'പുറത്തിറങ്ങിയ ഉടനെ ജോജു ചേട്ടൻ വിളിച്ചു, ഞാനും ജുനൈസും അഖിലേട്ടനും ഒന്നിച്ചുള്ള സിനിമ വരുന്നു': സാഗർ

ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ഫിനാലെയ്ക്ക് ഇനി ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. നിലവിലുള്ള മത്സരാർത്ഥികളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നത് ആരൊക്കെയാകും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഞായറാഴ്ച നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലാണ് ടൈറ്റില്‍ വിജയിയെ പ്രഖ്യാപിക്കുക. ഫിനാലെയ്ക്ക് മുന്നോടിയായി പുറത്തുപോയ മത്സരാർത്ഥികളൊക്കെ ഹൗസിൽ തിരിച്ചെത്തിയിരിക്കുകയാണ്. എവിക്റ്റായി പുറത്തുപോയ ശേഷം തങ്ങൾക്കുണ്ടായ അനുഭവങ്ങളൊക്കെ ഓരോരുത്തരും നിലവിൽ ഹൗസിലുള്ള മത്സരാർത്ഥികളുമായി പങ്കുവയ്ക്കുന്നുണ്ട്.

ശ്രുതിയും മിഥുനുമൊക്കെ തങ്ങൾ നേരിട്ട സൈബർ ആക്രമങ്ങളെ കുറിച്ച് ഹൗസിൽ തുറന്നുപറഞ്ഞു. വിഷ്ണുവിന് പറയാനുണ്ടായിരുന്നത് തനിക്ക് ലഭിച്ച സ്വീകരണത്തെ കുറിച്ചൊക്കെയാണ്. അതേസമയം ഒരു സന്തോഷവാർത്ത ആയിരുന്നു സാഗർ സൂര്യക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്. താനും ജുനൈസും അഖിൽ മാരാരും ഭാഗമാകുന്ന ഒരു സിനിമയെ കുറിച്ച് അന്നൗൺസ് ചെയ്തിരിക്കുകയാണ് സാഗർ. കഴിഞ്ഞ ദിവസം നടന്ന ബിബി അവാർഡ്‌സിന് ശേഷമായിരുന്നു സാഗർ ഇക്കാര്യം പറഞ്ഞത്.

akhil junaiz sagar joju

"അറുപത്തി മൂന്നാമത്തെ ദിവസം ഞാൻ ഈ ഹൗസിൽ നിന്നിറങ്ങി. ഒരുപാട് കാര്യങ്ങൾ ചെയ്യണം എന്നുണ്ടായിരുന്നു. എങ്കിലും കുഴപ്പമില്ല. എനിക്ക് പറയണം എന്നുണ്ടായിരുന്ന കാര്യങ്ങൾ ഞാൻ ചങ്കുറ്റത്തോടെ ഈ വേദിയിൽ പറഞ്ഞു. ലാൽ സാറിനോടും പറഞ്ഞു. ഇവിടെന്ന് ഞാൻ എയർപോർട്ടിൽ ഫ്‌ളൈറ്റ് കയറാൻ നിൽക്കുമ്പോൾ എനിക്കൊരു കോൾ വന്നു. നടൻ ജോജു ചേട്ടൻ ആയിരുന്നു അത്. എന്നോട് വന്ന് കാണാമോ എന്ന് ചോദിച്ചു. വീട്ടിൽ എത്തിയിട്ട് ഉടനെ വരാമെന്ന് പറഞ്ഞു", സാഗർ പറഞ്ഞു തുടങ്ങി.

"ഞാൻ നാട്ടിലെത്തി വീട്ടിൽ ചെന്നു, ജോജു ചേട്ടൻ വണ്ടി അയച്ചിട്ടുണ്ടായിരുന്നു. അതിൽ കയറി ജോജു ചേട്ടന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ചെന്നു. രാത്രി 12 മണിയൊക്കെ ആയിട്ടുണ്ട്. ഷോ കാണാറുണ്ടെന്നും ഇവിടെ കാണിച്ച ചില സംഭവങ്ങളൊക്കെ ഇഷ്ടമായെന്നും പറഞ്ഞു. എന്റെ മാനറിസങ്ങൾ ഒക്കെ കണ്ടുകൊണ്ട് അദ്ദേഹത്തിന് ഒരു കഥ എഴുതാൻ തോന്നിയെന്ന് പറഞ്ഞു. ഞാനും ജോജു ചേട്ടനുമാണ് ലീഡ് വേഷങ്ങൾ. ഓഗസ്റ്റ് ഒന്നാം തീയതി ആയിട്ട് അതിന്റെ ഷൂട്ട് ആരംഭിക്കും.

ജോജു ചേട്ടന്റെയാണ് സ്ക്രിപ്റ്റ്. ഈ ഷോ കാരണമാണ് എനിക്ക് അത് ലഭിച്ചത്. ഇതല്ലെങ്കിൽ മറ്റൊരു വഴി നമുക്ക് എന്തെങ്കിലുമൊക്കെ കിട്ടുമെന്ന് മനസിലായി. അതുകൂടാതെ എന്റെ കൂടെ ജുനൈസും കട്ടയ്ക്ക് സിനിമയിലുണ്ട്. അതുകൊണ്ടാണ് രാവിലെ ഞാൻ വന്നപ്പോൾ മച്ചാന്റെ അടുത്ത് ഗ്യാപ്പൊക്കെ ഇട്ടു നിന്നത്. ഈ ഒരു സർപ്രൈസ് പൊട്ടിക്കാൻ വേണ്ടി ആയിരുന്നു. ഞാനും ജുനൈസും ജോജു ചേട്ടനുമാണ് ലീഡ് കഥാപാത്രങ്ങൾ ചെയ്യുന്നത്.

akhil junaiz sagar joju

തൃശ്ശൂരിലാണ് ഷൂട്ട്. ഇതിനു പുറമെ അഖിലേട്ടൻ മുഴുവൻ സമയവും നമ്മുടെ കൂടെയുണ്ടാകും. ജോജു ചേട്ടൻ പറഞ്ഞത് പോലെ ഞാനിത് അന്നൗൺസ് ചെയ്തിട്ടുണ്ട്. ഇത് ഒരു ചെറിയ സസ്പെൻസ് മാത്രമാണ്. ഇനി ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതൊന്നും ഞാൻ ഇവിടെ വെളിപ്പെടുത്തുന്നില്ല," സാഗർ പറഞ്ഞു.

ഇവിടെന്ന് ഇറങ്ങിയ നീ ആദ്യം ചെയ്യേണ്ടത് ജോജു ചേട്ടനെ പോയി കാണുകയാണെന്നും സാഗർ വേദിയിൽ വച്ച് ജുനൈസിനോട് പറഞ്ഞു. പുറത്തേക്കിറങ്ങുമ്പോൾ എല്ലാവരുടെയും സ്വപ്‌നങ്ങൾ നടക്കുമെന്നും സാഗർ ആശംസിച്ചു. സോഷ്യൽമീഡിയയിൽ സർകാസ്റ്റിക് വീഡിയോകൾ ചെയ്താണ് ജുനൈസ് ശ്രദ്ധനേടുന്നത്. സിനിമയിലേക്കെത്തണമെന്ന തന്റെ ആഗ്രഹം ജുനൈസ് മുന്നേ പങ്കുവച്ചിട്ടുണ്ട്. അഖിൽ മാരാരും ജോജുവും നേരത്തെ സുഹൃത്തുക്കളാണ്. അഖിൽ മാരാരിന്റെ താത്വിക അവലോകനം എന്ന സിനിമയിൽ ജോജു ആയിരുന്നു നായകൻ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X