ഈ സീസണിലെ ആർക്കും പിടികൊടുക്കാത്ത ഏറ്റവും ക്രൂക്ഡ് ആയ കണ്ടസ്റ്റന്റ് അയാളാണ്; ഗോപിക പറഞ്ഞത് ശരിയാണ്!

ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യ വീക്കെൻഡ് എപ്പിസോഡ് കഴിയുമ്പോൾ ഓരോ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. താരതമ്യേനെ പ്രേക്ഷകർക്ക് മുൻപ് അത്ര പരിചയമില്ലാത്ത മത്സരാർത്ഥികളാണ് ഇത്തവണ ഉള്ളത്. സോഷ്യൽ മീഡിയയിലൂടെയും സീരിയലുകളിലൂടെയുമൊക്കെ ശ്രദ്ധ നേടിയവരാണ് പലരെങ്കിലും സാധാരണ കുടുംബ പ്രേക്ഷകർക്ക് കൂടുതൽ പേരും പുതുമുഖങ്ങളാണ്.

എങ്കിലും ആദ്യ ആഴ്ചയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ മിക്ക മത്സരാർത്ഥികൾക്കും കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ കോമണറായ ഗോപിക വരെ ഇതിനകം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. ആദ്യ മൂന്ന് ദിവസങ്ങളിലും വഴക്കും ബഹളങ്ങളുമൊക്കെയായി ബിഗ് ബോസ് വീട് ഉണർന്നിരുന്നു. പല മത്സരാർത്ഥികളും ആ ബഹളമായതിനിടയിലാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.

gopika gopi

എന്നാൽ ഒരു ബഹളത്തിലും പെടാതെ മാറി നിൽക്കുന്ന ചില മത്സരാർത്ഥികളും വീട്ടിലുണ്ട്. അവരിൽ ചിലരെങ്കിലും നിശബ്ദത കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അങ്ങനെ ഒരാളാണ് സാഗർ സൂര്യയും. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സാഗർ സൂര്യ. ഇതിനകം നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഗ്രാൻഡ് ലോഞ്ച് ഡെയിൽ മോഹൻലാലിന് അടുത്ത് വലിയ എനർജിയോടെ നിന്ന് സംസാരിച്ച സാഗർ വീടിനുള്ളിൽ എത്തിയപ്പോൾ സൈലന്റ് ആയി മാറുകയായിരുന്നു.

എന്നാൽ ഇപ്പോൾ കാണുന്നത് സാഗറിന്റെ ഗെയിം പ്ലാൻ ആണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. സാഗറും അതിന്റെ സൂചന നൽകിയിരുന്നു. ഒരു ലോങ്ങ് റെയ്‌സിൽ ആദ്യമേ വേഗത്തിൽ ഓടാതെ പതിയെ പതിയെ ഓടി കയറുന്നതാണ് തന്റെ രീതിയെന്നാണ് സാഗർ പറഞ്ഞത്. ഇന്നലെ വീക്കെൻഡ് എപ്പിസോഡിൽ കട്ട ടാസ്കിൽ പെയറായി സാഗറിനെ എടുത്തത് എന്തുകൊണ്ടാണെന്ന് ഗോപികയോട് മോഹൻലാൽ ചോദിച്ചപ്പോൾ ഗോപിക പറഞ്ഞത് സാഗറിനെ മനസിലാക്കാൻ വേണ്ടി ആയിരുന്നു എന്നാണ്.

വീട്ടിലുള്ള ബാക്കി മത്സരാർത്ഥികളെയൊക്കെ ഏകദേശം മനസ്സിലായെന്നും എന്നാൽ സാ​ഗറിനെ മനസ്സിലായിട്ടില്ലെന്നുമാണ് ഗോപിക പറഞ്ഞത്. സാ​ഗർ എന്തെങ്കിലും രഹസ്യം ഒളിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ​ഗോപിക ഉണ്ടെന്നാണ് മറുപടി നൽകിയത്. ഇപ്പോഴിതാ, ഗോപികയുടെ വാക്കുകൾ ശരിയാണെന്ന അഭിപ്രായം പങ്കുവയ്ക്കുകയാണ് പ്രേക്ഷകരും. ഈ സീസണിലെ ഏറ്റവും ക്രൂക്ഡ് ആയ മത്സരാർത്ഥി സാഗർ സൂര്യ ആണെന്ന് പറയുകയാണ് ടോം ജോസ് എന്ന പ്രേക്ഷകനും.

sagar surya

'ഗോപിക പറഞ്ഞത് പോലെ ഈ സീസണിൽ ആർക്കും പിടികൊടുക്കാത്ത എന്നാൽ ഏറ്റവും ക്രൂക്ഡ് ആയിട്ടുള്ള കണ്ടസ്റ്റന്റ് സാഗർ ആയിരിക്കും.. ആദ്യ ആഴ്‌ചയിൽ എവിക്ഷൻ ഇല്ല എന്ന നല്ല ബോധ്യം ഉള്ളതിനാൽ തന്നെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ മറ്റുള്ളവരെ അനലൈസ് ചെയ്യാൻ കഴിഞ്ഞു എന്ന് തന്നെ അനുമാനിക്കാം.. അതിന്റെ റിസൾട്ട്‌ ഈ ആഴ്ചയിലെ പെർഫോമൻസിൽ കാണാൻ കഴിയട്ടെ' എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

അതേസമയം പോസ്റ്റിൽ സാഗറിനെ പിന്തുണച്ചും അല്ലാതെയും കമന്റുകൾ വരുന്നുണ്ട്. വന്നപ്പോൾ ഉള്ള ആ ആത്മ വിശ്വാസം ഒക്കെ പോയി. ആകെ ഒരു നിരാശ, സ്മശാന മൂകതയാണ് ആൾക്ക് എന്നാണ് ഒരാൾ പറയുന്നത്. വെറും വാഴ ആണെന്ന വിമർശനങ്ങളുമുണ്ട്. അതേസമയം ചില വലിയ വഴക്കുകളിലേക്ക് പോകുന്ന സാഹചര്യങ്ങളിൽ അതിനിടയിൽ കയറി പ്രശ്‌നം പരിഹരിച്ചൊക്കെ സാഗർ ശ്രദ്ധ നേടിയിരുന്നു. അടുത്ത ആഴ്ചയിലെ പ്രകടനത്തിലൂടെ താരത്തിന്റെ ഗെയിം പ്ലാൻ കൂടുതൽ അറിയാമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X