നാക്കിന്റെ ലൈസന്‍സ് പുതുക്കിയാല്‍ നന്ന്, ഇന്ന് ഞാന്‍ നാളെ നീ; റിനോഷിനെതിരായ ആക്രമണത്തില്‍ ശാലിനി
ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ സമാധാപ്രിയനാണ് റിനോഷ് ജോര്‍ജ്. അടികള്‍ക്കും വഴക്കുള്‍ക്കുമൊന്നും റിനോഷ് നിക്കാറില്ല. പാട്ടും തമാശകളുമൊക്കെയായ പോസിറ്റീവ് സമീപനത്തോടെയാണ് റിനോഷ് കളിക്കുന്നത്. ഇതിന്റെ പേരില്‍ ശക്തമായ വിമര്‍ശനം ഒരു ഭാഗത്ത് നിന്നും റിനോഷിനെതിരെ ഉയരുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം പേരെ തന്റെ ആരാധകരാക്കി മാറ്റാന്‍ റിനോഷിന് സാധിച്ചിട്ടുണ്ട്.
അതേസമയം ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് റിനോഷ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലായി എന്നാണ്. താരം ഇതേ തുടര്‍ന്ന് ഷോയില്‍ നിന്നും പിന്മാറിയോ എന്നൊക്കെ ആരാധകര്‍ക്ക് സംശയമുണ്ട്. ഇതിനിടെ ഇപ്പോഴിതാ റിനോഷിന്റെ ആരോഗ്യാവസ്ഥയെപോലും വെറുപ്പോടെ സമീപിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ശാലിനി നായര്‍.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ശാലിനിയുടെ പ്രതികരണം. റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റിയ വിവരം പുറത്ത് വിട്ടതും ശാലിനിയായിരുന്നു. സാക്ഷര കേരളം, അസഹ്യ സംസ്‌കാരം എന്നാണ് റിനോഷിനെതിരായ കമന്റുകളെക്കുറിച്ച് ശാലിനി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്.
''റിനോഷ് ജോര്‍ജ് എന്ന മത്സരാര്‍ത്ഥിയെ കുറിച്ച് പറയാനോ അയാളുടെ ഗെയിം പ്ലാനുകളെ വിലയിരുത്തുവാനോ ആഗ്രഹിക്കുന്നില്ല. പക്ഷേ അയാളിലെ സ്‌ക്രീനില്‍ കണ്ട മനുഷ്യനെ ഇഷ്ടമാണ്.പാതി മനുഷ്യനും പാതി മൃഗവുമായി മാറേണ്ടി വരുന്ന സാഹചര്യങ്ങളിലെ പലരുടെയും സ്ട്രാറ്റര്‍ജികളെ മാറ്റി നിര്‍ത്തികൊണ്ട് ഒരു സഹജീവി എന്ന പരിഗണനയില്‍ മാത്രം സംസാരിക്കട്ടെ'' എന്ന മുഖവുരയോടെയാണ് ശാലിനി സംസാരിക്കുന്നത്.
''ഒരിക്കല്‍ സുഖമില്ലാതെ അഖില്‍ ചേട്ടനെ ഹോസ്പിറ്റലിലേക്ക് മാറ്റുമ്പോള്‍ 'അയാളെ ആ വഴി വീട്ടിലേക്ക് കയറ്റി വിടൂ'എന്ന് ശോഭ പറഞ്ഞതിനെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എതിര്‍ത്തത് കണ്ട് അഭിമാനം തോന്നി. ശരീരത്തിന്റെ ഒരു ഭാഗം അലര്‍ജിക്ക് ആയി തൊലിയുടെ മറ്റു ഭാഗങ്ങളിലേക്ക് വൃണങളും പഴുപ്പും പടരുന്ന സാഹചര്യത്തില്‍ ഈ മനുഷ്യനെ ആശുപത്രിയിലേക്ക് മാറ്റിയ വാര്‍ത്ത 'തത്സമയം ശാലിനി'യില്‍ പങ്കുവെച്ചതിനു താഴെ വന്ന ചില വാക്കുകളാണ് നിങ്ങളിലേക്കെത്തിക്കുന്നത്'', ശാലിനി പറയുന്നു.
ഷോ നടന്ന് കൊണ്ടിരിക്കുമ്പോഴും അത് കഴിഞ്ഞതിന് ശേഷവും 'നിനക്ക് കുഞ്ഞുങ്ങളുണ്ടാകാതെ പോവട്ടെ 'എന്ന് തുടങ്ങിയ കമന്റുകളുടെ ശരവര്‍ഷം കൊണ്ട് കഴിഞ്ഞ സീസണിലെ ഒരു മത്സരാര്‍ത്ഥിയുടെ ആര്‍മി പ്രേമികള്‍ മറ്റൊരു മത്സരാര്‍ത്ഥിയുടെ ഭാര്യയെ നിരന്തരം ദ്രോഹിച്ചു കൊണ്ടിരുന്ന വീര സാഹസിക കഥകള്‍ വേണ്ടുവോളം കേട്ടതും കണ്ടതുമാണ്.ഇതൊക്കെ തന്നെയേ പ്രതീക്ഷിക്കുന്നുള്ളൂ തുടര്‍ന്നും.

ഒന്ന് മാത്രം 60 മിനിറ്റ് നേരം കൊണ്ട് തമ്മില്‍തല്ല് കണ്ട് ഉള്‍പുളകം കൊള്ളാം ആവോളം ആനന്ദിക്കാം,, പക്ഷേ നാക്കിന്റെ ലൈസന്‍സ് പുതുക്കിയാല്‍ നന്ന്.' വെറുതെ ഇരുന്ന് തിന്നാല്‍ ശരീരത്തിന് പിടിക്കില്ല'എന്നെഴുതിയിടാന്‍ നേരം സുഹൃത്തേ റിനോഷിന്റെ സ്ഥാനത്ത് നിങ്ങള്‍ നിങ്ങളുടെ വീട്ടിലെ അച്ഛനേം അമ്മേം കൂടപ്പിറപ്പുകളെയും ഒന്ന് ചിന്തിച്ചാല്‍ നന്ന്
ഇന്ന് ഞാന്‍ നാളെ നീ'എന്നല്ലേ?ഒരു നിമിഷം പോരെ എന്തിനും എന്നു പറഞ്ഞാണ് ശാലിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം തീര്‍ത്തും അപ്രതീക്ഷിതമായൊരു ട്വിസ്റ്റ് നടന്നിരിക്കുകയാണ് ബി്ഗ് ബോസ് വീട്ടില്‍. ശക്തനായ വിഷ്ണു ജോഷി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുകയാണ്. സഹമത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയ ഒന്നാണ് വിഷ്ണു ജോഷിയുടെ പുറത്താകല്‍. ഇന്ന് ഒരാള്‍ കൂടി ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താകുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications











