'നോ' കഞ്ചാവ് കേസില്‍ കുടുക്കി, സിനിമാ സ്റ്റൈലില്‍ പണിതവനെ പിടികൂടി; ശോഭ വിശ്വനാഥ് ബിഗ് ബോസില്‍!
നേരത്തെ വന്ന പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ ശോഭയുടെ പേരുണ്ടായിരുന്നുവെങ്കിലും അവാസന ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും ആ പേര് ചര്‍ച്ചകളില്‍ നിന്നും അപ്രതക്ഷ്യമായിരുന്നു. എന്നാല്‍ ശോഭ ഉറപ്പായും ബിഗ് ബോസിലുണ്ടെന്നാണ് പുതിയ റിപ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കൃത്യമായി പറഞ്ഞാല്‍ ഇനിയുള്ളത് അഞ്ച് ദിവസങ്ങള്‍ മാത്രമാണ്.
ഈ വരുന്ന ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ സംപ്രേക്ഷണം ആരംഭിക്കുന്നത്. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ആരൊക്കെയായിരിക്കും ബിഗ് ബോസിലുണ്ടാവുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. പല പേരുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെങ്ങും ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ മത്സരാര്‍ത്ഥികളായി എത്തുന്നവരുടെ പ്രെഡിക്ഷന്‍ പട്ടികളാണ് ചര്‍ച്ചകളും. ഇപ്പോഴിതാ പുതിയൊരു പേരും എത്തിയിരിക്കുകയാണ്.

നേരത്തെ വന്ന പ്രെഡിക്ഷന്‍ പട്ടികളിലൊന്നും അധികം കണ്ടിട്ടില്ലാത്തൊരു പേരാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഡിസൈനറും സംരംഭകയുമായ ശോഭ വിശ്വനാഥിന്റെ പേരാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
നേരത്തെ വന്ന പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ ശോഭയുടെ പേരുണ്ടായിരുന്നുവെങ്കിലും അവാസന ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും ആ പേര് ചര്‍ച്ചകളില്‍ നിന്നും അപ്രതക്ഷ്യമായിരുന്നു. എന്നാല്‍ ശോഭ ഉറപ്പായും ബിഗ് ബോസിലുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വീവേഴ്‌സ് വില്ലേജ് എന്ന കൈത്തറി വസ്ത്രനിര്‍മ്മാണ സ്ഥാപനത്തിന്റെ സ്ഥാപകയാണ് ശോഭ. സന്നദ്ധ പ്രവര്‍ത്തന രംഗത്തും സാന്നിധ്യമാണ് ശോഭ.
ശോഭ വിശ്വനാഥ് എന്ന പേര് വാര്‍ത്തകളില്‍ നിറയുന്നത് ഒരു കഞ്ചാവ് കേസിനെ തുടര്‍ന്നാണ്. തനിക്ക് വന്നൊരു വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ശോഭയെ കഞ്ചാവ് കേസില്‍ കുടുക്കുന്നത്.
കേസില്‍ ജാമ്യം നേടി പുറത്ത് വന്ന ശോഭ പിന്നീട് ആ കേസിന് പിന്നാലെ പോയി തന്നെ കുടുക്കിയാളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയായിരുന്നു. സംഭവം വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
തന്റെ ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമൊക്കെ ശോഭ വിശ്വനാഥ് തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹ മോചനത്തിന് ശേഷമാണ് ശോഭ സംരംഭകയായി മാറുന്നത്.
വേറേയും ഒരുപാട് പേരുകള്‍ ഇതിനോടകം ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. അതില്‍ ബിഗ് ബോസിലുണ്ടെന്ന് ഉറപ്പിച്ചു കഴിഞ്ഞൊരു പേരാണ് നദീറ മെഹ്‌റിന്‍. ട്രാന്‍സ്‌ജെന്ററും അഭിനേതാവുമായ നദീറ ബിഗ് ബോസിലുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
സീരിയല്‍ താരം റെനീഷ റഹ്‌മാനും ബിഗ് ബോസിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആരൊക്കെയായിരിക്കും ബിഗ് ബോസിലുണ്ടാവുക എന്നത് പക്ഷെ ഷോ ആരംഭിക്കുന്നത് വരെ ഉറപ്പിക്കാനാകില്ല.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പല പേരുകളും ചര്‍ച്ചയാകുന്നത്. ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രധാന പേരുകളിലൊന്ന് അമല ഷാജിയുടേതാണ്.
തമിഴ് നാട്ടുക്കാരിയായ സോഷ്യല്‍ മീഡിയ താരമാണ് അമല ഷാജി. അമല ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മിമിക്രി താരവുമായ നെല്‍സണും ബിഗ് ബോസിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സോഷ്യല്‍ മീഡിയ താരം ഹനാനും ബിഗ് ബോസിലുണ്ടെന്ന് ഉറപ്പായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജോണ്‍ ജേക്കബ്, അസ്ല മാര്‍ലി, ഏയ്ഞ്ചലിന്‍ മറിയ, അമൃത സജു, വൈബര്‍ ഗുഡ്, മിഥുന്‍ അനിയന്‍ എന്നിവരും ബിഗ് ബോസിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും ഷോ തുടങ്ങാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
എന്തായാലും പ്രേക്ഷകർ ആകാംഷയിലാണ്. പോയ സീസണ്‍ പോലെ തന്നെ സംഭവബഹുലവും നാടകീയവുമായൊരു സീസണായിരിക്കും ഇത്തവണയും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
കഴിഞ്ഞ തവണത്തേത് പോലെ തന്നെ സീരിയല്‍ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളും തമ്മിലുള്ള പോരാട്ടം തന്നെയായിരിക്കും ഇത്തവണയും ബിഗ് ബോസിലെ പ്രധാന ഹെെലെെറ്റ് എന്നാണ് മത്സരാർത്ഥികളുടെ പട്ടിക സൂചിപ്പിക്കുന്നത്.
അതേസമയം പ്രെഡിക്ഷനിലുള്ളവരെല്ലാം തന്നെ ബിഗ് ബോസ് വീട്ടിലും ഉണ്ടാകുമോ എന്നറിയണമെങ്കില്‍ മാർച്ച് 26 വെെകിട്ട് വരെ കാത്തിരിക്കുകയല്ലാതെ രക്ഷയില്ല.


Click it and Unblock the Notifications