അഖില്‍ മാരാര്‍ക്ക് വിശപ്പിന്റെ വില അറിയില്ലേ? എങ്ങനെയാണ് ചിരിക്കാനാകുന്നത്? തുറന്നടിച്ച് സായ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആദ്യത്തെ ആഴ്ച തന്നെ ശ്രദ്ധ നേടിയ താരമാണ് അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളിലൂടെ നേരത്തെ തന്നെ ജനശ്രദ്ധ നേടിയ വ്യക്തിയാണ് അഖില്‍ മാരാര്‍. ബിഗ് ബോസ് വീട്ടിലെത്തിയപ്പോഴും അഖില്‍ മാരാരെ വിവാദങ്ങള്‍ വിടുന്നില്ല. അഖിലിന്റെ പ്രസ്താവനകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിനെക്കുറിച്ച് അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായി മാറിയിരുന്നു. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യൂട്യൂബര്‍ സീക്രട്ട് ഏജന്റ്. അഖിലിന് വിശപ്പിന്റെ വില അറിയില്ലേ എന്നാണ് സായ് ചോദിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

കോമഡിയും ചളിയുമൊക്കെയായിരുന്നു അഖില്‍ മാരാരുടെ ഗെയിം. പക്ഷെ നാക്കിന് ലൈസന്‍സില്ലാതെ ഉളുപ്പില്ലാത്തരം പറഞ്ഞാല്‍ എങ്ങനെയാണ് ആളുകള്‍ ഇഷ്ടപ്പെടുക എന്നാണ് സീക്രട്ട് ഏജന്റ് ചോദിക്കുന്നത്. എപ്പോള്‍ എവിടെ എന്ത് എങ്ങനെ സംസാരിക്കണം എന്നതിനെക്കുറിച്ച് കോമണ്‍ സെന്‍സ് ഉണ്ടായിരിക്കണമെന്നും സായ് പറയുന്നു. അതാണ് അഖില്‍ മാരാരുടെ കുഴപ്പം. ചില സമയത്ത് വലിയ ബുദ്ധിമാനാണെന്ന് തോന്നിപ്പിക്കുന്ന അഖില്‍ മാരാര്‍ മറ്റ് സമയത്ത് ഇതുപോലെ ഉളുപ്പില്ലാത്തരം വിളിച്ച് പറയുമെന്നും സായ് പറയുന്നു.

അങ്ങനെ പറഞ്ഞാണ് ഇന്നലെ മധുവിന്റെ കാര്യം. ഇപ്പോള്‍ വന്ന വിധിയൊന്നും അറിയില്ലായിരിക്കും. പക്ഷെ അഖില്‍ മാരാര്‍ ബിഗ് ബോസിലേക്ക് കയറിപ്പോയിട്ട് പത്ത് ദിവസമല്ലേ ആയിട്ടുള്ളൂ. സോഷ്യലി റെലവന്റ് ആയ വിഷയങ്ങളില്‍ ഇടപെടുന്നവരാണ് ബിഗ് ബോസിലുള്ളത്. അതിലൊരു പ്രധാനിയാണ് അഖില്‍ മാരാര്‍. മധുവിന്റേത് കേരളത്തില്‍ സെന്‍സേഷണലായ വിഷയമാണ്. അതേക്കുറിച്ചൊക്കെ അറിയുന്നതായിരിക്കും. അങ്ങനെയുള്ളൊരു വിഷയം അവിടേക്ക് എടുത്തിടേണ്ടതില്ലായിരുന്നു.

ചുറ്റും ക്യാമറയുണ്ടെന്നതൊന്നും കാര്യമാക്കിയില്ല. ചില സമയത്ത് മനുഷ്യര്‍ ലൈസന്‍സില്ലാത്ത വര്‍ത്തമാനം പറയും. വളരെ മോശം സംസാരമാണ്. ഒപ്പമിരിക്കുന്നവരും ചിരിക്കുകയാണ്. ഇത് ചിരിക്കേണ്ട വിഷയമാണ്. വിശപ്പ് അറിയാത്തവരാണോ ഇവരൊക്കെ? വിശപ്പിന്റെ വില അറിയില്ലേ? മാരാര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാം, മധുവിന്റെ കേസ് അറിയില്ലേ? വിശപ്പിന്റെ വില അറിയുന്നവര്‍ മധുവിനെ കളിയാക്കില്ല. ആ വില അറിയുന്നവര്‍ ചിരിക്കുകയുമില്ലെന്നും സീക്രട്ട് ഏജന്റ് പറയുന്നു.

Bigg Boss Malayalam

വിശപ്പിന്റെ വിലയാണ് മനുഷ്യന്‍ ആദ്യം അറിയുന്നത്. ജോലി ചെയ്യുന്നതും സമ്പാദിക്കുന്നതും ഭക്ഷണത്തിന് വേണ്ടിയാണ്. വിശപ്പിന്റെ വില അറിഞ്ഞാലേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുകയുള്ളൂ. വയറിന്റെ വിളിയാണ് ഏറ്റവും വലുത്. പട്ടിണി കിടന്നവര്‍ക്കേ അതിന്റെ വിലയറിയൂ. ഒരു നേരം ഭക്ഷണം കിട്ടാതെ കടന്നു പോയിട്ടുണ്ടെങ്കില്‍ മധുവിനെ കുറ്റം പറയാന്‍ പറ്റില്ല. എന്നിട്ടാണ് ഒരു ഷോയില്‍ വച്ച്, ഇത്രയും ക്യാമറ ചുറ്റുമുള്ളപ്പോള്‍ എങ്ങനെയാണ് ഇങ്ങനെ പറയാന്‍ തോന്നുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

സോഷ്യല്‍ മീഡിയയിലെ ഗര്‍ജിക്കുന്ന സിംഹങ്ങള്‍ ഇത് കേട്ട് ചിരിക്കുകയായിരുന്നുവെന്നും സീക്രട്ട് ഏജന്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്. എങ്ങനെയാണ് സാധിക്കുന്നത്. സംഭവത്തില്‍ ദിശ പരാതി നല്‍കിയതും സീക്രട്ട് ഏജന്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്. മനസിലുള്ളത് ചില സമയത്ത് അറിയാതെ പുറത്ത് വരും. ചിന്താഗതിയില്‍ എവിടെയോ ഉള്ളതായിരിക്കും. അങ്ങനെ സംഭവിച്ചതായിരിക്കാം അഖില്‍ മാരാര്‍ക്കും എന്നും അദ്ദേഹം പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X