ശോഭയുടെ പിആര്‍ ആണോ റോബിന്‍? സീസണ്‍ 5ല്‍ ഇടപെടുമോ? ആരോപണങ്ങള്‍ക്ക് റോബിന്റെ മറുപടി
ബിഗ് ബോസ് മലയാളം സീസണ്‍ 5 നടന്നു കൊണ്ടിരിക്കുകയാണ്. എങ്കിലും സീസണ്‍ 4 നെക്കുറിച്ചുള്ള ആരാധകരുടെ ചര്‍ച്ചകളൊന്നും ഇപ്പോഴും അവസാനിച്ചിട്ടില്ല. നാലാം സീസണിലൂടെ താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട്. അതിലൊരാളാണ് റോബിന്‍. പോയ സീസണിലെ ഏറ്റവും ജനപ്രീയരില് ഒരാളായിരുന്നു റോബിന്‍. എന്നാല്‍ സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്ത കുറ്റത്തിന് റോബിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
നാലാം സീസണിന്റെ തുടക്കത്തില്‍ റോബിന്‍ ശോഭ വിശ്വനാഥിന് ആശംസ നേര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇതോടെ ശോഭയുടെ പിആര്‍ റോബിനാണോ എന്നുള്ള ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. റോബിന്റെ പിന്തുണയോടെ ശോഭ കളിക്കുമെന്നായിരുന്നു ചര്‍ച്ചകള്‍. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്ത നല്‍കിയിരിക്കുകയാണ് റോബിന്‍. യു ടൂ സീ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോബിന്‍ മനസ് തുറന്നത്.

എനിക്കതില്‍ വ്യക്തിപരമായി അറിയുന്ന ഒരാള്‍ പുള്ളിക്കാരിയായിരുന്നു. വലിയ കോണ്ടാക്ട് ഒന്നുമല്ല. പുള്ളിക്കാരിയുടെ ഒരു ഷോയില്‍ ഞാന്‍ ആയിരുന്നു ഷോ സ്‌റ്റോപ്പര്‍. എന്നോട് വരാന്‍ പറഞ്ഞു. ഞാന്‍ പോയി. ബാലരാമപുരത്തായിരുന്നു. കൈത്തറിയായിരുന്നു. നല്ലൊരു ഇവന്റായിരുന്നു. അന്ന് അവരുമായി സംസാരിച്ചിട്ടുണ്ടായിരുന്നു. വ്യക്തിയെന്ന നിലയില്‍ നല്ലൊരാളാണെന്ന് തോന്നി. എനിക്ക് മറ്റാരേയും വ്യക്തിപരമായി അറിയില്ല. ഇങ്ങനെ ഒരാള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഓള്‍ ദ ബെസ്റ്റ് ഇട്ടത് മാത്രമാണെന്ന് റോബിന്‍ പറയുന്നു.
പിന്നെ ഒരു മത്സരാര്‍ത്ഥി അതിനകത്തേക്ക് പോകുമ്പോള്‍, എനിക്ക് പരിയമുള്ള ഒരാളാകുമ്പോള്‍ പോയിട്ട് വാടേയ് എന്ന് പറയാനാകില്ല. നിങ്ങള്‍ പോയിട്ട് വിജയിച്ചു വരൂവെന്നേ പറയാനാകൂ. ഓള്‍ ദ ബെസ്റ്റ് എന്ന് പറയുന്നത് വിജയിച്ചു വരൂവെന്നാണ്. അതുകൊണ്ടാണ് കിരീടം വച്ചു കൊടുത്തതെന്നും റോബിന്‍ പറയുന്നുണ്ട്. ഷോ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പോസ്റ്റിടുന്നത്. ഷോയില്‍ ഇടപെടാന്‍ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ടാണ് ഷോ തുടങ്ങും മുമ്പിട്ടതെന്നും റോബിന്‍ പറയുന്നു.
ഷോയെക്കുറിച്ച് അഭിപ്രായം പറയാനോ ഇടപെടാനോ സ്വാധീനിക്കാനോ തനിക്ക് താല്‍പര്യമില്ലെന്ന് വ്യക്തമാക്കുകയാണ് റോബിന്‍. ഷോ തുടങ്ങുന്നതിന് മുമ്പാണ് പോസ്റ്റ് ഇട്ടത് എന്ന് മനസിലാക്കാനാണ് തിയ്യതിയും സമയവും താന്‍ പോസ്റ്റില്‍ നോട്ട് ചെയ്തതെന്നും റോബിന്‍ പറയുന്നു. ശോഭ പോകുന്നുണ്ടെന്ന് അറിഞ്ഞത് പ്രെഡിക്ഷന്‍ ലിസ്റ്റ് വന്നപ്പോഴാണ്. താന്‍ ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നുവെന്നും റോബിന്‍ പറയുന്നു.

തന്നോട് പറഞ്ഞിട്ടല്ല ശോഭ ബിഗ് ബോസിലേക്ക് പോയതെന്നും റോബിന്‍ പറയുന്നു. ആരും അങ്ങനെ ചെയ്യില്ലെന്നും താനും ആരോടും പറഞ്ഞിരുന്നില്ലെന്നും റോബിന്‍ പറയുന്നു. ഷോ തുടങ്ങിയ ശേഷം താന്‍ പറഞ്ഞത് നന്നായി കളിക്കുന്നവര്‍ ജയിക്കട്ടെ എന്ന് മാത്രമാണ്. ഒരിടത്തും ആരേയും പിന്തുണച്ച് താന്‍ സംസാരിച്ചിട്ടില്ല. ഷോ തുടങ്ങിയ ശേഷം സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണെന്നും താരം പറയുന്നു. അകത്തുള്ളയാള്‍ കളിക്കുന്നത് അനുസരിച്ച് വേണം സപ്പോര്‍ട്ട് ചെയ്യാന്‍ അല്ലാതെ പുറത്തുള്ളയാളുടെ സ്വാധീനം കൊണ്ടാകരുതെന്നാണ് റോബിന്‍ പറയുന്നത്.
തനിക്കും ബിഗ് ബോസിലേക്ക് വിളി വന്നിരുന്നുവെന്നാണ് ആരതി പറയുന്നത്. താന്‍ ആ ഷോ ഫോളോ ചെയ്യുന്ന ആളല്ല. അതിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുമില്ലെന്നും ആരതി പറയുന്നു. ബിഗ് ബോസില്‍ പോയിരുന്നുവെങ്കില്‍ തന്റെ സിനിമയുടെ റിലീസൊന്നും കാണാന്‍ സാധിക്കുമായിരുന്നില്ലെന്നും ആരതി പറയുന്നു.


Click it and Unblock the Notifications