കാബൂളിവാലയിൽ നായകനായി വിളിച്ചിട്ട് ഒഴിവാക്കി, എന്റെ ആദ്യത്തെ തകർച്ച അതായിരുന്നു; മനസ്സുതുറന്ന് ഷിജു
ബിഗ് ബോസ് മലയാളം സീസൺ 5 ൽ പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ പരിചിതനായ മത്സരാർഥിയാണ് നടൻ ഷിജു എആർ. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ തിളങ്ങിയിട്ടുള്ള നടനാണ് അദ്ദേഹം. എന്നാൽ സ്വന്തം പേരിനേക്കാൾ ചെയ്ത കഥാപാത്രങ്ങളിലൂടെയാണ് നടനെ പ്രേക്ഷകർക്ക് കൂടുതൽ അറിയുന്നത്. തന്‍റെ പേര് പ്രേക്ഷകരുടെ മനസ്സിൽ ഉറപ്പിക്കാൻ വേണ്ടിയാണ് താൻ ബിഗ് ബോസിലേക്ക് വന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മത്സരബുദ്ധിയോടെ മികച്ച ഗെയിം പുറത്തെടുത്ത് മുന്നോട്ട് പോവുകയാണ് ഷിജു ഇപ്പോൾ. അതിനിടെ കഴിഞ്ഞ ദിവസം എന്റെ കഥ എന്ന സെഗ്മെന്റിൽ തന്റെ സിനിമാ ജീവിതത്തില്‍ നേരിട്ട പരീക്ഷണങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ഷിജു സംസാരിച്ചിരുന്നു. അതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. വിശദമായി വായിക്കാം.

മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് സൂപ്പര്‍ഹിറ്റ് ഡയറക്ടറായ സിദ്ദിഖ് ലാലിന്റെ കാബൂളിവാല എന്ന സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. പിന്നീടൊരു സുപ്രഭാതത്തില്‍ ഞാനല്ല അതിലെ ഹീറോയെന്ന് ഒരു വാരികയിൽ വന്നു. എന്‍റെ ആദ്യത്തെ തകര്‍ച്ച അതായിരുന്നു. ബൈക്കില്‍ ലോകപര്യടനത്തിന് പുറപ്പെട്ടിരുക്കുകയായിരുന്നു ആ സമയത്ത് എന്‍റെ സഹോദരന്‍. ആ സമയത്ത് ഊട്ടിയില്‍ ഉണ്ടായിരുന്ന അവന്‍ എന്നോട് ചെന്നൈയ്ക്ക് വണ്ടി കയറാന്‍ പറഞ്ഞു.
അങ്ങനെ 1993 ഡിസംബര്‍ 20ന് എല്ലാവിധ പ്രതിക്ഷകളോടെയും ഞാന്‍ ചെന്നൈയില്‍ ചെന്നിറങ്ങി. പല സംവിധായകരുടെയും അടുത്തെത്തുക എന്ന് പറയുന്നത് തന്നെ വലിയ പ്രയാസമായിരുന്നു. ഒരു ദിവസം ദി സിറ്റി എന്ന സിനിമയുടെ ഓഡിഷന് എന്നെ വിളിക്കുന്നു. അവര്‍ പറയുന്ന രീതിയില്‍ ഞാന്‍ അഭിനയിക്കുന്നു. എന്‍റെ കൂടെ അഭിനയിക്കേണ്ടത് ആനന്ദ് രാജ്, കല്യാണ്‍ കുമാര്‍, സാവിത്രി എന്നിവരായിരുന്നു. ഇവരുടെയൊക്കെ ഉയരം അഞ്ചടി രണ്ട് ഇഞ്ച് ഒക്കെയാണ്.
ഒരു കുടുംബത്തിലെ അംഗങ്ങളില്‍ ഒരാള്‍ക്ക് മാത്രം പൊക്കം കൂടുതലാവുന്നത് ശരിയാവില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. ആ നിമിഷം എന്‍റെ കാല്‍ക്കീഴിലുള്ള ഭൂമി ഇല്ലാതായിപ്പോയ അവസ്ഥയായിരുന്നു. പിന്നീടാണ് മഹാപ്രഭു എന്ന തമിഴ് പടം കിട്ടുന്നത്. വില്ലന്‍റെ മകന്‍റെ കഥാപാത്രമായിരുന്നു. 5000 രൂപ പ്രതിഫലം. അതില്‍ എന്‍റെ അച്ഛനായി വന്നത് രാജന്‍ പി ദേവ് സാര്‍ ആയിരുന്നു. അതിനുശേഷം സിദ്ദിഖ് ഷമീര്‍ സംവിധാനം ചെയ്ത മഴവില്‍ക്കൂടാരത്തില്‍ രാജന്‍ ചേട്ടന്‍ പറഞ്ഞതുപ്രകാരം എനിക്ക് അവസരം കിട്ടി.
ഇതേ സംവിധായകന്‍റെ അടുത്ത പടത്തില്‍ ഞാന്‍ ഹിറോ ആയി. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആ സിനിമ. കോടി രാമകൃഷ്ണ എന്ന തെലുങ്ക് സംവിധായകന്‍റെ പടമാണ് പിന്നീട് ലഭിച്ചത്. മഹാപ്രഭുവിലെ പ്രകടനം കണ്ടാണ് അദ്ദേഹം വിളിപ്പിച്ചത്. 2 ലക്ഷമാണ് പ്രതിഫലമെന്നും അതിനു മുകളില്‍ ചോദിക്കരതെന്നും പറഞ്ഞപ്പോൾ എന്‍റെ തല കറങ്ങി. പിന്നീടുള്ള രണ്ട് ദിവസങ്ങളിലും കൂടിയായി തമിഴില്‍ ഞാൻ 13 സിനിമകൾ കമ്മിറ്റ് ചെയ്തു. ഞാനൊരു കോണ്ടസ കാര്‍ ഒക്കെ വാങ്ങി.
ഈ സമയത്താണ് തമിഴ് സിനിമാ വ്യവസായത്തില്‍ ഫെഫ്‍സി സംഘടനയുടെ സമരം നടക്കുന്നത്. അതോടെ തമിഴ് സിനിമാ വ്യവസായം സ്തംഭിച്ചു. ഒരു സിനിമ പോലും തുടങ്ങാന്‍ പറ്റില്ലല്ലെന്ന സ്ഥിതി. ആറ് മാസം സമരം നീണ്ടു. ജയലളിതയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ ഇന്‍ഡസ്ട്രി ഒരു തീരുമാനം എടുക്കുകയാണ്. താരമൂല്യമുള്ള നായകന്മാരെ വച്ച് മാത്രം പടമെടുത്താല്‍ മതിയെന്ന്. അങ്ങനെ ഞാന്‍ കമ്മിറ്റ് ചെയ്ത 12 പടങ്ങളും ഇല്ലാതായി.

ശൂന്യതയും ദാരിദ്ര്യവുമായിരുന്നു മുന്നില്‍. വണ്ടിക്കൂലി ഇല്ലാത്തതുകൊണ്ട് കിലോമീറ്ററുകള്‍ നടന്ന് പോയിരുന്ന കാലം. കോടി രാമകൃഷ്ണയുടെ ദേവി എന്ന ഭക്തി സിനിമയുടെ പ്രിവ്യൂ കണ്ടപ്പോള്‍ ഈ പടത്തിനു വേണ്ടിയാണോ മൂന്ന് വര്‍ഷം കളഞ്ഞതെന്നാണ് തോന്നിയത്. പക്ഷേ 475 ദിവസമാണ് ആ പടം ഓടിയത്. തെലുങ്കില്‍ അഭിനയിച്ച 75 ശതമാനം സിനിമകളും ഹിറ്റ് ആണ്.
കരിയര്‍ വീണ്ടും മികച്ച നിലയില്‍ ആയ സമയത്താണ് ഒരു സംഘട്ടന രംഗത്തിന്‍റെ ഷൂട്ടിനിടെ പരിക്ക് പറ്റുന്നത്. ഡിസ്ക് തെന്നി ഒരു വര്‍ഷത്തോളം കിടപ്പിലായി. പിന്നീടാണ് സീരിയലിലേക്ക് എത്തിയത്. ഇപ്പോള്‍ ഞാന്‍ സ്ക്രീനില്‍ എന്തെങ്കിലും കാണിക്കുന്നുണ്ടെങ്കില്‍ അത് എന്‍റെ പാഷന്‍ കൊണ്ട് മാത്രമാണ്. ഇനിയും അത് തന്നെയേ ഞാന്‍ ചെയ്യൂ, എന്ന് പറഞ്ഞാണ് ഷിജു തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.


Click it and Unblock the Notifications