ദേവു എല്ലാവരേയും തേച്ചു, പാനിക്ക് അറ്റാക്ക് വെറും ഡ്രാമ! അഖിലിനോട് വെളിപ്പെടുത്തി ഷിജു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആദ്യത്തെ നാളുകളില്‍ തന്നെ ശ്രദ്ധ നേടിയ താരമാണ് വൈബര്‍ ഗുഡ് ദേവു എന്ന ശ്രീദേവി. ഈ സീസണിലെ ആദ്യത്തെ അടിയുണ്ടായത് ദേവുവും ഏയ്ഞ്ചലീനും തമ്മിലായിരുന്നു. തന്റെ നിലപാടുകള്‍ ഉറച്ച സ്വരത്തില്‍ പറയുന്ന വ്യക്തിയെന്ന നിലയിലാണ് ദേവു തുടക്കത്തില്‍ തന്നെ ശ്രദ്ധ നേടിയത്. തന്റെ ഗെയിമിലൂടെ ഈ സീസണിലെ ശക്തരില്‍ ഒരാളായി മാറാന്‍ ദേവുവിന് സാധിക്കുമെന്ന് ആരാധകര്‍ക്ക് തോന്നിയിരുന്നു.

എന്നാല്‍ രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ദേവുവിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയിയല്‍ ഉയരുന്നത്. ഇതില്‍ പ്രധാനമായും വിമര്‍ശനം ഉയരുന്നത് വിഷ്ണുവുമായുള്ള സൗഹൃദമാണ്. ദേവു നടത്തിയ പല പ്രസ്താവനകളും അകത്തും പുറത്തും വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനിടെയായിരുന്നു ഇന്നലെ ദേവുവിന് പാനിക്ക് അറ്റാക്ക് ഉണ്ടാക്കുന്നത്.

viber good devu

ബിഗ് ബോസ് വീട്ടിലെ മറ്റൊരു താരമായ ലച്ചു തന്റെ ജീവിത കഥ ഇന്നലെ പറഞ്ഞിരുന്നു. താന്‍ കുട്ടിക്കാലം മുതല്‍ പീഡിപ്പിക്കപ്പെട്ടതിനെക്കുറിച്ചുള്ള ലച്ചുവിന്റെ തുറന്നു പറച്ചിലുകള്‍ ഒരേ സമയം താരങ്ങളേയും പ്രേക്ഷകരേയും ഞെട്ടിക്കുന്നതായിരുന്നു. ബിഗ് ബോസ് വീട്ടിലുള്ളവരെല്ലാം തന്നെ ലച്ചുവിന്റെ കഥ കേട്ട് പൊട്ടിക്കരയുകയായിരുന്നു. പിന്നാലെയാണ് ദേവുവിന് പാനിക്ക് അറ്റാക്കുണ്ടാകുന്നത്.

ലച്ചുവിന്റെ ബാല്യകാലത്തെക്കുറിച്ച് കേട്ടതും തന്റെ മകളെക്കുറിച്ച് ഓര്‍ത്ത് ദേവു കരയുകയായിരുന്നു. പിന്നാലെയാണ് പാനിക്ക് അറ്റാക്കുണ്ടാകുന്നത്. ബിഗ് ബോസ് വീടിനെയാകെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ദേവുവിനെ സഹതാരങ്ങള്‍ എടുത്തു കൊണ്ട് മെഡിക്കല്‍ റൂമിലേക്ക് പോവുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതെല്ലാം ദേവുവിന്റെ നാടകമായിരുന്നുവെന്ന് പറയുകയാണ് ഷിജു.

ബിഗ് ബോസ് വീട്ടില്‍ ദേവുവിന്റെ അടുത്ത കൂട്ടുകാരില്‍ രണ്ട് പേരാണ് ഷിജുവും അഖില്‍ മാരാരും. ഇരുവരും ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. ദേവു നടത്തിയ ഡ്രാമയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് ഷിജു പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഇന്നത്തെ ദേവുവിന്റെ ഡ്രാമ കൊള്ളാമായിരുന്നല്ലേ? നമ്മളെ എല്ലാവരേയും അങ്ങ് ശശിയാക്കാമെന്ന് അവള്‍ വിചാരിച്ചു. എനിക്ക് രാവിലെ മുതല്‍ മനസിലായതാണ് ഇതേ പോലെ എന്തെങ്കിലും വരുമെന്ന്. കാരണം അവളുടെ ഇമേജ് നെഗറ്റീവ് ആയെന്ന് നമ്മള്‍ പറഞ്ഞത് മുതല്‍ അവള്‍ വല്ലാത്ത ടെന്‍ഷനിലായിരുന്നു. ഇതു കൂടി കിട്ടിയപ്പോള്‍ കിട്ടിയ അവസരം എന്ന രീതിയിലാണ് അവള്‍ കരഞ്ഞത്.

viber good devu

വിഷ്ണുവിനോട് ആ സമയം അവളുടെ അടുത്തേക്ക് പോവരുതെന്ന് പറഞ്ഞത് ഞാനാണ്. അവന്‍ പോകാന്‍ നിന്നതാണ്. ഞാന്‍ പറഞ്ഞു പോവരുത്, ഈ കിട്ടിയ അവസരത്തില്‍ അവള്‍ നിന്നെ നെഗറ്റീവ് ആക്കുമെന്ന്. അവള്‍ എന്തൊക്കെയാണ് വിളിച്ച് കൂവുകയെന്ന് അറിയില്ല. അതിനാല്‍ നീ പോകണ്ട എന്ന് പറഞ്ഞു. അവനെ അങ്ങോട്ട് പോകാതെ മാറ്റി നിര്‍ത്തിയതാണ് ഞാന്‍.

അവളോട് ഞാന്‍ ഒരുപാട് പറഞ്ഞു. എന്നിട്ടും അവള്‍ മാറിയില്ല. എന്തു കണ്ടിട്ടാണ് അവള്‍ ഇതൊക്കെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. പ്രേക്ഷകര്‍ക്കിടയില്‍ വിഷ്ണുവിന് നെഗറ്റീവ് ഇമേജ് വരാന്‍ വേണ്ടിയാണ് ഇങ്ങനൊരു ഡ്രാമ കളിച്ചതെന്നാണ് ഷിജു അഖില്‍ മാരാരോട് പറയുന്നത്. കൂടെയുള്ളവര്‍ തന്നെ ദേവുവിനെതിരെ ഇങ്ങനൊരു ആരോപണം ഉന്നയിച്ചത് പ്രേക്ഷകരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

Read more about: bigg boss malayalam bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X