ഞാന്‍ ഭാര്യയെ തല്ലിയിട്ടുണ്ട്, ലോകത്തുള്ള എല്ലാ പെണ്ണുങ്ങള്‍ക്കും ഒരേ കഥ; മാരാര്‍ക്ക് ശോഭയുടെ മാസ് മറുപടി

തന്റെ വിവാദ പ്രസ്താവനകളിലൂടെ സ്ഥിരമായി വെട്ടിലാകുന്ന ബിഗ് ബോസ് താരമാണ് അഖില്‍ മാരാര്‍. തന്റെ തെറ്റായ പരാമര്‍ശത്തിന്റെ പേരില്‍ പലപ്പോഴായി അഖിലിന് മാപ്പ് പറയേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോഴിതാ ശോഭയുമായി അഖില്‍ മാരാര്‍ നടത്തിയ വാക്ക് പോരും ചര്‍്ച്ചയാവുകയാണ്. തന്റെ ഭാര്യയെ തല്ലിയിട്ടുണ്ടെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ലോകത്തുള്ള എല്ലാ പെണ്ണുങ്ങള്‍ക്കും ഒരേ കഥയാണ് പറയാനുള്ളതെന്നും അഖില്‍ മാരാര്‍ പറയുന്നുണ്ട്.

ഇന്നലെ മുറ്റത്തിരുന്ന് പരസ്പം കളിയാക്കി സംസാരിക്കുന്നതിനിടെയാണ് ശോഭയും മാരാരും തമ്മില്‍ കൊമ്പുകോര്‍ക്കുന്നത്. മാരാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് ശോഭ നല്‍കിയ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയും ചെയ്യുന്നുണ്ട്.

Bigg Boss Malayalam

ഞാന്‍ നിന്നെ എപ്പോളും കാണുന്നത് പത്താം ക്ലാസില്‍ പഠിക്കുന്നൊരു കുട്ടിയായിട്ടാണ്. പ്രായം പൂര്‍ത്തിയായി കഴിഞ്ഞ് പെണ്‍കുട്ടികള്‍ക്ക് മൊത്തത്തില്‍ ഒരു ഓട്ടവും ബഹളവുമൊക്കെ ഉണ്ടാകുമല്ലോ. കാര്യങ്ങളൊക്ക് റിയലൈസ് ചെയ്യാതെയുള്ള ഓട്ടവും ബഹളവും. ഉത്സവപ്പറമ്പിലൂടെ ഓടി നടക്കുന്ന കുട്ടി. ഇല്ലാതെ ബോള്‍ഡോ സ്‌ട്രോംഗോ അല്ല. നിന്റെ എന്തെങ്കിലും കണ്ടന്റ് പുറത്ത് പോയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.

ഞാന്‍ മെന്റലി സ്‌ട്രോംഗാണ്. എന്തായാലും മൂന്ന് ദിവസം ഇരുന്ന് കരഞ്ഞിട്ട് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് മോട്ടിവേഷന്‍ തരേണ്ടി വന്നിട്ടില്ല എന്ന് ശോഭ മാരാര്‍ക്ക് മറുപടി നല്‍കി. താന്‍ കരഞ്ഞത് മക്കളെ ഓര്‍ത്താണെന്നും വിഷു ആയതിനാലാണ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചതെന്നും മാരാര്‍ മറുപടി നല്‍കി. കരയുന്നതിലെന്താണ് കുഴപ്പമെന്നും അഖില്‍ ചോദിച്ചു. കരുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും നിങ്ങളല്ലേ കരയുന്നവര്‍ വീക്കാണെന്ന് പറഞ്ഞതെന്നും ശോഭ തിരിച്ചടിച്ചു.

തനിക്ക് എന്തെങ്കിലും വന്നാല്‍ സ്വയം തിരിച്ചറിഞ്ഞ് സ്വയം ഹീല്‍ ചെയ്ത് മുന്നോട്ട് പോകുമെന്നാണ് ശോഭ പറയുന്നത്. ക്യാപ്റ്റന്‍സിയും ഇമ്യൂണിറ്റിയും കിട്ടിയിട്ടുണ്ടെന്നും ശോഭ പറഞ്ഞു. എന്റെ പേരില്‍ പതിമൂന്ന് കേസുകളുണ്ട്. കരഞ്ഞും പിടിച്ചും നടക്കുന്നയാള്‍ക്ക് എങ്ങനെയാണ് പതിമൂന്ന് കേസുകള്‍ വരുന്നതെന്ന് മാരാര്‍ ചോദിക്കുന്നു. തന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങള്‍ അനുഭവിക്കേണ്ടി വന്നാല്‍ ശോഭ തലകറങ്ങി വീഴുമെന്നും അഖില്‍ മാരാര്‍ പറഞ്ഞു.

കേസ് ഉണ്ടെന്ന് കരുതി നീ ഭയങ്കര സംഭവമാണോ എന്ന് ശോഭ ചോദിക്കുന്നു. ഓരോരുത്തരുടേയും സ്ട്രഗിള്‍ ഓരോരുത്തകര്‍ക്കും പ്രധാനപ്പെട്ടതാണ്. ആരേയും താരതമ്യം ചെയ്യാനാകില്ലെന്ന് ശോഭ മറുപടി പറയുന്നുണ്ട്. നീ തലകറങ്ങി കിടക്കുമെന്ന് പറയുന്നു, എന്നാല്‍ എന്റെ സാഹചര്യത്തില്‍ നീ നിന്നിട്ടില്ലല്ലോ എന്ന് ശോഭ പറയുന്നു. അതിന് മറുപടിയായി അഖില്‍ മാരാര്‍ പറയുന്നത് നിങ്ങള്‍ പൊതുസമൂഹത്തിനെതിരെ സംസാരിച്ചരവല്ലെന്നും ലോകത്തുള്ള എല്ലാ പെണ്ണുങ്ങളും അനുഭവിക്കുന്നതാണെന്നുമായിരുന്നു.

Bigg Boss Malayalam

ലോകത്തുള്ള എല്ലാ പെണ്ണുങ്ങളും അനുഭവിക്കുന്നതല്ലെന്ന് ശോഭ തിരുത്തുന്നുണ്ട്. എന്റെ ഭാര്യയെ ഞാന്‍ അടിച്ചിട്ടുണ്ടെന്നും നിന്റെ കണക്കിന് അവള്‍ അതും പറഞ്ഞോണ്ട് നടക്കുകയല്ലെന്നും അഖില്‍ മാരാര്‍ പറയുന്നു. ഓരോ ദിവസവും തനിക്ക് ചലഞ്ച് തന്നെയാണെന്നും താന്‍ അനുഭവിച്ചത് തനിക്ക് വലിയ പ്രശ്‌നമാണെന്നും ശോഭ പറയുന്നു. നിന്റെ കഥ തന്നെയാണ് ദേവുവിന്റേതും ലച്ചുവിന്റേതുമെന്നും മാരാര്‍ പറയുന്നുണ്ട്.

എന്നാല്‍ ദേവുവിന്റെ കഥ ദേവുവിന്റേതും തന്റെ കഥ തന്റേതുമാണെന്നും രണ്ടും താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നും ശോഭ തിരിച്ചടിക്കുന്നു. നിന്റെ ജീവിതത്തില്‍ നീ അനുഭവിച്ചത് ഞാന്‍ അനുഭവിച്ചാല്‍ തലകറങ്ങി വീഴുമെന്ന് നിനക്ക് പറയാനാകില്ല. ഞാന്‍ അനുഭവിച്ചത് എന്താണെന്ന് നിനക്കറിയില്ല. അതിന്റെ ഒരു ഭാഗം പോലും ഞാന്‍ ഇവിടെ പറഞ്ഞിട്ടില്ല. അങ്ങനെ എന്റെ വിഷമം പറഞ്ഞ് കരഞ്ഞ് കാണിക്കാനല്ല ഞാന്‍ വന്നത്. ഗെയിം കളിക്കാനാണ് വന്നത്. ഞാനത് കളിക്കുകയും പ്രൂവ് ചെയ്യുകയും ചെയ്യുമെന്നും ശോഭ തുറന്നടിക്കുന്നുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X