ഇവളെ സൂക്ഷിച്ചോ, സകല അടിക്കും കാരണം ഇവളാണ്! ദേവുവിനെ വലച്ചുകീറി അളിയന്‍; അടിയുടെ കാരണം ഇത്‌

ബിഗ് ബോസ് മലയാളം രണ്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. മൂന്നാമത്തെ ആഴ്ചയിലേക്ക് എത്തുമ്പോള്‍ തീര്‍ത്തും നാടകീയമായ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറുന്നത്. താരങ്ങള്‍ തമ്മില്‍ മോഹന്‍ലാലിന് മുന്നില്‍ വച്ച് പോലും അടിയുണ്ടാക്കുന്നതിനാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി മോഹന്‍ലാല്‍ ലൈവ് കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് താരങ്ങളോട് യാത്ര പോലും പറയാതെ പോവുകയും ചെയ്തു.

ഇതിനിടെ ഒട്ടും നിനച്ചിരിക്കാത്തൊരു സംഭവം കൂടി ബിഗ് ബോസ് വീട്ടില്‍ നടന്നിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ താരങ്ങളില്‍ ഏറ്റവും ശാന്തമായി പെരുമാറുന്ന, എല്ലാവരോടും ചിരിച്ചു കളിച്ച് മാത്രം സംസാരിക്കുന്ന താരമാണ് അഞ്ജൂസ് റോഷ്. ആരോടും റോഷ് അളിയന്‍ ദേഷ്യപ്പെടുന്നത് ഇന്നുവരെ കണ്ടിട്ടില്ല. എന്നാല്‍ ആരും നിനച്ചിരിക്കാത്ത സമയത്ത് പൊട്ടിത്തെറിച്ചിരിക്കുകയാണ് റോഷ് അളിയന്‍.

Bigg Boss Malayalam

ഇന്നലെ നടന്ന അടികള്‍ക്ക് ശേഷം മനീഷയ്‌ക്കൊപ്പമിരുന്ന് സംസാരിക്കുകയായിരുന്നു റോഷ് അളിയന്‍. ഈ സമയത്ത് ദേവു അവിടേക്ക് എത്തുകയായിരുന്നു. ദേവുവും മനീഷയും വളരെ അടുത്ത സുഹൃത്തുക്കളാണ്. അഞ്ജൂസ് റോഷിനൊപ്പം സംസാരിച്ചിരിക്കുന്നത് കണ്ട ദേവു ഓ ഇപ്പോള്‍ ഇങ്ങോട്ടായോ ചായിവ് എന്ന് ചോദിക്കുകയായിരുന്നു. ഇതാണ് റോഷ് അളിയനെ ചൊടിപ്പിച്ചത്. പിന്നാലെ താരം പൊട്ടിത്തെറിക്കുകയായിരുന്നു.

എപ്പോഴും ശാന്തയും ചിരിക്കുന്ന മുഖത്തോടെയും മാത്രം കണ്ടിട്ടുള്ള റോഷ് അളിയന്റെ പൊട്ടിത്തെറിക്കല്‍ മത്സരാര്‍ത്ഥികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. കുറേ നേരം കൊണ്ട് ഞാന്‍ ചേച്ചിയെ നോക്കുവാണ്. ആവശ്യമില്ലാതെ എന്റെ കാര്യത്തില്‍ ഇടപെടുന്നു. ഞാന്‍ മനീഷ ചേച്ചിയോടല്ലേ സംസാരിച്ച് കൊണ്ടിരിക്കുന്നത്. നേരത്തെ ഫുഡ് കഴിച്ചോണ്ടിരുന്നപ്പോഴും എന്നെ പോയിന്റ് ചെയ്‌തോണ്ടിരിക്കുവാണെന്നാണ് റോഷ് അളിയന്‍ പറഞ്ഞത്.

ഞാന്‍ ഇന്നേവരെ ഇങ്ങനെ സംസാരിച്ചിട്ടില്ല. എന്നെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നൊക്കെ പറയുന്നു. ഞാന്‍ നിങ്ങള്‍ക്ക് തരുന്നൊരു ബഹുമാനം ഉണ്ട് അത് കളയരുത്. ഞാന്‍ ഇവിടെ ഒറ്റക്കാണ് കളിക്കാന്‍ വന്നത്. ഒറ്റക്ക് തന്നെ കളിച്ചിട്ട് പോകുമെന്നും റോഷ് അളിയന്‍ പറയുന്നുണ്ട്. അഞ്ജൂസില്‍ നിന്നുമുണ്ടായ അപ്രതീക്ഷിതമായ പൊട്ടിത്തെറിയില്‍ ദേവുവും ഞെട്ടിപ്പോയി. അതിനാല്‍ തുടക്കത്തില്‍ ദേവുവിന് മറുപടി നല്‍കാന്‍ പോലും സാധിച്ചിരുന്നില്ല. ദേവുവിന്റെ മറുപടി കേട്ട് അടങ്ങാന്‍ റോഷ് തയ്യാറായിരുന്നില്ല. നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു റോഷ്.

'ഇവിടെ ഒത്തിരി പേര്‍ എന്നെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ട്. അഖില്‍ മാരാര്‍ ഇന്നലെ രണ്ട് പ്രാവശ്യം ഡയലോ?ഗ് അടിച്ചു. അയാളുടെ മുഖത്ത് നോക്കി തെറിവിളിക്കാന്‍ അറിഞ്ഞൂടാത്തത് കൊണ്ടല്ല. ആരുടെയും മുന്നില്‍ ഫൂള്‍ ആകാനല്ല ഞാന്‍ വന്നതെന്നാണ് റോഷ് പറയുന്നത്. രണ്ട് മൂന്ന് പ്രാവശ്യം ദേവുവിനെ ഞാന്‍ നോട്ട് ചെയ്തിട്ടുള്ളതാണ്. മുഖത്ത് നോക്കി സംസാരിക്കാത്തത് എന്തെന്ന് അറിയാമോ. ബഹുമാനം കൊണ്ടാണെന്നും റോഷ് പറഞ്ഞു.

ഈ സമയത്ത് മനീഷയോട് തന്റെ ഭാഗം ന്യായീകരിക്കന്‍ ശ്രമിക്കുകയായിരുന്നു ദേവു. ഞാന്‍ ഇവിടെ കണ്ടിട്ടുള്ള ഏറ്റവും വലിയ പാരയും ഏറ്റവും വലിയ വക്രബുദ്ധിയുമുള്ള വ്യക്തി ഇവര്‍ മാത്രമാണ്. ഇവര്‍ കാരണമാണ് ഇവിടെ ഏറ്റവും കൂടുതല്‍ പ്രശ്‌നം നന്നിട്ടുള്ളത്. അക്കാര്യം നിങ്ങള്‍ക്ക് എന്നെങ്കിലും മനസിലാകും. ഇത്രയും നാള്‍ വേണ്ടായെന്ന് വച്ചത് നിങ്ങള്‍ മാറും എന്ന് കരുതിയാണെന്നും റോഷ് പറയുന്നുണ്ട്.

അതേസമയം താന്‍ മാറാന്‍ പോകുന്നില്ലെന്ന് ദേവു പറഞ്ഞു. അഞ്ജൂസ് എന്നെ ജഡ്ജ് ചെയ്യാന്‍ നിക്കണ്ട. ഞാന്‍ ഇവിടുത്തെ പാരയോ വാക്കത്തിയോ ആയിക്കോട്ടെ. അത് നീ നോക്കേണ്ട കാര്യമില്ലെന്നും ദേവു പറഞ്ഞു. തുടര്‍ന്നു റോഷ് കയര്‍ത്തു കൊണ്ടിരിക്കുന്നു. ഏറെ പാടുപെട്ടാണ് മറ്റുള്ളവര്‍ റോഷിനെ അവിടെ നിന്നും കൊണ്ടു പോയത്. പിന്നീട് മറ്റുള്ളവരോട് സംസാരിക്കവെ റോഷ് താന്‍ പൊട്ടിത്തെറിക്കാനുള്ള കാരണം പറഞ്ഞു.

Bigg Boss Malayalam

പലപ്പോഴായി കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമിച്ചത് ദേവുവാണ്. താനും റെനീഷയും തമ്മില്‍ പ്രശ്‌നമുണ്ടായപ്പോള്‍ അത് വഷളാക്കിയത് ദേവുവാണെന്നും റോഷ് പറയുന്നുണ്ട്. നീ പറഞ്ഞത് നന്നായെന്ന് മനീഷയും പിന്നീട് റോഷിനോട് പറയുന്നുണ്ട്. അതേസമയം തന്റെ മകളെക്കുറിച്ച് പറഞ്ഞത് ശരിയായില്ലെന്നും തന്റെ ക്യാര്ക്ടറിനെ ജഡ്ജ് ചെയ്യാന്‍ ഇവളാരാണെന്നും ദേവു ലച്ചുവിനോടായി പറയുന്നുണ്ട്.

രാത്രി തുടര്‍ന്നും റോഷും ദേവുവും തമ്മില്‍ കോര്‍ക്കുന്നുണ്ട്. ഈ സമയത്ത് റെനീഷയും ലച്ചുവും ചേര്‍ന്നാണ് ഇരുവരേയും പിടിച്ചു മാറ്റുന്നത്. മകളെക്കുറിച്ച് താന്‍ തെറ്റായൊന്നും പറഞ്ഞിട്ടില്ലെന്നും എങ്കിലും ദേവുവിന് വേദനിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സോറി പറയുന്നുവെന്നും എന്നാല്‍ ദേവുവിനെക്കുറിച്ചുള്ള അഭിപ്രായത്തില്‍ മാറ്റമൊന്നുമില്ലെന്നും റോഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X