ദൈവം ഉണ്ട് കെട്ടാ! പണിഞ്ഞാല്‍ തിരിച്ച് പണി കൊടുക്കും; റോബിന്റെ പുറത്താകല്‍ ആഘോഷിച്ച് ശാലു പേയാട്

മല പോലെ വന്നത് എലി പോല പോയി, ദേ പോയി ദാ വന്നു എന്നൊക്കെ പറയാന്‍ പറ്റുന്ന അവസ്ഥയാണ് റോബിന്‍ രാധാകൃഷ്ണന്റേത്. ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ നിന്നും പുറത്താക്കപ്പെട്ട റോബിന്‍ കഴിഞ്ഞ ദിവസം അഞ്ചാം സീസണിലൂടെ തിരികെ വന്നിരുന്നു. ഒരു ടാസ്‌കിന്റെ ഭാഗമായിട്ടായിരുന്നു റോബിന്‍ ബിഗ് ബോസിലേക്ക് തിരികെ വന്നത്. ഒപ്പം രജിത് കുമാറുമുണ്ടായിരുന്നു. റോബിന്റെ വരവ് ആരാധകര്‍ ആഘോഷിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഒരിക്കല്‍ കൂടി ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ് റോബിന്‍. ബിഗ് ബോസിനെതിരെ വെല്ലുവിളി ഉയര്‍ത്തിയതോടെയാണ് റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയത്. അഖില്‍ മാരാരും ജുനൈസും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടുകയും മാരാരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു റോബിന്‍. അല്ലാതെ ഷോ നടത്താന്‍ താന്‍ അനുവദിക്കില്ലെന്നും റോബിന്‍ പറഞ്ഞിരുന്നു.

Bigg Boss Malayalam

ഇതോടെയാണ് താരത്തെ ഷോയില്‍ നിന്നും പുറത്താക്കിയത്. റോബിന്റെ രണ്ടാം പുറത്താകലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ റോബിന്റെ പുറത്താകലില്‍ സന്തോഷം അറിയിച്ചെത്തിയിരിക്കുകയാണ് മുന്‍ സുഹൃത്തായ ശാലു പേയാട്. റോബിനും ശാലുവും തമ്മിലുള്ള പോര് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ സംഭവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ശാലുവിന്റെ പ്രതികരണം. ടെ ദൈവം ഉണ്ട് കെട്ടാ. കര്‍മ്മ എന്നായിരുന്നു ശാലുവിന്റെ പ്രതികരണം. പിന്നാലെ വീഡിയോയിലൂടെ പ്രതികരിക്കുകയാരുന്നു ശാലു പേയാട്.

നല്ല ജോലിത്തിരക്കാണ്. പക്ഷെ ഇന്നത്തെ ദിവസം സ്റ്റോറി ഇടാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഇതുപോലൊന്ന് ഇടാന്‍ പറ്റിയെന്ന് വരില്ല. ഇത് ദൈവമായിട്ട് കൊണ്ട് തന്നതാണ്. ഇതാണ് പറയുന്നത് അവനവന്‍ ചെയ്യുന്ന ഉഡായിപ്പുകളൊക്കെ അവനവന് തന്നെ വന്നു ചേരുമെന്ന്. സത്യമായിട്ടും ഞാന്‍ മനസാവാചാ അറിയാത്തൊരു കാര്യത്തിനാണ് എന്നെക്കൊണ്ട് മാപ്പ് പറയിപ്പിച്ചത്. എല്ലാം കള്ളത്തരങ്ങളായിരുന്നു. രണ്ടു പേരും കൂടെ നാടകം കളിക്കുകയായിരുന്നു.

Bigg Boss Malayalam

അതിന്റെ സത്യാവസ്ഥ എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇപ്പോഴും വിശ്വസിക്കാത്തവരുണ്ട്. എനിക്ക് ഭയങ്കര സന്തോഷമായി. ഇത്രയേയുള്ളൂ. ദൈവം എന്ന് പറയുന്നത് ആരുടേയും കുടുംബസ്വത്തല്ല. ദൈവം ഇങ്ങനെയാണ്. ദൈവത്തിന് അറിയാം. പണിഞ്ഞാല്‍ ദൈവം അതുപോലെ തിരിച്ച് പണി കൊടുക്കും. യെട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടന് ദൈവം കൊടുക്കും എന്ന് പറയും. എന്തായാലും ഞാന്‍ വളരെ ഹാപ്പിയാണ്. ഇമ്മാതിരി വേട്ടാവളിയന്മാരുടെ അടുത്ത് എനിക്ക് റിവഞ്ചുമില്ല ഒരു കോപ്പുമില്ല ഇനി എന്നാണ് ശാലു പേയാട്.

നേരത്തെ, റോബിന്റെ പുറത്താകലിന് ജാസ്മിനും സന്തോഷം അറിയിച്ചെത്തിയിരുന്നു. ബിഗ് ബോസിന് നന്ദി പറയുകയായിരുന്നു ജാസ്മിന്‍ ചെയ്തത്. ഈ അവസരത്തില്‍ പ്രൊഡ്യൂസറിനേയും ഡയറക്ടറിനേയും തെറിവിളിച്ചതില്‍ എന്റെ പട്ടി സിയാലോ ആണേ സത്യം ഞാന്‍ ആത്മാര്‍ത്ഥമായ ഖേദം അറിയിക്കുന്നു. കൂടാതെ അന്ന് പൊട്ടിച്ച ചട്ടിയ്ക്ക് പകരം ഒരു പത്ത് ചട്ടി വാങ്ങി തരാനും റെഡിയാണ്. നന്ദി ഉണ്ട് വല്യണ്ണാ.. ആദ്യമായി ഈ ലോഗോ കാണുമ്പോള്‍ രോമാഞ്ചം തോന്നുന്നു എന്നും ജാസ്മിന്‍ പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X