികള്‍ അമ്പരന്നിരിക്കുകയാണ്. പിന്നാലെ രജിത് കുമാര്‍ കൂടെ കടന്നു വരുമ്പോള്‍ എന്താകും താരങ്ങളുടെ അവസ്ഥ. റോബിനും രജിത്തും എങ്ങനെയാണ് മുഖാമുഖം വരുമ്പോള്‍ കളിക്കുക. അഖില്‍ മാരാര്‍ എങ്ങനെയായിരിക്കും ഇരുവരേയും സമീപിക്കുക എന്നതൊക്കെ കണ്ടറിയേണ്ടതാണ്.

സോഷ്യല്‍ മീഡിയയാകെ ഉണർന്നിരിക്കുകയാണ് റോബിന്റേയും രജിത്തിന്റേയും കടന്നു വരവില്‍. അതേസമയം ഈ വരവിനെ വിമർശിക്കുന്നവരുമുണ്ട്. പുറത്താക്കപ്പെട്ട രണ്ടു പേരാണ് റോബിനും രജിത്തും. റേറ്റിംഗിന് വേണ്ടി മാത്രം ഇരുവരേയും തിരികെ കൊണ്ടു വരുന്നത് ശരിയാണോ എന്നാണ് ചിലർ ചോദിക്കുന്നത്. അതേസമയം, ബിഗ് ബോസ് വീടിന്റെ മുന്നോട്ടുള്ള ഗതിയെ ഇരുവർക്കും സ്വാധീനിക്കാകുമോ എന്നത് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X