നിന്റെ ആരാടി ഗോപിക? കുറിയും ചുരിദാറും കണ്ട് സഭ്യത അളക്കരുത്! തുറന്നടിച്ച് ശാലിനിയുടെ മറുപടി
പ്രേക്ഷകരില്‍ നിന്നും ബിഗ് ബോസ് മത്സരാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ഗോപിക. ആദ്യ നാളുകളില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാനും ഗോപികയ്ക്ക് സാധിച്ചിട്ടുണ്ട്. തുടക്കം മുതല്‍ക്കു തന്നെ ഗോപികയ്ക്ക് പിന്തുണയുമായി മുന്‍ ബിഗ് ബോസ് താരം ശാലിനിയുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശാലിനി നിരന്തരമായി ഗോപികയ്ക്കുള്ള പിന്തുണ അറിയിക്കാറുണ്ട്.
എന്നാല്‍ ഇതിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും ശാലിനി നേരിടാറുണ്ട്. ശാലിനി വഴിയാണ് ഗോപിക ബിഗ് ബോസിലേക്ക് എത്തിയതെന്നടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ ഗോപികയുടെ പിറന്നാള്‍ ദിവസത്തില്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശാലിനി മറുപടി നല്‍കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ശാലിനി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
എന്നാല്‍ കഴിയുന്ന ഒരു കരുതല്‍ തന്നതിന് ഇന്ന് നിന്റെ പേരില്‍ കല്ലെറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഞാന്‍??വിഷമമില്ല. എങ്കിലും ബിഗ്ഗ്ബോസ്സ് വീടിനുള്ളില്‍ കയറാന്‍ പിന്‍വാതില്‍ നിയമനത്തിന് മുന്‍ മത്സരാര്‍ത്ഥി ശാലിനി ശുപാര്‍ശ ചെയ്തു എന്ന് തുടങ്ങിയ കമന്റുകള്‍ പലയിടങ്ങളിലായി കാണുന്നു,, ഗുരുതരമായ ആരോപണമാണത്.ഈ സീസണില്‍ മത്സരിക്കുന്ന പല മത്സരാര്‍ത്ഥികളെയും എനിക്ക് പേഴ്‌സ്ണലി അറിയാം,,അവരെ വെച്ചൊന്നും ഇങ്ങനെയുള്ള കമന്റുകള്‍ വരാത്തതും ഇവിടെ ഇങ്ങനെ സംഭവിച്ചതും ഗോപികയോടൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടത് കൊണ്ടാണ്.
കോമണ്‍ മാന്‍ ഓഡിഷന് വേണ്ടി മത്സരിച്ച ആയിരങ്ങളെ മാത്രം എനിക്ക് ബോധ്യപ്പെടുത്തിയാല്‍ മതി?ഈ കുട്ടിക്ക് ഓഡിഷന്‍ സെലക്ഷന്‍ കിട്ടിയതില്‍ എന്റെ യാതൊരു വിധ സഹായവും ഉണ്ടായിട്ടില്ല. ഷോയിലേക്ക് പോകുവാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ വസ്ത്രങ്ങള്‍ ഒരുക്കുക എന്നത് ഗോപികയേയും പവിയെയും സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.വിവരം എന്നെ അറിയിച്ചപ്പോള്‍ ഈ ആരോപണം ഉന്നയിക്കുന്ന പലരും ചെയ്യാന്‍ മനസ്സ് കാണിക്കാത്ത ചിലത് എനിക്ക് ചെയ്യാന്‍ കഴിഞ്ഞു.

ഒപ്പം സപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ തിരസ്‌ക്കരിക്കാതെ കൂടെ നിന്ന മിര്‍സാന്‍ കൂടി കൂടെ നിന്നപ്പോള്‍ ഗോപികക്ക് അതൊരു സഹായമായി. ഈ ഒരൊറ്റ കാരണം കൊണ്ട് അനാവശ്യ പ്രചാരണം നടന്നുകൊണ്ടിരിക്കുന്നു. വിശ്വസിക്കുന്നത് പത്തു ശതമാനം മാത്രമാണെങ്കിലും സന്തോഷം. ഇതാണ് സത്യം. തെളിവുകളും ഉണ്ട്. പക്ഷേ ആ കുട്ടി ഷോ കഴിഞ്ഞ് തിരിച്ചു വരാതെ അവരെക്കുറിച്ചുള്ള കാര്യങ്ങള്‍ ഒരു പരിധിയില്‍ കൂടുതല്‍ പറയുവാന്‍ സാധിക്കില്ല.'നിന്റെ ആരാടി ഗോപിക 'എന്ന ഒരു മെസേജ് കഴിഞ്ഞ ദിവസം വന്നു. സഹോദരന് സമാധാനമാകും വിധം മറുപടി കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
കുറി തൊട്ട് ചുരിദാര്‍ ഇട്ട് നടക്കുന്നത് കൊണ്ട് സഭ്യതയുടെ ആഴം അളക്കരുത്. എനിക്കും സംസാരിക്കാന്‍ അറിയാം.. കൂടുതലൊന്നും പറയുന്നില്ല. ഒന്നുകൂടി പറയട്ടെ മത്സരാര്‍ത്ഥികളുടെ പ്രെഡിക്ഷന്‍ ലിസ്റ്റ് ഇടുന്ന സമയങ്ങളിലും കോമണര്‍ മത്സരാര്‍ത്ഥിയെ സോഷ്യല്‍ മീഡിയ മുഴുവന്‍ തിരഞ്ഞപ്പോഴും ഏഷ്യാനെറ്റ് പുറത്തു വിടുന്നത് വരെ ഗോപികയുടെ മുഖം പബ്ലിഷ് ചെയ്ത് സാമ്പത്തിക വരുമാനം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. ഈ പിറന്നാളാശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് കൊണ്ട് വരാന്‍ പോകുന്ന എന്തും നേരിടാന്‍ ഞാന്‍ തയ്യാറാണ്


Click it and Unblock the Notifications