മിഥുനെ പുറത്താക്കുന്നതാണ് നല്ലത്; ഷോയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് ശാലിനി നായര്‍

അനിയന്‍ മിഥുനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ശാലിനി നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്നു ശാലിനി. തന്റെ യൂട്യൂബ് ചാനലിലൂടെ ബിഗ് ബോസ് അപ്പ്‌ഡേറ്റുകള്‍ പങ്കുവച്ചും മറ്റും ഷോയുടെ കൂടെ തന്നെ ശാലിനി ഇപ്പോഴുണ്ട്. വിവാദമായി മാറിയ അനിയന്‍ മിഥുന്‍ വിഷയത്തില്‍ തന്റെ നിലപാട് സോഷ്യല്‍ മീഡിയയിലൂടെ അറിച്ചിരിക്കുകയാണ് ശാലിനി.

മിഥുന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും ഷോയ്ക്ക് ശേഷം നേരിടേണ്ടി വരുന്ന സാഹചര്യങ്ങളേയും മാനിച്ച് അനിയന്‍ മിഥുനെ ഷോയില്‍ നിന്നും പുറത്താക്കുന്നതാണ് നല്ലതെന്ന് ശാലിനി പറയുന്നു. ഷോയുടെ തന്നെ നിലനില്‍പ്പിനെ ബാധിക്കുന്നതാണ് സംഭവമെന്നും ശാലിനി. അനിയന്‍ മിഥുന്‍ പോകാന്‍ തയ്യാറാണെന്ന് സമ്മതിച്ച സാഹചര്യവും ശാലിനി ചൂണ്ടിക്കാണിക്കുന്നുണ്ട്.

Bigg Boss Malayalam

ഷോയുടെ നിലനില്‍പ്പിനെ ഒരൊറ്റ മത്സരാര്‍ത്ഥിയുടെ സ്റ്റേറ്റ്‌മെന്റ് മാറ്റിമറിച്ചേക്കാം
100 ദിവസത്തെ ബിഗ്ഗ്ബോസ്സ് യാത്രയില്‍ മാനസികമായി പല വെല്ലുവിളികളും മത്സരാര്‍ത്ഥികള്‍ നേരിടുന്നുണ്ട്. ഷോ കഴിഞ്ഞതിനു ശേഷവും അപ്രതീക്ഷിതമായ എവിക്ഷനുകള്‍ക്ക് ശേഷവും ഇതുപോലുള്ള സാഹചര്യങ്ങളില്‍ കൂടി കടന്നുപോയ ഒരുപാട് പേരുണ്ടാകാം ഇത് വരെയും ചര്‍ച്ച ചെയ്യപ്പെട്ടില്ലാത്ത ഒരു വിഷയം പറയാന്‍ ശ്രമിക്കുന്നുവെന്നാണ് ശാലിനി പറയുന്നത്.

'MENTAL HEALTH IS VERY IMPORTANT FOR EVERYONE'. അനിയന്‍ മിഥുന്‍ തെറ്റ് ചെയ്തെന്ന് ബോധ്യമായെങ്കില്‍ ഇജക്റ്റ് ചെയ്യുകയാണ് വേണ്ടത്.
മിഥുന്‍ ചെയ്തത് തെറ്റെന്ന് തെളിഞ്ഞാല്‍ ഷോയില്‍ നിന്നും പുറത്താക്കി നിയമത്തെ നേരിടട്ടെ എന്നാണ് ശാലിനി പറയുന്നത്. ഇന്ത്യന്‍ ആര്‍മിക്ക് വാസ്തവവിരുദ്ധമായ രീതിയിലുള്ള പ്രസ്താവനകള്‍ മിഥുനില്‍ നിന്നും ഉണ്ടായതിന് വന്നേക്കാവുന്ന പരിണിത ഫലങ്ങള്‍ അറിയാനും അതുമായി മുന്നോട്ട് പോകുവാനും മിഥുന്‍ ബാധ്യസ്ഥന്‍ തന്നെ ആണെന്നും ശാലിനി വാക്ക് ഔട്ട് ചെയ്യാന്‍ മിഥുന്‍ തയ്യാറാകുന്നുവെങ്കില്‍ ഷോയില്‍ നിന്ന് പോകുവാന്‍ അനുവദിക്കേണ്ടതുണ്ടെന്നും താരം വ്യക്തമാക്കി.

അയാളുടെ സ്വാതന്ത്ര്യം, ഇങ്ങനെയൊരു സാഹചര്യത്തില്‍ പുറത്തിറങ്ങി നേരിടേണ്ടുന്ന കാര്യങ്ങള്‍, മാനസികാരോഗ്യം,നിയമ നടപടിയെ നേരിടല്‍ എല്ലാം കണക്കിലെടുത്ത് മിഥുനെ ഷോയില്‍ നിന്നും പുറത്താക്കുക തന്നെയാണ് ചെയ്യേണ്ടതെന്ന് ശാലിനി പറയുന്നു.

ഇനിയും ഷോ ടൈറ്റിലിനു വേണ്ടി മത്സരിക്കാനുള്ള മാനസികാവസ്ഥ മിഥുനുണ്ടാവുമെന്ന് കരുതുന്നില്ല. മാത്രമല്ല അപമാനം താങ്ങാനാവാതെ മിഥുന്‍ എന്നല്ല ഏതെങ്കിലും ഒരു മത്സരാര്‍ത്ഥി ബിഗ്ഗ്ബോസ്സ് ഷോയ്ക്ക് ശേഷം മാനസികമായി തളര്‍ന്ന അവസ്ഥയില്‍ മെന്റല്‍ ട്രോമയില്‍ നിന്ന് പുറത്ത് വരാന്‍ കഴിയാതെ അവരുടെ ജീവനെ തന്നെ ബാധിക്കാവുന്ന തരത്തില്‍ തെറ്റായ തീരുമാനം എടുത്താല്‍ അത് ഏത് ഭാഷയിലാണെങ്കിലും ബിഗ്ഗ്ബോസ്സ് ഷോയുടെ നിലനില്‍പ്പിനെ ബാധിച്ചേക്കാം എന്നും താരം ചൂണ്ടിക്കാണിക്കുന്നു.

Bigg Boss Malayalam

അങ്ങിനെ പല ഭാഷകളിലും സംഭവിച്ചിട്ടുമുണ്ട്. ഇത്രയും ഗുരുതരമായ ഒരു പ്രശ്‌നത്തിന് പുറമെ 'വുഷു' ചാമ്പ്യന്‍ഷിപ്പിനെ കുറിച്ചും മിഥുന്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ലക്ഷകണക്കിന് ആളുകള്‍ മത്സരിക്കാന്‍ അവസരം കാത്തു നില്‍ക്കുന്ന ഇന്ത്യയിലെ തന്നെ വലിയ റിയാലിറ്റി ഷോയുടെ തിരഞ്ഞെടുപ്പില്‍ ഇങ്ങനെയൊരു വീഴ്ച്ച സംഭവിച്ചെങ്കില്‍ അതില്‍ സംഘാടകര്‍ക്കും തെറ്റ് സംഭവിച്ചിരിക്കാം. അടിയന്തിരമായി തീരുമാനം കൈക്കൊള്ളാതെയിരിക്കുന്നത് ബിഗ്ഗ്ബോസ്സ് ഷോയുടെ നിലനില്‍പ്പിന് നല്ലതാണെന്നു തോന്നുന്നില്ലെന്നും ശാലിനി അഭിപ്രായപ്പെടുന്നു.

ജീവിതത്തില്‍ ഒരവസരം തന്ന ചാനലിനോടും ഷോയോടും നന്ദിയുള്ളത് കൊണ്ടും എനിക്ക് പറയാനുള്ളത് ഇങ്ങനെ അറിയിക്കാനേ വഴിയുള്ളൂ എന്നത് കൊണ്ടും ഇവിടെ കുറിക്കുന്നു. ഗെയിം എന്തെന്നറിയാതെ പോയി 21-മത്തെ ദിവസം മടങ്ങേണ്ടി വന്ന മത്സരാര്‍ത്ഥിയുടെ വാക്കുകളാണ്. എല്ലാം ചാനലിന്റെ തീരുമാനം പോലെ നടക്കട്ടെ എന്നു പറഞ്ഞാണ് ശാലിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X