ബിഗ് ബോസിലെ പ്രേക്ഷക പ്രതിനിധി ഇടുക്കിക്കാരി; കോമണര്‍ മത്സരാര്‍ത്ഥിയെക്കുറിച്ച് ശാലിനി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കാനിരിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇനിയുള്ള നൂറ് ദിവസം സോഷ്യല്‍ മീഡിയ മുതല്‍ മലയാള വീട്ടകങ്ങളില്‍ വരെ ചര്‍ച്ചാ വിഷയം ബിഗ് ബോസ് ആയിരിക്കുമെന്ന് സംശയമില്ല. കഴിഞ്ഞ് പോയ സീസണ്‍ പോലെ ആവേശകരമായൊരു സീസണ്‍ തന്നെയാണ് ഇത്തവണയും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ബിഗ് ബോസ് ആരംഭിക്കുമ്പോള്‍ ആരൊക്കെയായിരിക്കും ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് എത്തുക എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയിലെങ്ങും മത്സരാര്‍ത്ഥികളുടെ പ്രെഡിക്ഷന്‍ പട്ടികളാണ്. അതേസമയം ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു കാര്യം കോമണര്‍ ആരെന്ന് അറിയാനാണ്.

Bigg Boss Malayalam

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ താരങ്ങള്‍ക്ക് പുറമെ പ്രേക്ഷകരുടെ പ്രതിനിധിയായി സാധാരണക്കാരില്‍ നിന്നും ഒരാള്‍ കൂടി എത്തുന്നത്. വ്യത്യസ്തവും ആകാംഷാഭരിതവുമായ ഈ മത്സരാര്‍ത്ഥി ആറെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ബിഗ് ബോസ് 5 ലെ കോമണറെക്കുറിച്ചുള്ള സൂചനകളുമായി എത്തിയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം ശാലിനി നായര്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

ഇടുക്കി സ്വദേശിയായൊരു മിടുക്കിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ കോമണര്‍ ആയി എത്തുന്നത് എന്നാണ് ശാലിനി പറയുന്നത്. എന്നാല്‍ ആളൊരു സാധാരണക്കാരിയല്ലെന്നാണ് ശാലിനി പറയുന്നത്. മേജര്‍ രവിയുടെ എന്‍എപിടിയിലെ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും അത്‌ലറ്റും ബാങ്ക് ജീവനക്കാരിയുമാണെന്നാണ് ശാലിനി പറയുന്നത്. ഈ മത്സരാര്‍ത്ഥിയുടെ കുടുംബത്തില്‍ അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളുമാണുള്ളതെന്നും ശാലിനി അറിയിക്കുന്നുണ്ട്.

പ്രേക്ഷകരില്‍ ഒരാള്‍ എത്തുക എന്നത് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അത് സാധിച്ചിരിക്കുകയാണെന്നും ശാലിനി പറയുന്നു. നേരത്തെ തനിക്ക് ബിഗ് ബോസില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു കൊണ്ട് ദേവിക എന്നൊരു പെണ്‍കുട്ടി കത്തയച്ച കാര്യം ശാലനി പറഞ്ഞിരുന്നു. കത്ത് ചാനലിലൂടെ ശാലിനി പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പെണ്‍കുട്ടിയല്ല ഇപ്പോള്‍ ബിഗ് ബോസിലെത്തിയിരിക്കുന്നതെന്നും ശാലിനി വ്യക്തമാക്കുന്നുണ്ട്.

കാഴ്ചയില്‍ ചെറിയ കുട്ടിയാണെന്ന് തോന്നുമെങ്കിലും ജീവിതാനുഭവങ്ങളുള്ള ആളാണ് കോമണര്‍ ആയി എത്തുന്ന പെണ്‍കുട്ടിയെന്നും ശാലിനി പറയുന്നുണ്ട്. മത്സരത്തിന്റെ ഭാഗമാകാനായി ഈ പെണ്‍കുട്ടി മുംബൈയിലെത്തിയതായും ശാലിനി അറിയിക്കുന്നുണ്ട്. സാധാരണക്കാരുടെ പ്രതിനിധിയായി എത്തുന്നതിനാല്‍ ഇവര്‍ക്ക് തുടക്കത്തില്‍ ജനപിന്തുണ കിട്ടുമായിരിക്കുമെന്നും എന്നാല്‍ മുന്നോട്ടുള്ള പോക്ക് കഴിവിനെ ആശ്രയിച്ചിരിക്കുമെന്നും ശാലിനി പറയുന്നുണ്ട്.

Bigg Boss Malayalam

വോട്ടിംഗില്‍ ശ്രദ്ധിക്കണമെന്നും സ്വന്തമായ അഭിപ്രായത്തെ മാനിക്കുന്ന തരത്തിലാണ് വോട്ട് ചെയ്യേണ്ടതെന്നാണ് ശാലിനി പറയുന്നത്. മുന്‍വിധികള്‍ പാടില്ലെന്നും താരം പറയുന്നുണ്ട്. മത്സരാര്‍ത്ഥിയെ മനസിലാക്കി വേണം വോട്ട് ചെയ്യാനെന്നും താരം പറയുന്നു. ബിഗ് ബോസ് മലയാളം സീസണില്‍ ബിഗ് ബോസ് വീട് ഒരു യുദ്ധ മുഖമാക്കി കൊണ്ട് യുദ്ധത്തിന്റെ തീമിലാണ് ബിഗ് ബോസ് വീട് ഒരുക്കിയിരിക്കുന്നതെന്നും ശാലിനി പറയുന്നുണ്ട്. പെണ്‍കരുത്തിന്റെ പോരാട്ടമാണ് ഈ സീസണില്‍ കാണാന്‍ സാധിക്കുകയെന്നും ശാലിനി പറയുന്നുണ്ട്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ പോരടിക്കാനെത്തുന്നവരുടെ പട്ടികളും സജീവമായി മാറുകയാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ പ്രകാരം സോഷ്യല്‍ മീഡിയയിലെ താരങ്ങളും സീരിയല്‍-സിനിമാ താരങ്ങളും തമ്മിലുള്ള മത്സരമാകും ഇത്തവണയും കാണാനാവുക എന്നാണ് മനസിലാകുന്നത്.

അമല ഷാജി, ശോഭ വിശ്വനാഥ്. അനിയന്‍ മിഥുന്‍, ഹനാന്‍, ഷിജു, ശ്രുതി ലക്ഷ്മി, വെെബർ ഗുഡ് ദേവു, അഞ്ജന മോഹന്‍, ജുനെെസ്, നെല്‍സണ്‍ തുടങ്ങിയവർ ബിഗ് ബോസിലേക്ക് എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍ പറയുന്നത്.

More from Filmibeat

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X