പുറത്താകുമെന്ന് കരുതിയില്ല, ഞാന്‍ തന്നെ നല്ല ഗെയിമര്‍! ടോപ് ഫൈവിലെത്തുക ആരെല്ലാം? സാഗര്‍ പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്നും ഒരാള്‍ കൂടെ പുറത്തായിരിക്കുകയാണ്. സാഗര്‍ സൂര്യയാണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്. തികച്ചും അപ്രതീക്ഷിതമായിരുന്നു സാഗറിന്റെ പുറത്താകല്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളുടെ അമ്പരപ്പും സങ്കടവും അറിയിച്ച് എത്തിയിരിക്കുന്നത്. തീര്‍ത്തും അന്യായമാണ് സാഗറിന്റെ പുറത്താകല്‍ എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ബിഗ് ബോസ് വീട്ടിലെ ശക്തരായ ഗെയിമര്‍മാരില്‍ ഒരാളായിരുന്നു സാഗര്‍. ടാസ്‌കുകളിലെ മികച്ച പ്രകടനങ്ങളും മറ്റ് കണ്ടന്റുകളുമൊക്കെയായി നിറഞ്ഞു നിന്ന താരമാണ് സാഗര്‍. വഴക്കുകളിലും സാഗറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാഗറിന്റെ പുറത്താകല്‍ തികച്ചും അപ്രതീക്ഷിതമാണ്. സോഷ്യല്‍ മീഡിയയും തങ്ങളുടെ അതൃപ്തി അറിയിക്കുന്നുണ്ട്.

Bigg Boss Malayalam

സേഫ് ഗെയിം കളിക്കുന്നവരെ നിലനിര്‍ത്തി സാഗറിനെ പോലെ നന്നായി ഗെയിം കളിക്കുന്നവര്‍ പുറത്താകുന്ന സാഹചര്യം ഉണ്ടാകരുത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇപ്പോഴിതാ തന്റെ പുറത്താകലിനെക്കുറിച്ച് സാഗര്‍ തന്നെ മനസ് തുറക്കുകയാണ്. പുറത്ത് വന്ന ശേഷം താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ പുറത്താകുമെന്ന് സാഗര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ഒരു പ്രവചനവും സാധ്യമല്ല. ഞാന്‍ വിചാരിച്ചത് പോലെയല്ല ഈ ഗെയിം. ഞാന്‍ പോകുമെന്ന് കരുതിയിരുന്നില്ല. ജുനൈസ് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെങ്കിലും അതില്‍ പോയന്റുണ്ടെന്ന് എനിക്ക് തോന്നിയിരുന്നില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളെ മാത്രമേ പിന്തുണച്ചിട്ടുള്ളൂ. തെറ്റ് ചെയ്താലും കൂട്ടു നില്‍ക്കുന്നതല്ല അത് ചൂണ്ടി കാണിക്കുന്നതാണ് യഥാര്‍ത്ഥ സൗഹൃദം. അവന് വേണ്ടി ഒരുപാട് സമയം സ്‌പെന്‍ഡ് ചെയ്തിട്ടുണ്ട് എന്ന് സാഗര്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസിലാകുന്നില്ല. ഞാന്‍ കരുതിയത് ഫണ്‍ ആയിട്ടുള്ള കാര്യങ്ങളാണ് എന്നാണ്. പിന്നെ കരുതിയത് ഗെയിമായിട്ട് എടുത്ത് കളിക്കുന്നവരാണ് എന്നാണെന്നാണ്. പക്ഷെ എന്റെ പ്രവചനം ഒക്കെ തെറ്റി. ടാസ്‌കില്‍ ഞാന്‍ കയറുന്ന മല കറക്ടാണെന്ന് പറഞ്ഞിരുന്നു. പക്ഷെ എനിക്കൊരു കണക്കുകൂട്ടലും കിട്ടുന്നില്ല. സൈലന്റ് ആയിട്ടുള്ളവരെയാണ് ഇഷ്ടമെന്നുണ്ടെങ്കില്‍ അതിലുള്ള ആരെങ്കിലും ജയിക്കുമായിരുന്നു എന്നും സാഗര്‍ പറഞ്ഞു.

Bigg Boss Malayalam

നല്ല ഗെയിമറായി ഞാന്‍ ഇപ്പോഴും കരുതുന്നത് എന്നെ തന്നെയാണ്. തുടക്കത്തില്‍ സൈലന്റ് ആയിരുന്നുവെങ്കിലും പോകെ പോകെ എനര്‍ജി കൂട്ടി കൂട്ടി വരികയായിരുന്നു. അതായിരുന്നു എന്റെ പ്രോസസ്. നിലവില്‍ നല്ല ഗെയിമറായി തോന്നിയത് വിഷ്ണുവിനെയാണ്. കുറെ നെഗറ്റീവ് ആണെങ്കിലും അഖില്‍ മാരാരേയും സാഗർ നല്ല ഗെയിമറായി കാണുന്നുണ്ട്. അതേസമയം, ഗെയിം എന്ന സെന്‍സില്‍ കളിക്കുന്നവര്‍ അവിടെ കുറവാണ്. സേഫ് ഗെയിം കളിക്കുന്നവര്‍ നിരവധി പേരുണ്ട് അവിടെ എന്നും സാഗര്‍ തുറന്നടിച്ചു.

പുറത്തായാല്‍ കൂടിയും എന്റെ ശരികളില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട് ഇപ്പോള്‍. പുറത്തായെങ്കിലും ഞാന്‍ ഇപ്പോള്‍ ഹാപ്പിയാണ് എന്നും സാഗര്‍ കൂട്ടിച്ചേര്‍ത്തു. സാഗർ പുറത്തായതോടെ ജുനെെസ്, റിനോഷ്, ശോഭ, വിഷ്ണു, ഷിജു, അഖില്‍ മാരാർ എന്നിവർ സുരക്ഷിതരാവുകയും ചെയ്തു. വരും ദിവസങ്ങളിലെ മത്സരം ശക്തമായിരിക്കും എന്ന് വ്യക്തമാക്കുന്നതാണ് ഈ എവിക്ഷന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X