ഏയ്ഞ്ചലീന്‍ ബിഗ് ബോസിലെ കൊതുക്! വൈബര്‍ പൊട്ടിത്തെറിച്ചത് വിഷ്ണുവിന്റെ ബുദ്ധിയല്ല; നടന്നത് മറ്റൊന്ന്!
ആദ്യത്തെ ആഴ്ച അവസാനിക്കും മുമ്പ് തന്നെ ആവേശകരമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5. ഇപ്പോഴിതാ ബിഗ് ബോസിലെ വീക്കിലി ടാസ്‌കിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് യൂട്യൂബര്‍ സീക്രട്ട് ഏജന്റ് സായ്. ഏയ്ഞ്ചലീനും മനീഷയും തമ്മിലുണ്ടായ തക്കാളി പ്രശ്‌നത്തെക്കുറിച്ചാണ് സായ് ആദ്യം സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
വളരെ കൃത്യമായ പോയന്റാണ് മനീഷ പറഞ്ഞത്. ഏയ്ഞ്ചലീന്‍ മരുന്നു കഴിക്കുന്ന കാര്യമൊക്കെ പറയുന്നുണ്ട്. അതിനെ ബഹുമാനിക്കുന്നു. പക്ഷെ ചുമ്മാ അവിടെ വന്നിരിക്കാമല്ലോ എന്നാണ് പലരും ചോദിക്കുന്നത്. കിച്ചണില്‍ വന്നിരുന്നാല്‍ തന്നെ ആരും ഒന്നും പറയില്ല. ബിഗ് ബോസ് കളിക്കുന്നത് ഏയ്ഞ്ചലീന്‍ വഴിയാണെന്ന് തോന്നുന്നു. മറ്റുള്ളവരെ ഇറിറ്റേറ്റ് ചെയ്യിപ്പിക്കുയാണ് ഏയ്ഞ്ചലീനയെന്നാണ് സായ് പറയുന്നത്. ഏയ്ഞ്ചലീനെ ഒരാള്‍ നൂറ് വാക്ക് പറയുകയാണെങ്കില്‍, അതില്‍ 99 വാക്കും മോട്ടിവേറ്റ് ചെയ്യുന്നതാണെങ്കിലും ഒരു വാക്ക് നെഗറ്റീവ് പറഞ്ഞാല്‍ അത് മാത്രം പിടിച്ച് മനസില്‍ കൊണ്ട് നടന്നു കരഞ്ഞ് നടക്കുകയാണ് ഏയ്ഞ്ചലീന്‍ എന്നും സായ് ചൂണ്ടിക്കാണിക്കുന്നു.

ഏയ്ഞ്ചലീന എല്ലാവരുടേയും ചെവിയില്‍ പോയി മൂളുന്ന ഒരു കൊതുകിനെ പോലെയാണെന്നും സായ് പറയുന്നുണ്ട്. ഇറിറ്റേഷന്‍ സഹിക്കാതെയാണ് എല്ലാവരും പൊട്ടിത്തെറിക്കുന്നത്. റിനോഷും അഞ്ചൂസും ഒരു പരിധിവരെ ഗോപികയും മാത്രമാണ് ഏയ്ഞ്ചലീനോട് സോഫ്റ്റായിട്ട് നില്‍ക്കുന്നത്. ബാക്കിയെല്ലാവരും അവര്‍ ഫേക്കാണെന്നാണ് പറയുന്നത്. മരുന്ന് കഴിക്കുന്ന ഒരുപാട് പേരുണ്ട് അതിനകത്തുണ്ട്. പക്ഷെ അവരാരും അതും പറഞ്ഞ് നടക്കുന്നുണ്ട്. വലിയൊരു ഗെയിം കളിക്കാനുള്ള സാധ്യതയൊന്നും ഏയ്ഞ്ചലീനില്‍ കാണുന്നില്ലെന്നും സീക്രട്ട് ഏജന്റ് പറയുന്നുണ്ട്.
മിഥുന്‍ നല്ല കിടിലനായി തന്നെയാണ് ഗോള്‍ഡന്‍ കട്ട കൈക്കലാക്കിയതെന്നും സായ് പറയുന്നു. ഫിസിക്കല്‍ ടാസ്‌കുകളില്‍ മറ്റുള്ളവരെ ഓവര്‍ ഷാഡോ ചെയ്യാന്‍ മിഥുന് സാധിക്കാം. എന്നാല്‍ ബുദ്ധിയുടെ കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ കുറച്ച് കുറവാണെന്നും സായ് പറയുന്നു. സ്‌പോര്‍ട്‌സ് താരമായതിനാല്‍ തന്നെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലായിരിക്കും മിഥുന്‍ ചെയ്യുക. ഇന്നലെ മാറി നിന്നതും ആ ചിന്തയിലാണ്. കുരുട്ട് ഫാക്ടറില്ല. എന്നാല്‍ കൂടെയുണ്ടായിരുന്ന വൈബറിന് ടണ്‍ കണക്കിന് കുരുട്ട് ഉള്ളതിനാലാണ് ആ സമയത്ത് കട്ടയെടുത്തതെന്നും സായ് പറയുന്നു.
അഖില്‍ മാരാര്‍ ചുമ്മാ റെനീഷയെ പോയി ചൊറിയുകയായിരുന്നു. എന്നാല്‍ അത് കേള്‍ക്കാതെ പോടാ എന്ന നിലയിലാണ് റെനീഷ അതിനെ നേരിട്ടതെന്നും സായ് പറയുന്നു. ഈ സമയത്താണ് വിഷ്ണു എന്ന ഗെയിമര്‍ തന്റെ മെന്റല്‍ ഗെയിം പുറത്തെടുത്തത്. വിഷ്ണു സൂപ്പര്‍ ആണ്. പക്ഷെ ഗെയിം കളിക്കാന്‍ വേണ്ടിയല്ല ദേവുവിനോട് അങ്ങനെ ചെയ്തത്. കട്ട കിട്ടിയപ്പോള്‍ സ്വഭാവം മാറിയ വൈബറിനോട് വിഷ്ണു അത് പോയി ചോദിക്കുകയായിരുന്നുവെന്നാണ് സീക്രട്ട് ഏജന്റ് പറയുന്നത്.
വിഷ്ണുവും മിഥുനും തമ്മില്‍ നല്ല സൗഹൃദമുണ്ട്. മിഥുന്‍ കട്ട പോയ വിഷമത്തില്‍ കരഞ്ഞു കൊണ്ടു നടക്കുന്നത് കണ്ടപ്പോള്‍ മിഥുന് വേണ്ടിയാണ് വിഷ്ണു ദേവുവിനെ ചൊറിഞ്ഞത്. പക്ഷെ അത് ഏല്‍ക്കുകയായിരുന്നുവെന്നാണ് സായി പറയുന്നത്. വീണു കിട്ടിയ കട്ട ഷിജു വിടാതെ പിടിക്കുകയായിരുന്നുവെന്നും സായ് പറയുന്നു. വൈബര്‍ ഗുഡ് ദേവു ഹീറോയിസം കാണിക്കാന്‍ നോക്കുകയായിരുന്നു. മകളും വീട്ടുകാരും നാട്ടുകാരുമൊക്കെ ഇത് കാണുന്നുണ്ടെന്ന് അറിഞ്ഞു കൊണ്ട് തന്നെയല്ലേ വൈബര്‍ ഷോയിലേക്ക് കയറിയതെന്നും സായ് ചോദിക്കുന്നുണ്ട്.

പഞ്ചാര എന്നൊരു വാക്ക് മാത്രം പറഞ്ഞ വിഷ്ണുവിനെ വൈബര്‍ വിളിച്ചത് മുഴുവുന്‍ പച്ച തെറിയായിരുന്നുവെന്നും സീക്രട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതൊന്നും കുട്ടികളും വീട്ടുകാരും കാണില്ലേ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. വൈബര്‍ ഗുഡ് പറഞ്ഞതിലെ പൊളിറ്റിക്കലി ഇന്‍കറക്ട് ആയിട്ടുള്ള കാര്യം കണ്ടെത്തി അത് പറഞ്ഞ് നേരിട്ടിടത്താണ് വിഷ്ണുവിലെ ഗെയിമറെ കാണാന്‍ സാധിക്കുന്നതെന്നും സീക്രട്ട് ഏജന്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്. മര്യാദയ്ക്കുള്ള പെണ്ണുങ്ങളെ നീ കണ്ടിട്ടില്ല എന്ന് വൈബര്‍ പറഞ്ഞത് വിഷ്ണു തിരിച്ചു ചോദിച്ചിടത്താണ് വൈബര്‍ പെട്ടു പോയതെന്നും പിന്നെ പിടിച്ചു നില്‍ക്കാനുള്ള ഏക വഴിയായിരുന്നു കരച്ചിലെന്നും സായ് പറയുന്നു.
റെനീഷയ്ക്ക് മുന്നില്‍ അഖില്‍ മാരാര്‍ മൊത്തത്തില്‍ ഇല്ലാതായിപ്പോയെന്നും സായ് പറയുന്നുണ്ട്. റെനീഷ വളരെ സ്ട്രാങ്ങാണ്. അവരെ കൈകാര്യം ചെയ്യാന്‍ മറ്റുള്ളവര്‍ പാടുപെടുമെന്നും സായ് പറയുന്നു. റിനോഷ് പറഞ്ഞ എത്തിക്‌സ് ഒക്കെ വെറും മുടന്തന്‍ ന്യായമാണെന്നും സീക്രട്ട് ഏജന്റ് പറയുന്നുണ്ട്. വിഷ്ണു, മിഥുന്‍, റെനീഷ എന്നിവര്‍ നല്ല മത്സരാര്‍ത്ഥികളാണെന്നും സായ് പറയുന്നുണ്ട്. ഷിജുവിന് ഭാഗ്യത്തിനാണ് കട്ട കിട്ടിയതെന്നും അദ്ദേഹം പറയുന്നുണ്ട്.


Click it and Unblock the Notifications