രജിത്തിനെ തള്ളിയിട്ട് സാഗര്‍; പഴി മാരാരുടെ തലിയിലിട്ട് റോബിന്‍; ശ്രുതിയെ തല്ലാന്‍ ഓങ്ങി മാരാര്‍!
തീര്‍ത്തും അപ്രതീക്ഷിതമായ രംഗങ്ങള്‍ക്കാണ് ഈ ആഴ്ച ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നത്. പോയ വാരത്തെ തണുപ്പന്‍ കാഴ്ചകള്‍ക്ക് വിരാമമിട്ട് അക്ഷരാര്‍ത്ഥത്തില്‍ ബിഗ് ബോസ് വീടിന് തീയ്യിട്ടിരിക്കുകയാണ് ബിഗ് ബോസ്. അതിനായി രണ്ട് മുന്‍ താരങ്ങളെയാണ് ബിഗ് ബോസ് വീട്ടിലേക്ക് തിരികെ കൊണ്ടു വന്നിരിക്കുന്നത്. ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനപിന്തുണ നേടിയിരുന്ന രണ്ട് പേരായ രജിത് കുമാറിനേയും റോബിനേയുമാണ് തിരികെ കൊണ്ടു വന്നിരിക്കുന്നത്.
ബിഗ് ബോസ് ഹോട്ടല്‍ ടാസ്‌കിന്റെ ഭാഗമായിട്ടാണ് ഇരുവരും തിരികെ എത്തിയിരിക്കുന്നത്. വീക്കിലി ടാസ്‌കിലുടനീളം ഇരുവരും അതിഥികളായി തുടരും. ഈ സമയം ഇവരെ സുഖിപ്പിച്ച് ഇവരില്‍ നിന്നും ടിപ്പ് നേടിയെടുക്കുക എന്നതാണ് താരങ്ങള്‍ക്കുള്ള ടാസ്‌ക്. റോബിന്റേയും രജിത്തിന്റേയും ബിഗ് ബോസിലേക്കുള്ള തിരിച്ചുവരവ് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

റോബിനും രജിത്തും വന്നതോടെ എന്ത് ചെയ്യണമെന്ന് പോലും താരങ്ങളില്‍ പലരും മറന്നിരിക്കുകയായിരുന്നു. താരങ്ങളുടെ മുഖഭാവത്തില്‍ നിന്നും അവരുടെ ഞെട്ടല്‍ വ്യക്തമായിരുന്നു. വന്നയുടനെ തന്നെ റോബിനും രജിത്തം തങ്ങളുടെ പണി തുടങ്ങുകയും ചെയ്തു. അതേസമയം ഇന്നലെത്തെ എപ്പിസോഡില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തത് രജിത് കുമാറിയിരുന്നുവെന്നതാണ് വസ്തുത.
താരങ്ങളെ കളിയാക്കാനും പ്രൊവോക്ക് ചെയ്യാനും രജിത്തിന് സാധിച്ചിട്ടുണ്ട്. നിലവിലെ ഗെയിമിന്റെ അവസ്ഥയെക്കുറിച്ചും ഓരോ താരങ്ങള്‍ക്കും വ്യക്തമായ സൂചന നല്‍കാനും രജിത്തിന് സാധിച്ചിട്ടുണ്ട്. അതേസമയം ടാസ്‌ക് മനസിലാക്കാതെയാണ് ബിഗ് ബോസ് വീട്ടിലെ താരങ്ങള്‍ കളിക്കുന്നതെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. മുന്‍ സീസണുകളില്‍ ഏറ്റവും മനോഹരമായി ചെയ്ത ടാസ്‌കായിരുന്നു ഹോട്ടല്‍ ടാസ്‌ക്. എന്നാല്‍ ഇത്തവണ തുടക്കത്തില്‍ തന്നെ ബോറാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ക്യാരക്ടര്‍ മറന്ന് പെരുമാറുന്നതും അതിഥികളെ കളിയാക്കുന്നതും മാനേജരേയും ബിഗ് ബോസിനേയും അനുസരിക്കാത്തതുമൊക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്. സാഗറിന്റേയും വിഷ്ണുവിന്റേയും അഖില്‍ മാരാരുടേയും ശോഭയുടേയുമൊക്കെ സമീപനം വിമര്‍ശിക്കപ്പെടുന്നുണ്ട്. തങ്ങള്‍ക്ക് നല്‍കപ്പെട്ട റോള്‍ മറന്നാണ് പലരും പെരുമാറുന്നത്. ഇതിനിടെ ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോയും വന്നിരിക്കുകയാണ്. ഇതും ഗെയിമില്‍ വിള്ളലുകള്‍ ശക്തമാകുന്നുവെന്ന് സൂചിപ്പിക്കുന്നതാണ്.

ഇന്നലെ രാത്രി നടന്ന സംഭവങ്ങളാണ് പുതിയ പ്രൊമോയിലുള്ളത്. രജിത്തിന്റെ കയ്യിലുള്ള കോയിനുകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് സാഗര്‍ വീഡിയോയില്‍. രജിത്ത് കുമാറിനെ പിടിച്ച് തള്ളുന്നുണ്ട് ഇതിനായി സാഗര്‍. ഇതോടെ ബിഗ് ബോസ് വീട്ടില്‍ ബഹളം ഉടലെടുക്കുകയാണ്. ബിഗ് ബോസിന്റെ കാശ് വലിച്ചു കീറുക എന്നത് നിയമവിരുദ്ധമാണ് എന്ന് രജിത് കുമാര്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് ഗെയിമാണ്, എന്റെ ക്യാരക്ടര്‍ ഇതാണെന്നായിരുന്നു സാഗറിന്റെ മറുപടി.
അതേസമയം ഈ അവസരം അഖില്‍ മാരാര്‍ക്കെതിരെ തിരിക്കാനാണ് റോബിന്‍ ശ്രമിക്കുന്നത്. ഇത് സെക്യൂരിറ്റിയുടെ വീഴ്ചയാണെന്ന് റോബിന്‍ പറയുന്നത്. നമ്മളുടെ നെഞ്ചത്തേക്ക് കയറുകയാണെങ്കില്‍ എങ്ങനെയാണ് ഹോട്ടല്‍ മുന്നോട്ട് കൊണ്ടു പോവുക എന്ന് രജിത് കുമാര്‍ ചോദിക്കുന്നുണ്ട്. സെക്യൂരിറ്റി എന്ന നിലയില്‍ പിഴവ് എന്ന് ശ്രുതി പറയുന്നത് കാണാം. ഇതോടെ അഖില്‍ ദേഷ്യപ്പെടുകയാണ്. സെക്യൂരിറ്റിയ്ക്കിട്ട് ഉണ്ടാക്കാന്‍ വരരുതെന്ന് അഖില്‍ പറയുന്നു. അഖിലിനോടായി ശ്രുതി മാന്യമായി സംസാരിക്കണം എന്ന് ആവശ്യപ്പെടുകയാണ്. പിന്നാലെ അഖില്‍ കുപിതനാകുന്നതും ശ്രുതിയെ തല്ലാനായി ലാത്തി വീശിക്കൊണ്ട് ഓടിയെത്തുന്നതും പ്രൊമോ വീഡിയോയില്‍ കാണാം.


Click it and Unblock the Notifications











