സാഹചര്യങ്ങൾ എവിടെ കൊണ്ടെത്തിക്കുമെന്ന് അറിയില്ല!, ബിഗ് ബോസ് വീടിനുള്ളിലെ സാഗറിന്റെ പ്രണയത്തെക്കുറിച്ച് അച്ഛൻ!

ബിഗ് ബോസ് മലയാളം സീസൺ 5 നാലാഴ്ച പിന്നിട്ടിരിക്കുകയാണ്. നിരവധി സംഭവ വികാസങ്ങളാണ് ഇക്കഴിഞ്ഞ ആഴ്ചകളിൽ വീടിനുള്ളിൽ അരങ്ങേറിയത്. വഴക്കുകൾക്കും ബഹളങ്ങൾക്കും ഒപ്പം രണ്ടു വൈൽഡ് കാർഡ് എൻട്രിയും രണ്ടു എവിക്ഷനും ഇതിനകം വീടിനുള്ളിൽ നടന്നു കഴിഞ്ഞു. പതിനെട്ട് മത്സരാർത്ഥികളുമായി ആരംഭിച്ച ഷോ ഇപ്പോൾ പതിനേഴ് മത്സരാർത്ഥികളുമായി മുന്നോട്ട് പോവുകയാണ്. സാധാരണ കുടുംബ പ്രേക്ഷകർക്ക് സുപരിചിതരായ മത്സരാർത്ഥികൾ കുറവായിരുന്നെങ്കിലും ഇതിനകം തന്നെ പലരും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ സീസണുകളിൽ നിന്നൊക്കെ വ്യത്യസ്തമായി മറ്റു സീസണുകൾ കണ്ട് മനസിലാക്കി എത്തിയിരിക്കുന്നവരാണ് മത്സരാർത്ഥികളിൽ ഏറെയും. കഴിഞ്ഞ വർഷങ്ങളിൽ മറ്റുള്ളവർ പയറ്റിയ തന്ത്രങ്ങൾ പലതും പയറ്റാൻ ശ്രമിക്കുന്നവരെയും. അത് പൊളിച്ചു കയ്യിൽ കൊടുക്കുന്നവരെയും ഒക്കെ ഇത്തവണ കാണാൻ കഴിയും. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസൺ മുതൽ തുടർന്ന് വന്നിട്ടുള്ള ഒന്നാണ് ലവ് ട്രാക്ക്.

ആദ്യ സീസണിൽ പേളി മാണി - ശ്രീനിഷ് എന്നിവരുടെ പ്രണയം വിജയിച്ചത് ഒഴിച്ചാൽ മറ്റു ലവ് ട്രാക്കുകളൊക്കെ പരാജയമായിരുന്നു. എങ്കിലും ബിഗ് ബോസ് വീട്ടിലെ നിലനിൽപിന് പലരെയും അത് സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രം ആദ്യ ദിവസങ്ങളിൽ പുറത്താകാതെ നിന്ന മത്സരാർത്ഥികളുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 5 ലും അത്തരമൊരു ലവ് ട്രാക്ക് ആരംഭിക്കുന്നുണ്ട് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

sagar surya cerena

സാഗർ സൂര്യയും സെറീന ആൻ ജോൺസണും തമ്മിലാണ് ഒരു ട്രാക്ക് രൂപപ്പെടുന്നതായി പ്രേക്ഷകർ സൂചിപ്പിക്കുന്നത്. ഇവർ സുഹൃത്തുക്കളുമായും പരസ്പരവും നടത്തിയ സംഭാഷങ്ങളിൽ നിന്നൊക്കെ പ്രേക്ഷകർ ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പോലും തന്റേത് വളരെ നല്ല ക്യാരക്ടർ ആണെന്നും തന്നിൽ നെഗറ്റീവ് കാണാൻ എനിക്ക് കഴിയുന്നില്ലെന്നുമൊക്കെ സാഗർ സൂര്യ സെറീനയോട് പറഞ്ഞിരുന്നു.

അതിനിടെ സാഗറിന്റെ ബിഗ് ബോസ് വീടിനുള്ളിലെ പ്രണയത്തെ കുറിച്ചുള്ള അച്ഛന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്. സാഗർ ബിഗ് ബോസിൽ പ്രവേശിച്ചതിന് പിന്നാലെ അച്ഛൻ സുരേന്ദ്രൻ മഴവിൽ കേരളം എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. സാഗറിന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സംസാരിക്കുന്നതിനിടെ ആണ് ബിഗ് ബോസ് വീട്ടിൽ താരത്തിന് ഒരു പ്രണയമുണ്ടാകാനുള്ള സാധ്യതയെ കുറിച്ച് അച്ഛൻ സംസാരിച്ചത്.

അവന് അവിടെ അങ്ങനൊരു പ്രണയമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് അച്ഛൻ പറഞ്ഞത്. അതിന് ചില ബാക്ക്ഗ്രൗണ്ട് ഉണ്ടെന്ന് വെച്ചോ. മറ്റൊരു രീതിക്ക് അവൻ പോകാനുള്ള സാധ്യത ഇല്ല. അവന് വിവാഹ പ്രായമായെന്ന് വീട്ടിൽ പറയാറുണ്ട്. എന്നാലും അവന് ഇപ്പോൾ അത് സംബന്ധിച്ച ചിന്ത ഒന്നുമില്ല.

നമ്മുടെ ഇവിടെ ഒക്കെ 35 വയസൊക്കെ വരെ മിനിമം പോകാറുണ്ട്. ഇനി സാഹചര്യങ്ങൾ എവിടെ കൊണ്ടെത്തിക്കും എന്ന് പറയാനാകില്ല. എന്തായാലും അങ്ങനെ ഒന്ന് ഉണ്ടാകില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും സാഗറിന്റെ അച്ഛൻ പറഞ്ഞു.

sagar surya cerena

മറ്റു പ്രണയങ്ങൾ ഒന്നും ഉള്ളതായി സാഗർ ഇതുവരെ പറഞ്ഞിട്ടില്ലെന്നും അച്ഛൻ പറയുന്നുണ്ട്.
നല്ല വസ്ത്രം, ഭക്ഷണം, വാഹനം അതൊക്കെയാണ് ആളുടെ ഇപ്പോഴത്തെ എന്ജോയ്മെന്റ്. മറ്റൊന്നിനെ കുറിച്ചും അവൻ ചിന്തിക്കുന്നില്ല. വിവാഹ ആലോചനകൾ ഒക്കെ വന്നപ്പോൾ അതിനെ കുറിച്ച് ചിന്തിക്കണ്ട എനിക്ക് കുറച്ച് ലക്ഷ്യങ്ങളൊക്കെ ഉണ്ട്.

അതിലേക്ക് എത്താതെ ഞാൻ അതിലേക്ക് പോകില്ല. വിവാഹം എന്റെ ലക്ഷ്യത്തിന് ഒരു തടസമാണ് എന്നാണ്. അങ്ങനെ പറഞ്ഞ ശേഷം ഞാൻ ഇടയ്ക്കിടക്ക് ഇക്കാര്യം വീണ്ടും എടുത്ത് പറയാറില്ലെന്നും അച്ഛൻ പറഞ്ഞു.

എന്തായാലും സാഗർ സൂര്യ സെറീന പ്രണയം എന്താകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇത്തവണത്തെ നോമിനേഷനിൽ സാഗറും സെറീനയും വന്നിട്ടുണ്ട്. ഇവരിൽ ആരെങ്കിലും പുറത്ത് പോകുമോ എന്ന ആകാംഷയും പ്രേക്ഷകർക്ക് ഉണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X