പാല്‍ക്കുപ്പി പ്രയോഗം: ഇടയില്‍ കളിച്ചത് ദേവു തന്നെ; എല്ലാവര്‍ക്കും മുന്നില്‍ വച്ച് വലിച്ചുകീറി സാഗര്‍
കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ നടന്ന ഏറ്റവും പ്രധാനപ്പെട്ട അടിയായിരുന്നു സാഗറും ശോഭയും മനീഷയും തമ്മിലുണ്ടായത്. ശോഭ സാഗറിനോട് നടത്തിയ പാല്‍ക്കുപ്പി പരാമര്‍ശമായിരുന്നു അടിയുടെ കാരണം. ഇതിന്റെ പേരില്‍ സാഗര്‍ ശോഭയോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും സംസാരിക്കുകയും തെറ്റിദ്ധാരണ ക്ലാരിഫൈ ചെയ്യുകയും ചെയ്തിരുന്നു.
സാഗറിനെ ശോഭയ്‌ക്കെതിരെ തിരിച്ചത് മനീഷയായിരുന്നുവെന്നും പ്രശ്‌നം വഷളാകാന്‍ കാരണം ദേവുവിന്റെ ഇടപെടലായിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയ ആരോപിച്ചത്. ഇപ്പോഴിതാ സംഭവത്തില്‍ ദേവുവിന്റെ ഇടപെടലാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സാഗറും ശോഭയും.

ഇന്ന് രാവിലെ സെറീനയുടെ മോണിംഗ് ആക്ടിവിറ്റിയ്ക്ക് ശേഷം ക്യാപ്റ്റനായ അഖില്‍ മാരാര്‍ എല്ലാവരേയും വിളിച്ച് ചേര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ പാല്‍ക്കുപ്പി പ്രശ്‌നം പരിഹരിക്കാന്‍ ശോഭ ആവശ്യപ്പെട്ടത് പ്രകാരമാണ് അഖില്‍ എല്ലാവരോടുമായി ഇരിക്കാന്‍ ആവശ്യപ്പെട്ടത്. പിന്നാലെ ശോഭ എല്ലാവര്‍ക്കും മുമ്പിലെത്തുകയും നടന്നത് എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തു.
താനും സാഗറും കളിയായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. താന്‍ സാഗറിന്റെ മരിച്ചു പോയ അമ്മയെക്കുറിച്ചല്ല സംസാരിച്ചത്. മനീഷയെക്കുറിച്ചാണ് പറഞ്ഞത്. തമാശയായി പറഞ്ഞ കാര്യത്തെ വഷളാക്കിയത് ദേവു ആണെന്നും ശോഭ തുറന്നടിച്ചു. തനിക്കും സാഗറും തമ്മില്‍ പ്രശ്‌നമില്ലെന്നും ഇല്ലാത്ത പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞ് ശോഭ വിതുമ്പി. തുടര്‍ന്ന് ദേവു തന്റെ ഭാഗം വിശദമാക്കാനായി എത്തുകയായിരുന്നു.
താന്‍ പ്രശ്‌നം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ മുഴുവനും കേട്ടിട്ടില്ല. അമ്മയെക്കുറിച്ച് പറയുന്നതാണ് കേട്ടത്. വീട്ടുകാരെ വലിച്ചിടേണ്ട കാര്യമില്ല. അത് നല്ല കാര്യമല്ലെന്നാണ് ദേവു പറഞ്ഞത്. തുടര്‍ന്ന് മനീഷ എത്തുകയായിരുന്നു. താനും സാഗറും നാല് വര്‍ഷമായി ഒരുമിച്ച് അമ്മയും മകനുമായി അഭിനയിക്കുകയാണ്. സാഗര്‍ തനിക്ക് മകന്‍ തന്നെയാണ്. അവനെക്കുറിച്ച് പറയുമ്പോള്‍ തനിക്ക് വിഷമം തോന്നുമെന്നും മനീഷ പറഞ്ഞത്.
വീട്ടിലുള്ള അമ്മയെ അല്ല, തന്നെക്കുറിച്ചാണ് പറഞ്ഞതെന്ന് തനിക്ക് അറിയാമെന്നും അത് മനസിലാക്കാന്‍ മാത്രം ബോധമുള്ളവരാണ് ഇവിടെയുള്ളതെന്നും മനീഷ പറഞ്ഞു. ശോഭ പറഞ്ഞത് സാഗറിന്റെ അമ്മയെ അല്ലെന്നും തന്നെയാണെന്ന് തനിക്ക് അറിയാമെന്നും മനീഷ പറഞ്ഞു. അതേസമയം നിങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞത് തനിക്ക് വിഷമമായെന്നും സാഗര്‍ തന്നോട് അങ്ങനെ ചെയ്യില്ലെന്നും മനീഷ പറഞ്ഞു. പിന്നാലെ സാഗര്‍ എത്തുകയായിരുന്നു.

ശോഭ പറഞ്ഞത് തനിക്ക് ഇഷ്ടമായില്ല. തന്നെ അത് വേദനിപ്പിച്ചു. മനീഷയെ വേദനിപ്പിക്കുന്നതും തനിക്ക് ഇഷ്ടമല്ല. തന്റെ മനസിലെ വിഷമം ശോഭയോട് പറഞ്ഞു. ശോഭ മാപ്പ് പറഞ്ഞതോടെ ആ പ്രശ്‌നം അവിടെ അവസാനിക്കുകയും ചെയ്തുവെന്ന് സാഗര്‍ പറയുന്നുണ്ട്. ഇതിനിടെ ശോഭയും ദേവുവും വീണ്ടും കോര്‍ക്കുന്നുണ്ട്. ഇന്ന് തന്നെ വീണ്ടും ഇവര്‍ക്കിടയിലൊരു വഴക്കിനുള്ള സാധ്യത തെളിഞ്ഞു വന്നിട്ടുണ്ട്. എന്താകും നടക്കുക എന്ന് കണ്ടു തന്നെ അറിയണം.
ബിഗ് ബോസ് മലയാളം സീസണ്‍ 5 രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യത്തെ ആഴ്ച ബിഗ് ബോസില്‍ നിന്നും ആരേയും പുറത്താക്കിയിരുന്നില്ല. രണ്ടാമത്തെ ആഴ്ചയില്‍ ഏഴ് പേരാണ് എവിക്ഷനെ നേരിടുന്നത്. റിനോഷ്, റെനീഷ, വിഷ്ണു, അനിയന്‍ മിഥുന്‍, ഏയ്ഞ്ചലീന്‍, ഗോപിക എന്നിവരാണ് നോമിനേഷന്‍ പട്ടികയിലുള്ളത്. അതേസമയം ഉടനെ തന്നെ ബിഗ് ബോസ് വീട്ടിലേക്ക് ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുണ്ടാകുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.


Click it and Unblock the Notifications











